ഉടമസ്ഥ സ്‌നേഹം കാണിച്ച് തെരുവ് നായ്ക്കള്‍; മൃതദേഹത്തിന് കാവലിരുന്നത് 6 മണിക്കൂര്‍
ബെയ്ജിങ്: സൈക്കിള്‍ അപകടത്തില്‍പെട്ട് മരിച്ച സ്ത്രീയുടെ മൃതദേഹത്തിന് കാവലായി നിന്നത് തെരുവ് പട്ടികള്‍. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന നായ്ക്കളെ ദത്തെടുത്ത് വളര്‍ത്തിയിരുന്ന വൃദ്ധയാണ് അപകടത്തില്‍ പെട്ടത്.
ചൈനയിലാണ് മൃഗങ്ങളുടെ മനുഷ്യനോടുള്ള സഹാനുഭൂതിയുടെ ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത്. അപകടത്തില്‍പെട്ടശേഷം ആറ് മണിക്കൂറാണ് സ്ത്രീയുടെ മൃതദേഹം തെരുവില്‍ കിടന്നത്.

ഇത്രയും നേരം എട്ട് നായ്ക്കളും മൃതദേഹത്തിന് കാവലിരിക്കുകയായിരുന്നു. ഇതിനിടയില്‍ മെഡിക്കല്‍ സംഘമെത്തി സ്ത്രീ മരിച്ചതായി സ്ഥിതീകരിച്ച് തിരിച്ച് പോകുകയും ചെയ്തു. ചൈനയിലെ വെബ് ഉപഭോക്താക്കള്‍ തെരുവുനായ്ക്കളെ വാനോളം പുഴത്തി. എന്നാല്‍ ചൈനീസ് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications