കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്നുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്; 'ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കുക'

Google Oneindia Malayalam News

ദുബൈ: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ഒമൈക്രോണ്‍ വകഭേദം ലോകത്ത് 30 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യങ്ങള്‍ വിവിധ തരത്തിലുള്ള മുന്‍ കരുതലുകളും യാത്ര മാര്‍ഗനിര്‍ദ്ദേശങ്ങളും പുതുക്കിയരുന്നു.

ബിജെപിക്ക് വന്‍ തിരിച്ചടി; 12 നേതാക്കള്‍ രാജിക്ക്!! കോണ്‍ഗ്രസിന് പണി കൊടുത്ത പിന്നാലെ മമത...ബിജെപിക്ക് വന്‍ തിരിച്ചടി; 12 നേതാക്കള്‍ രാജിക്ക്!! കോണ്‍ഗ്രസിന് പണി കൊടുത്ത പിന്നാലെ മമത...

ഏകദേശം 200 ഓളം രാജ്യങ്ങളിലുള്ളവരാണ് യുഎഇയില്‍ താമസിക്കുന്നത്. വിനോദത്തിനോ, വ്യവസായത്തിനോ, ലീവിനോ ആയി വിവിധ രാജ്യങ്ങലിലേക്ക് പോകുന്നവരുമാണ്. അവധിക്കാലം കൂടി അടുത്തിരിക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരേര്‍പ്പെടുത്തിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

1

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഡിസംബര്‍ 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ രാജ്യങ്ങളിലേക്കമുള്ള വിമാന സര്‍വീസുകളും ഇന്ത്യാ ഗവണ്‍മെന്റ് മാറ്റിവച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും അവരുടെ 14 ദിവസത്തെ യാത്ര വിവരങ്ങള്‍ ഇന്ത്യയുടെ പോര്‍ട്ടലായ എയര്‍ സുവിധ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. കൂടാതെ യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശംസംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

2

കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. പരിശോധനയില്‍ പോസ്റ്റീവാകുന്നവര്‍ ആശുപത്രിയില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ശേഷം ഏഴാമത്തെ ദിവസം ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതിന് ശേഷം നെഗറ്റീവാണെങ്കില്‍ വീട്ടിലേക്ക് മടങ്ങാമെന്നും അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍ക്ക് മാത്രമെ യാത്രക്കാരെ കൊണ്ടുവിടാനും കൂട്ടാനുമുള്ള അനുമതിയുള്ളു. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ കൊണ്ടുപോകുന്ന ഡ്രൈവര്‍ നിര്‍ബന്ധമായും മാസ്‌ക്കും, ഫേസ് ഷീല്‍ഡും ധരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

3

മഹാരാഷ്ട്രിലെ വിമാനത്താവളത്തിലെത്തുന്ന എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമാക്കി. അന്താരാഷ്ട്ര രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് അവരുടെ 15 ദിവസത്തെ യാത്രാ വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കണം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കര്‍ണാടക വിമാനത്താവളത്തിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റും, ക്വാറന്റൈനും നിര്‍ബന്ധമാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലക്ഷണങ്ങളില്ലാത്തവരും ഏഴാം ദിവസം പരിശോധന നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ ക്വാറന്റൈനില്‍ പ്രവേശിച്ച അഞ്ചാം ദിവസം വീണ്ടും പരിശോധിക്കണം. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം.

ഗോവ കോണ്‍ഗ്രസിന്റെ കൈപ്പിടിയിലോ? പുത്തന്‍ വാഗ്ദാനവുമായി പി ചിദംബരംഗോവ കോണ്‍ഗ്രസിന്റെ കൈപ്പിടിയിലോ? പുത്തന്‍ വാഗ്ദാനവുമായി പി ചിദംബരം

4

മധ്യപ്രദേശ് വിമാനത്താവളത്തില്‍ എത്തിചേരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഉത്തരാഘണ്ഡ് വിമാനത്താവളത്തിലെത്തുന്നവരും കോവിഡ് പരിശോധനക്ക് വിധേയമാകണം. ടെസ്റ്റ് പോസിറ്റിവ് അല്ലെങ്കില്‍ ലക്ഷണങ്ങുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. ജമ്മുകാശ്മീരിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാകണം. തുടര്‍ന്ന് വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം ശേഷം എട്ടാം ദിവസം വീണ്ടും പരിശോധിക്കണം. ക്വാറന്റൈന്‍ ഘട്ടത്തില്‍ ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃൃതര്‍ വ്യക്തമാക്കി.

5

ഫിലിപ്പൈന്‍സ് യുഎഇയെ ഗ്രീന്‍ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത കേവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ 14 ദിവസം ക്വാറന്റൈനിലും പ്രവേശിക്കണം. അഞ്ചാം ദിവസം സാമ്പിള്‍ പരിശോധിക്കുകയും വേണം. കുട്ടികളുടെ ഒപ്പം യാത്ര ചെയ്യുന്ന രക്ഷിതാക്കളും കുടുംബവും അവരെ കൂടി പരിശോധനക്ക് വിധേയമാക്കണം. ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തില്‍ ഫിലിപൈന്‍സില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. യുകെയിലേക്ക് യാത്രചെയ്യുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ റിസല്‍ട്ട് കോപ്പി, അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് എന്നിവയടങ്ങുന്ന കാര്യങ്ങള്‍ കരുതരണമെന്ന് യുകെ മന്ത്രാലയം അറിയിച്ചു. 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ പകരംവീട്ടാൻ കോടിയേരി ശ്രമിക്കുന്നു; വി.മുരളീധരൻ മാധ്യമങ്ങളോട്പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ പകരംവീട്ടാൻ കോടിയേരി ശ്രമിക്കുന്നു; വി.മുരളീധരൻ മാധ്യമങ്ങളോട്

6

റെഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്ന നൈജീരിയയില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും 10 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. വിമാനമിറങ്ങിയ ശേഷം കോവിഡ് നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റൈനില്‍ പ്രവേശിക്കണം. പാക്കിസ്ഥാനില്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വില്കക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, മൊസാംബിക്യു, നമീബിയ, ലെസോതോ, എസ്വാതിനി, ബോത്സ്വാന എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ ഒന്ന് മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പാക്കിസ്ഥാനില്‍ പ്രവേശനം നിരോധിച്ചിരുന്നു.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്
7

അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരും കോവിഡ് പരിശോധിക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ട്രെയിനിലും, ബസ്സിലും, വിമാനത്തിലും, പൊതു നിരത്തുകളിലും അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്‍പ്പെടെ അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് നാളെ മുതല്‍ പുതിയ നിയമങ്ങള്‍ ബാധകമായിരിക്കും. മുഴുവന്‍ വാക്‌സിന്‍ സ്വീകരിച്ചവരും അമേരിക്കയില്‍ പ്രവേശിച്ചാല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കും. ഒമൈക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍തന്നെ അതിര്‍ത്ഥി അചട്ട രാജ്യമാണ് ഇസ്രായേല്‍. അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് ഇസ്രായേലില്‍ നിന്നും പോകാന്‍ അനുവാദമുണ്ട്. ജപ്പാന്‍ നവമ്പര്‍ 29 മുതല്‍ അവരുടെ മാര്‍ഗ നിര്‍ദ്ദേശം പുതുക്കിയിരുന്നു. വിദേശ വിനോദ സഞ്ചാരികളെയും ജപ്പാന് പൗരന്മാരല്ലാത്ത ബിസിനസുകാരെയും ജപ്പാനിലേക്ക് വരുന്നത് തടഞ്ഞിട്ടുണ്ട്. ആസ്‌ട്രേലിയയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര്കകാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കും എന്നാല്‍ അവര്‍ 14ദിവസം ക്വവാറന്റൈനില്‍ പ്രവേശിക്കണം.

സന്ദീപ് കൊല: സിപിഎം ഗൂഢാലോചനയും ആസൂത്രണവും നടത്തി; ആരോപണവുമായി കെ സുരേന്ദ്രൻസന്ദീപ് കൊല: സിപിഎം ഗൂഢാലോചനയും ആസൂത്രണവും നടത്തി; ആരോപണവുമായി കെ സുരേന്ദ്രൻ

English summary
These are the travel guidelines for travelers from the UAE to other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X