നൂറ്റാണ്ടിലെ ഏറ്റവും വലിയ മോഷണം ജര്‍മ്മനിയില്‍ !!!കടത്തി കൊണ്ടുപോയത് 100 കിലോ വരുന്ന അപൂര്‍വ്വ നാണയം
ബെര്‍ലിനിലെ പ്രശസ്തമായ ബ്രോഡ് മ്യൂസിയത്തിലാണ് മോഷണം നടന്നത്.
ബെര്‍ലിന്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മോഷണം എന്ന് വിശേഷിപ്പിയ്ക്കാവുന്ന കൊള്ള ബെര്‍ലിനില്‍ നടന്നു. 100 കിലോ ഭാരം വരുന്ന് അത്യപൂര്‍വ്വ സ്വര്‍ണ നാണയമാണ് മോഷണം പോയത്. അത്യാധുനിക സുരക്ഷാസംവിധാനങ്ങളെ എല്ലാം നോക്കുകുത്തിയാക്കിയാണ് കള്ളന്മാര് സ്വര്‍ണവുമായി കടന്നുകളഞ്ഞത്, അതും വെറും ഒരു ഉന്തുവണ്ടിയുടെ സഹായത്തോടെ.

ബെര്‍ലിനിലെ പ്രശസ്തമായ 'ബ്രോഡ്' മ്യൂസിയത്തിലാണ് മോഷണം നടന്നത്. ബുള്ളറ്റ് പ്രൂഫ് ലോക്കറിലാണ് നാണയം സൂക്ഷിച്ചിരുന്നത്. മ്യൂസിയത്തിന് അകത്തെ അതീവ സുരക്ഷാക്രമീകരണങ്ങള്‍ എല്ലാം തകര്‍ത്താണ് കള്ളന്മാര് നാണയവുമായി കടന്ന് കളഞ്ഞത്.

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിയ്ക്കുന്ന 'ബിഗ് മപ്പിള് ലീഫ്' എന്ന നാണയാണ് മോഷണം പോയത്. ഇതിന് 100 കിലോ ഭാരം ഉണ്ട്. ശുദ്ധമായ സ്വര്‍ണത്തിലാണ് നാണയം നിര്‍മ്മിച്ചിരിയ്ക്കുന്നത്. 53 സെന്റീമീറ്റര്‍ വ്യാസവും 3 സെന്റീമീറ്റര്‍ കനവും ഉണ്ട്.

ഏകദേശം 30 കോടി രൂപ ( 45 ലക്ഷം ഡോളര്‍) ആണ് നാണയത്തിന്റെ വില. അപൂര്‍വ്വ നാണയം ആയതിനാല്‍ ഇതിന്റെ മൂല്യം കൂടുതലാണ്. നിരവധി പേരാണ് ഈ നാണയം കാണാന്‍ എത്താറുള്ളത്.

മ്യൂസിയത്തിന്റെ മൂന്നാം നിലയില്‍ ഉള്ള സുരക്ഷാജീവനക്കാരുടെ മുറിയുടെ ജനാല വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. നാണയം സൂക്ഷിച്ചിരുന്ന മുറിയില്‍ എത്തിയ ശേഷം ബുള്ളറ്റ് പ്രൂഫ് അലമാര തകര്‍ത്ത് നാണയം എടുക്കുകയായിരുന്നു. തുടര്‍ന്ന് വന്ന വഴിയിലൂടെ തന്നെ നാണയവുമായി പുറത്തിറങ്ങി.

മ്യൂസിയത്തിന് 24 മണിക്കൂറും കാവല്‍ ഉള്ളതാണ്. എന്നാല്‍ സുരക്ഷാ ജീവനക്കാരെ എല്ലാം പറ്റിച്ചാണ് കള്ളന്മാര് അകത്ത് കടന്നത്. സെക്യൂരിറ്റ് അലാറങ്ങള്‍ എല്ലാം നിശ്ചലമാക്കിയിരുന്നു. സിസിടിവ ക്യാമറകളും പ്രവര്‍ത്തന രഹിതമാക്കിയിരുന്നു.

നാണയം കെട്ടിടത്തിന് പുറത്തെത്തിച്ച ശേഷം ഒരു ഉന്തുവണ്ടിയില്‍ മുന്‍വശത്തെ നദി കടത്തി കൊണ്ടുപോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അവിടെ നിന്ന് കാറിലായിരിയ്ക്കാം കൊണ്ടുപോയത്.

മ്യൂസിയത്തിന് അകലെ നിന്ന് കത്തി നശിച്ച ഒരു കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍് ഉപയോഗിച്ചിരുന്ന കാര്‍ ആയിരിക്കാം ഇത് എന്ന് സംശയിയ്ക്കുന്നുണ്ട്. തെളിവ് നശിപ്പിയ്ക്കാന്‍ ആയിരിക്കാം കാര്‍ കത്തിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങളുള്ള മ്യൂസിയത്തിൽ തന്നെ മോഷണം നടന്ന ജർമ്മൻ പോലീസിന് തലവേദന ആയിരിയ്ക്കുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications