കൊവിഡ് കാലത്തും തളര്‍ന്നില്ല; ഇവരാണ് 2020ലെ ലോകത്തിലെ ആദ്യ പത്ത് സമ്പന്നര്‍
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ച വര്‍ഷമാണ് 2020. എങ്കിലും 2020ല്‍ ലോകത്തെ അതിസമ്പന്നരുടെ ആസ്തി 23 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 1.30 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധനയാണ് ഈ കൊവിഡ് കാലത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ മറികടന്ന് തങ്ങളുടെ ആസ്തി വര്‍ദ്ധിപ്പിച്ച അതി സമ്പന്നരിലെ ആദ്യ പത്ത് സ്ഥാനക്കാരെ ഇനി പരിചയപ്പെടാം.
1, ജെഫ് ബെസോസ്
ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ജെഫ് ബെസോസ്. ഇദ്ദേഹത്തിന്റെ ആസ്തി 187 ബില്യണ്‍ ഡോളറാണ്. ആമസോണിന്റെ പതിനൊന്ന് ശതമാനം ഓഹരിയും ഇദ്ദേഹത്തിന്റെ കൈകളിലാണ്. ഈ വര്‍ഷം 72.4 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന് വര്‍ദ്ധിച്ച ആസ്തി.
2, ഇലോണ്‍ മസ്ക്
ബില്‍ ഗേറ്റ്സിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാ വ്യക്തിയാണ് ഇലോണ്‍ മസ്ക്. 167 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഈ വര്‍ഷം മാത്രം 167 ബില്യണ്‍ ഡോളറാണ് അദ്ദേഹം ആസ്തിയില്‍ ചേര്‍ത്തത്. വളരെ വേഗത്തിലാണ് ഇദ്ദേഹം ആസ്തി വര്‍ദ്ധിപ്പിച്ചത്.
3, ബില്‍ ഗേറ്റ്സ്
മൈക്രോ സോഫ്റ്റ് കോര്പ്പറേഷന് സഹസ്ഥാപകനായ ബില്‍ഗേറ്റ്സാണ് ഈ വര്‍ഷം ആസ്തി വര്‍ദ്ധിപ്പിച്ചവരില്‍ പ്രമുഖന്. നിലവില്‍ 131 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി.
4, ബെര്‍നാര്‍ഡ് അര്‍ണോള്‍ട്ട്
ഫ്രഞ്ച് ബിസ്നസുകാരനായ ബെര്‍നാര്‍ഡ് അര്‍ണോള്‍ട്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 110 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. കൊവിഡിന്റെ തുടക്കത്തില്‍ ഇദ്ദേഹത്തിന് തിരിച്ചടി നേരിട്ടെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ വിപണിയില്‍ മുന്നേറനായി.
5, മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ഫേസ്ബുക്കിന്റെ സഹ സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് അതി സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 105 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്ഥി. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുക്കര്‍ബര്‍ഗ്.
6, വാരെന്‍ ബഫറ്റ്
കൊവിഡ് കാലത്ത് ആസ്തി ഇടിഞ്ഞ ഏക ബിസ്നസുകാരന് വാരന്‍ ബഫറ്റ് ആയിരുന്നു. 4.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 85.2 ബില്യണ്‍ ഡോളറായി കുറഞ്ഞു. അമേരിക്കയിലെ നാല് പ്രമുഖ എയര്‍ലൈന്‍സില്‍ ഉണ്ടായിരുന്ന ഓഹരി മുഴുവന്‍ ഇദ്ദേഹം വിറ്റിരുന്നു.
7, ലാറി പേജ്
ഗൂഗിള്‍ സഹ സ്ഥാപകനായ ലാറി പേജിന്റെ ആസ്തി 81.4 ബില്യണ്‍ ഡോളറാണ്. അതിസമ്പന്നരുടെ പട്ടികയില്‍ ഇദ്ദേഹം ഏഴാം സ്ഥാനത്താണ്. അല്ഫബെറ്റിന്റെ സഹസ്ഥാപകനും കൂടിയാണ് ഇദ്ദേഹം.
8, ലാറി എല്ലിസണ്
സോഫ്റ്റ്വെയര് ഭീമനായ ഓറാക്കിളിന്റെ സഹ സ്ഥാപകനും ചെയര്‍മാനുമാണ് ലാറി എല്ലിസണ്. ലോകത്തെ എട്ടാമത്തെ വലിയ ധനികനാണ് ഇദ്ദേഹം. 79.7 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി
9, സ്റ്റീവ് ബാല്‍മര്‍
മൈക്രോ സോഫ്റ്റ് മുന്‍ സിഇഒയാണ് സ്റ്റീവ് ബാല്‍മര്‍. 79.1 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2014 ല്‍ വാങ്ങിയ ലോസ് ആഞ്ചലസ് ക്ലിപേഴ്സ് എന്ന ബാസ്ക്കറ്റ് ബോള്‍ ടീമും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
10, സെര്‍ജി ബ്രീന്
1998ല്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് സ്ഥാപിച്ചയാളാണ് സെര്‍ജി ബ്രീന്. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 78.8 ബില്യണ്‍ ഡോളറാണ്. ഇദ്ദേഹം 2019 ഡിസംബറിലാണ് ആല്‍ഫബെറ്റിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.