കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ക്ക് നാണക്കേട് തോന്നണം... ചൈനയുടെ പിആര്‍ ഏജന്‍സിയാണ് ലോകാരോഗ്യ സംഘടനയെന്ന് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസില്‍ എതിരാളികള്‍ക്ക് നേരെയുള്ള ആക്രമണം കടുപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയാണെന്നും, അവര്‍ക്ക് സ്വയം നാണക്കേട് ഇക്കാര്യത്തില്‍ തോന്നേണ്ടതാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ സംഘടനയ്ക്കുള്ള ഫണ്ടിംഗ് ട്രംപ് അവസാനിപ്പിച്ചിരുന്നു. ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് ചൈനയുടെ പക്ഷത്താണെന്നും, കൊറോണ വ്യാപനത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ യുഎസ്സിന് കൈമാറിയില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ഈ കാരണം കൊണ്ടാണ് യുഎസ്സില്‍ ഇത്രയും മരണനിരക്ക് വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1

ട്രംപിന്റെ വാദങ്ങള്‍ എല്ലാം പച്ചക്കള്ളമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിരവധി തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൊറോണ വ്യാപനത്തില്‍ ട്രംപിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വേണ്ടവിധത്തില്‍ പരിഗണിക്കാന്‍ ട്രംപ് ശ്രമിച്ചില്ല. ഇതാണ് മരണനിരക്ക് ഉയര്‍ത്താന്‍ കാരണമായത്. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ട്രംപ് ചൈനയ്‌ക്കെതിരെ വന്‍ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. താന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാതിരിക്കാന്‍ ചൈന ശ്രമിക്കുമെന്നും, എന്തും ചെയ്യാന്‍ അവര്‍ തയ്യാറാവുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം കൊറോണവൈറസില്‍ ലോകാരോഗ്യസംഘടനയുടെ പങ്ക് കണ്ടെത്താനായി ട്രംപ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഫണ്ടിംഗ് അവസാനിപ്പിച്ചതിന്റെ പിന്നാലെയുള്ള നടപടിയാണ്.

ലോകാരോഗ്യ സംഘടനയ്ക്ക് ഞങ്ങള്‍ ഏകദേശം 500 മില്യണോളം ഡോളര്‍ ഒരു വര്‍ഷം നല്‍കുന്നുണ്ട്. ചൈന വെറും 38 മില്യണാണ് ഒരു വര്‍ഷത്തില്‍ നല്‍കുന്നത്. പണം എത്ര കൂടുതലാണെങ്കിലും അതിലൊന്നും ഒരു കാര്യവുമില്ല. ഇത്ര വലിയ അബദ്ധങ്ങള്‍ ഏത് രാജ്യം കാണിച്ചാലും, ഒഴിവ് കഴിവുകള്‍ പറഞ്ഞ് അവരെ സംരക്ഷിക്കാന്‍ നോക്കരുത്. പ്രത്യേകിച്ച ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ഒരു അബദ്ധത്തിന്റെ ഒരു പേരില്‍. അതുകൊണ്ട് സ്വയം നാണക്കേട് തോന്നേണ്ടതുണ്ട് ലോകാരോഗ്യ സംഘടനയ്‌ക്കെന്നും ട്രംപ് പറഞ്ഞു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടന വന്‍ പരാജയമാണെന്നും, ലോകരാജ്യങ്ങളെ അവര്‍ ദുരന്തത്തിലേക്ക് തള്ളിയിട്ടെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പഞ്ഞു.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

ലോകാരോഗ്യ സംഘടനയോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി പറയുകയാണ്. അവര്‍ക്ക് കൊറോണ വ്യാപനം തടയുക എന്നതായിരുന്നു ഈ സമയത്തുള്ള ഏക ജോലി. ആ സംഘടനയുടെ അധ്യക്ഷന്‍ ചൈനയിലേക്ക് പോയ കാര്യമൊക്കെ ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഗെബ്രിയെസൂസ് കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കാന്‍ തയ്യാറായില്ല. ലോകരാഷ്ട്രങ്ങള്‍ക്ക് അപ്പോള്‍ തന്നെ ഇതൊരു മഹാമാരിയാണെന്ന് അറിയാമായിരുന്നുവെന്നും, എന്നാല്‍ സംഘടനയ്ക്ക് അത് വൈകിയാണ് മനസ്സിലായതെന്നും പോമ്പിയോ പറഞ്ഞു. അതേസമയം ഇതാദ്യമായിട്ടല്ല ചൈനയില്‍ നിന്ന് ഒരു വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് എത്തുന്നത്. ഇത് ആദ്യമായിട്ടല്ല ലോകാരോഗ്യ സംഘടന അതിന്റെ ദൗത്യത്തില്‍ പരാജയപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ യുഎസ്സില്‍ ആവര്‍ത്തിക്കാതെ തടയാന്‍ സംഘടനയുടെ സഹായമില്ലാതെ യുഎസ്സിന് സാധിക്കുമെന്നും പോമ്പിയോ പറഞ്ഞു.

English summary
they should be ashamed of itself trump hits out at who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X