കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഞങ്ങള്‍ക്കെതിരെ താരിഫുകള്‍ ചുമത്തുന്നു, പക്ഷേ... മോദിയെ തനിക്ക് ഇഷ്ടമാണെന്ന് ട്രംപ്!!

Google Oneindia Malayalam News

കൊളറാഡോ: ഇന്ത്യ വര്‍ഷങ്ങളായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കടുത്ത തോതില്‍ താരിഫുകള്‍ ചുമത്താറുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മാത്രം ശേഷിക്കെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ ഇഷ്ടമാണെന്നും, അദ്ദേഹവുമായി നല്ല രീതിയിലുള്ള ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവന ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാവുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന സൂചനയാണ് നല്‍കുന്നത്.

1

ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന കാര്യമാണ് അമേരിക്കയുമായുള്ള വ്യാപാര കരാര്‍. എന്നാല്‍ കൊളറാഡോ റാലിയില്‍ ഇന്ത്യക്കെതിരെ രൂക്ഷമായിട്ടാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്കയെ ഇന്ത്യ നല്ല രീതിയലല്ല പരിഗണിക്കുന്നതെന്നും ട്രംപ് പറഞ്ഞു. പുതിയ വ്യാപാര കരാറുകള്‍ ഉണ്ടാവുമെന്ന സൂചനയും അദ്ദേഹം നല്‍കി. വര്‍ഷങ്ങളായി ഇന്ത്യ, വ്യാപാര ബന്ധത്തില്‍ അമേരിക്കയുമായി അധാര്‍മികമായിട്ടാണ് പെരുമാറുന്നത്. എന്നാലും മോദിയെ തനിക്ക് ഇഷ്ടമാണ്. ഞങ്ങള്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍ ബിസിനസിനെ കുറിച്ച് സംസാരിക്കുമെന്നും ട്രംപ് പ റഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ ഈടാക്കുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നില്‍ വെച്ച് 10 മില്യണ്‍ ജനങ്ങളെയാണ് എനിക്കായി ഒരുക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ മോദി വന്നപ്പോള്‍ വന്‍ ജനാവലി ഉണ്ടാവുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് വന്നത്. എന്നാല്‍ അതില്‍ സങ്കടമില്ല. ഇന്ത്യയില്‍ 10 മില്യണ്‍ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ 60000 സീറ്റുകള്‍ വളരെ കുറഞ്ഞതാണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ ട്രംപില്‍ നിന്ന് വലിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനായി താരിഫുകളില്‍ ഇളവുകള്‍ ചെയ്യാനും നിര്‍ബന്ധിതരായേക്കും. ഇരുരാജ്യത്തും ഗുണം ചെയ്യുന്ന കാര്യങ്ങള്‍ ട്രംപ്-മോദി കൂടിക്കാഴ്ച്ചയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഫെബ്രുവരി 24നാണ് ദ്വിദിന സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നമസ്‌തേ ട്രംപ് എന്ന ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.

താജ്മഹലിലേക്ക് ട്രംപിന് ലിമൂസിനില്ല... ആഢംബര സുരക്ഷാ കാറിന് പകരം ബാറ്ററി ബസ്, കാരണം ഇങ്ങനെതാജ്മഹലിലേക്ക് ട്രംപിന് ലിമൂസിനില്ല... ആഢംബര സുരക്ഷാ കാറിന് പകരം ബാറ്ററി ബസ്, കാരണം ഇങ്ങനെ

English summary
they have been hitting us with tariffs but i really like modi says trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X