India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്ത് ചോരുന്നു... നിലപാട് മാറ്റിവച്ച് ബൈഡന്‍ സൗദി അറേബ്യയിലേക്ക്; ബിന്‍ സല്‍മാനുമായി ചര്‍ച്ച

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുമായി വലിയ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്ര വലതുപക്ഷ ആശയമുള്ള ട്രംപ് ആയുധ വില്‍പ്പനയ്ക്കും ഇറാനെ ഒതുക്കാനും സൗദി കൂടെ വേണമെന്ന അഭിപ്രായക്കാരനായിരുന്നു. ട്രംപ് മാറി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പ്രസിഡന്റായപ്പോള്‍ അമേരിക്ക ആകെ മാറുമെന്നായിരുന്നു പ്രചാരണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും സൗദി ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധം, യമന്‍ യുദ്ധം എന്നീ കാര്യങ്ങളിലെല്ലാം സൗദിക്ക് എതിരായിരുന്നു ബൈഡന്‍. നീചമായ രാഷ്ട്രമാണ് സൗദി എന്ന് ഒരിക്കല്‍ ബൈഡന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ആ നിലപാടെല്ലാം മാറ്റിവച്ച് ബൈഡന്‍ സൗദിയിലേക്ക് വരികയാണ്....

ദിലീപ് കുറ്റവിമുക്തനാകുമോ? നടിയെ ആക്രമിച്ച കേസ് വിജയിക്കാന്‍ സാധ്യതയില്ലെന്ന് ദീദിദിലീപ് കുറ്റവിമുക്തനാകുമോ? നടിയെ ആക്രമിച്ച കേസ് വിജയിക്കാന്‍ സാധ്യതയില്ലെന്ന് ദീദി

1

ജോ ബൈഡന്‍ സൗദിയിലേക്ക് വരുമെന്നും ഇല്ലെന്നുമുള്ള വിവരം കഴിഞ്ഞ കുറച്ച് ദിവസമായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ബൈഡന്‍ തന്നെ സ്ഥിരീകരണം നല്‍കി. സൗദി സന്ദര്‍ശിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റു പല രാജ്യങ്ങളും സന്ദര്‍ശിക്കുന്നതിനൊപ്പമാണ് സൗദിയിലുമെത്തുക.

2

ജൂണ്‍ അവസാനത്തില്‍ ബൈഡന്‍ വിദേശ പര്യടനം തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ ജൂലൈയിലേക്ക് യാത്ര മാറ്റിയെന്ന് പിന്നീട് വാര്‍ത്ത വന്നു. എന്താണ് യാത്ര വൈകാന്‍ കാരണമെന്ന ചോദ്യത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. സൗദി അറേബ്യയെ നിശിതമായി വിമര്‍ശിച്ചിരുന്ന ബൈഡന്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നത് മറ്റുചില കാരണങ്ങളാലാണ് എന്നാണ് വാര്‍ത്തകള്‍.

3

അമേരിക്ക സാമ്പത്തികമായി വലിയ തിരിച്ചടി നേരിടുകയാണ്. പണപ്പെരുപ്പം റോക്കറ്റ് പോലെ ഉയരുകയാണ്. എണ്ണ വിലയിലെ വര്‍ധനവാണ് ഇതിന് ഒരു കാരണം. വിപണിയില്‍ വേണ്ടത്ര എണ്ണ എത്താത്തത് അമേരിക്കക്ക് കനത്ത തിരിച്ചടിയാണ്. കൂടുതല്‍ എണ്ണ എത്തണമെങ്കില്‍ സൗദിയുടെ സഹായം അനിവാര്യമാണ്. ഇതാണ് ബൈഡന്റെ സന്ദര്‍ശനത്തിനിടയിലെ പ്രധാന ചര്‍ച്ചാ വിഷയം.

4

യമന്‍ യുദ്ധത്തില്‍ നിന്ന് സൗദി പിന്‍മാറണമെന്ന് ബൈഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ദരിദ്ര്യരാജ്യമായ യമനില്‍ വലിയ പ്രഹര ശേഷിയുള്ള ആയുധങ്ങളും ബോംബുകളും വര്‍ഷിക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ബൈഡന്‍ നേരത്തെ പറഞ്ഞത്. ഈ വിഷയവും ബൈഡന്റെ സൗദി സന്ദര്‍ശനത്തിനിടെ പ്രധാന ചര്‍ച്ചയാകും.

ഇതെന്ത് വേഷം നസ്രിയാ... സൂപ്പര്‍ ലുക്ക് എന്ന് ആരാധകര്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

5

സൗദിയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദിലെത്തിയാല്‍ ബൈഡന്‍ ചര്‍ച്ച നടത്തുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന സൗദി പൗരന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് പിന്നില്‍ ബിന്‍ സല്‍മാന്‍ പങ്കുണ്ടെന്ന് നേരത്തെ അമേരിക്ക രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബൈഡന്‍ ചര്‍ച്ച നടത്തുന്നത് നയവ്യതിയാനമാകും.

6

നാറ്റോ ഉച്ചകോടി സ്‌പെയിനില്‍ നടക്കാന്‍ പോകുകയാണ്. ഗ്രൂപ്പ് ഓഫ് സെവന്‍ രാജ്യങ്ങളുടെ ഉച്ചകോടി ജര്‍മനിയിലും. ഈ രണ്ട് ഉച്ചകോടിയിലും ബൈഡന്‍ പങ്കെടുക്കും. ശേഷമാകും പശ്ചിമേഷ്യയിലേക്ക് വരിക. ഇസ്രായേലും സൗദിയും സന്ദര്‍ശിക്കുന്ന ബൈഡന്‍, ഇറാനെതിരായ നടപടികള്‍ ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തും. ഇറാനെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇസ്രായേലും സൗദിയും.

7

യമന്‍, ജമാല്‍ ഖഷോഗി, മനുഷ്യാവകാശം, ഏകാധിപത്യം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സൗദിക്കെതിരെ പ്രതികരിച്ചിരുന്ന വ്യക്തിയാണ് ബൈഡന്‍. എന്നാല്‍ അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ ബൈഡനെതിരായ വികാരം അമേരിക്കയില്‍ ശക്തിപ്പെടുകയാണ്. എല്ലാ നയങ്ങളും മാറ്റിവച്ച് സൗദിയുമായി ചര്‍ച്ച നടത്താന്‍ ബൈഡനെ പ്രേരിപ്പിക്കുന്നതും ഇതുതന്നെയാണ്. എണ്ണ-വാതക വില കുറയ്ക്കണം, സാമ്പത്തിക രംഗം മെച്ചപ്പെടണം... എന്നാല്‍ മാത്രമേ ബൈഡന്റെ ജനപ്രീതി ഉയരൂ. അതിനുള്ള ശ്രമത്തിലാണ് ബൈഡന്‍.

English summary
These Are Reason For US President Joe Biden To Visit Saudi Arabia; He Will Talk With Bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X