കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈ മുതൽ അന്താരാഷ്ട്ര വിമാന സർവീസ്: തുടക്കം കുറിച്ച് ഖത്തർ എയർവേയ്സും എത്തിഹാദും

Google Oneindia Malayalam News

ദില്ലി: ആഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി അന്താരാഷ്ട്ര വിമാനസർവീസ് ആരംഭിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളും ഇതിനകം തന്നെ തങ്ങളുടെ വ്യോമ പാത അന്താരാഷ്ട്ര വിമാന സർവീസിനായി തുറന്നുനൽകിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം വ്യോമയാന മേഖല സാധാരണ ഗതിയിലേക്ക് തിരിച്ചുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്.

സൗദിയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് പിണറായിസൗദിയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് പിണറായി

അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നീ അമേരിക്കൻ വിമാന കമ്പനികൾ ജൂൺ 25ന് തന്നെ ചൈനയ്ക്കും യുഎസിനും ഇടയിൽ ആദ്യ വിമാന സർവീസ് ആരംഭിച്ചിരുന്നു. സെപ്തംബർ വരെ 60 ശതമാനത്തോളം വിമാന സർവീസ് നടത്തുമെന്ന് ഡെൽറ്റ എയർലൈൻസ് അറിയിച്ചിട്ടുള്ളത്. യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് എല്ലാ സീറ്റുകളിലും യാത്രക്കാരുമായി സർവീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും മോശം വർഷമായാണ് 2020നെ ആഗോള വ്യോമയാന സംഘടനയായ അയാട്ട വിശേഷിപ്പിച്ചത്. കൊറോണ വൈറസ് മൂലം 84 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ മാസം വരെ വ്യോമയാന രംഗത്തിനുണ്ടായത്.

 യൂണൈറ്റഡ് എയർലൈൻസ്

യൂണൈറ്റഡ് എയർലൈൻസ്


ജൂൺ എട്ട് മുതൽ സാൻഫ്രാൻസിസ്കോയ്ക്കും ഷാങ്ഹായ്ക്കും ഇടയിൽ സർവീസ് നടത്താനാണ് യുണൈറ്റഡ് എയർലൈൻസ് ഒരുങ്ങുന്നത്. ആഗസ്റ്റിൽ മാത്രം 25000 വിമാനങ്ങളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. ഫോക്സ് ന്യൂസ് റിപ്പോർട്ട് പ്രകാരം സാൻഫ്രാൻസിസ്കോയ്ക്കും ഷാങ്ഹായ്ക്കും ഇടയിൽ ആഴ്ചയിൽ രണ്ട് തവണ വീതം യുണൈറ്റഡ് എയർലൈൻസ് സർവീസ് നടത്തും. സോളിലെ ഇഞ്ചിയോൺ വിമാനത്താവളം വഴിയാണ് സർവീസ്. ഹവായ്, മെക്സിക്കോ. കരീബിയൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും കമ്പനിയുടെ ആഗസ്റ്റ് മാസത്തെ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുണ്ട്. താഹിത്തിയിലേക്കും മടക്കയാത്ര പ്ലാൻ ചെയ്തിട്ടുണ്ട്.

 ഡെൽറ്റ എയർലൈൻസ്

ഡെൽറ്റ എയർലൈൻസ്

കൊറോണ വൈറസ് വ്യാപനത്തോടെ യുഎസിനും ചൈന മെയിൻ ലാൻഡിനും ഇടയിൽ ആദ്യം വിമാന സർവീസ് ആരംഭിച്ചത് ഡെൽറ്റ എയർലൈൻസാണ്. ജൂൺ 25ന് സിയാറ്റിലിനും ഷാങ്ഹായ്ക്കും ഇടയിൽ ഡെൽറ്റ എയർലൈൻസ് സർവീസ് ആരംഭിച്ചിരുന്നു. ന്യൂയോർക്കിൽ നിന്നും പോർച്ചുഗലിലെ ലിസ്ബണിലേക്കും ഗ്രീസിലെ ഏഥൻസിലേക്കും ജൂലൈയിൽ വിമാന സർവീസ് ആരംഭിക്കും. ആഗസ്റ്റിലും ഈ ഷെഡ്യൂൾ തന്നെ തുടരും. അറ്റ്ലാന്റയിൽ നിന്ന് ലാഗോസിലേക്കും, നൈജീരിയയിൽ നിന്ന് ജെഎഫ്കെയിൽ നിന്ന് അക്രയിലേക്കും ഘാനയിലേക്കുമുള്ള സർവീസ് വൈകും.

 എമിറേറ്റ്സ്

എമിറേറ്റ്സ്

ദുബായ് എമിറേറ്റ്സ് ഇതിനകം തന്നെ ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലൻ, ചിക്കാഗോ, ടൊറോന്റോ, സിഡ്നി, മെൽബൺ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. ജൂലൈ ഒന്നുമുതൽ എമിറേറ്റ്സ് കെയ്റോ, ടൂണിസ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഗ്ലാസ്ഗോ, മാലി, എന്നിവിടങ്ങളിലേക്ക് ജൂലൈ, 15, 16 തിയ്യതികളിലായി സർവീസ് ആരംഭിക്കും. എട്ട് ദിവസത്തേക്ക് താൽക്കാലികമായി സർവീസ് നിർത്തിവെച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള സർവീസും എമിറേറ്റ്സ് പുനരാരംഭിക്കും. ജൂലൈ ഏഴിനുള്ള വിമാനത്തിൽ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ദുബായിലേക്ക് തിരിച്ച് വരികയും ചെയ്യാം.

 ലുഫ്താൻസ

ലുഫ്താൻസ

ഈ ആഴ്ചയാണ് ലുഫ്താൻസ എയർലൈൻസ് മെയിൻ ലാൻഡ് ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാംഭിച്ചത്. കൂടാതെ ഫ്രാങ്ക്ഫർട്ടിനും ഷാങ്ഹായ്ക്കും ഇടയിൽ ആഴ്ചയിൽ മൂന്ന് തവണ വീതം സർവീസ് ആരംഭിക്കും. ഫ്രാങ്ക്ഫർട്ട്, ബോസ്റ്റൺ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലേക്ക് വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഈ റൂട്ടുകളിൽ ആഗസ്റ്റിൽ ആഴ്ചയിൽ അഞ്ച് ദിവസവം വീതവും സെപ്തംബറിൽ ദിവസേനയും സർവീസ് ആരംഭിക്കും. ഒക്ടോബറിന്റെ അവസാനം 90 ശതമാനത്തോളം സർവീസ് ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സഹസ്ഥാപനമായ ആസ്ട്രേലിയൻ എയർലൈൻസും ആഴ്ചയിൽ മൂന്ന് ദിവസം വീതം വിയന്നയിൽ നിന്നും വാഷിംഗ്ടൺ, ചിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കും.

 ഖത്തർ എയർവേസ്

ഖത്തർ എയർവേസ്

ബുധനാഴ്ച മുതൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും 11 ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചിരുന്നു. ബോസ്റ്റൺ. ലോസ് ആഞ്ചലസ്, വാഷിംഗ്ടൺ, ജൂലൈ നാലിന് ടൊറോന്റോയിലേകേകും സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസം വീതമാണ് സർവീസ്. 3500 ഓളം സർവീസുകൾ ജൂലൈയിൽ നടത്താമെന്നാണ് കരുതുന്നതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ പറയുന്നത്.

 ബ്രിട്ടീഷ് എയർവേയ്സ്

ബ്രിട്ടീഷ് എയർവേയ്സ്

ദുബായിലേക്ക് സർവീസ് നടത്തിയ ലോക്കൽ ഇതര വിമാന കമ്പനിയാണ് ബ്രിട്ടീഷ് എയർവേയ്സ്. ജൂലൈ 17 മുതൽ ഗാറ്റ് വിക്ക്, കരീബിയയിലെ നാല് സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. ബെർമുഡ, ബാർബഡോസ്, കിങ്സ്റ്റൺ, ജമൈക്ക, സെന്റ് ലൂസിയ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും.

 എത്തിഹാദ് എയർവേയ്സ്

എത്തിഹാദ് എയർവേയ്സ്


15 നഗരങ്ങളിലേക്കാണ് അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർവേയ്സ് സർവീസ് നടത്തുന്നത്. അടുത്ത മാസത്തിന്റെ രണ്ടാം പാദത്തോടെ 40 ഇടങ്ങളിലേക്ക് കമ്പനി വിമാന സർവീസ് ആരംഭിക്കും. ജൂലൈ 16 മുതൽ മാലി, ഇസ്താൻബുൾ, മാഞ്ചസ്റ്റർ, ഡസൽഡർഫ്, മ്യൂണിച്ച്, ബെൽഗ്രേഡ്, അമ്മാൻ, കെയ്റോ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. വിമാനത്താവത്തിലും യാത്രയിലുടനീളവും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. രാജ്യത്തേക്ക് മടങ്ങിവരുന്നവർ പിസിആർ, തെർമൽ ടെസ്റ്റുകൾക്ക് വിധേയമാകുന്നതിനൊപ്പം അബുദാബിയിലെത്തി 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും വെബ്സൈറ്റിൽ പറയുന്നു.

 ടർക്കിഷ് എയർലൈൻസ്

ടർക്കിഷ് എയർലൈൻസ്


ജൂൺ മാസത്തിന്റെ പകുതിയോടെ തന്നെ ടർക്കിഷ് എയർലൈൻസ് സർവീസ് പുനരാരംഭിച്ചിരുന്നു. ഇസ്താൻബുളിൽ നിന്നും അങ്കാറയിൽ നിന്നും ആംസ്റ്റർഡാം, ബെർലിൻ, ലണ്ടൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് സർവീസ് നടത്തുക. അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കമ്പനി ജൂലൈയിൽ 40 ആക്കി ഉയർത്തിയിട്ടുണ്ട്.

English summary
These airlines have started International flights services from July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X