കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍മോഷ്ടിച്ചപ്പോള്‍ കുട്ടി 'ഫ്രീ',കുട്ടിയെ സ്കൂളിലാക്കി കള്ളന്‍മാരുടെ സിനിമ സ്റ്റൈല്‍ രക്ഷപ്പെടല്‍

Google Oneindia Malayalam News

റിച്ച്മണ്ട്: സ്‌കൂളിലേയ്ക്ക് വിടാന്‍ മകനെ കാറില്‍ ഇരുത്തിയശേഷം അമ്മ വീട്ടിലേയ്ക്ക് തിരികെ പോയി. കാറിനേയും കുട്ടിയേയും മോഷ്ടാക്കള്‍ തട്ടിയെടുത്തു. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് വിര്‍ജീനിയയിലെ ഒരു പട്ടണത്തില്‍ നടന്നത്. കാര്‍ മോഷ്ടാക്കളുടെ സംഘം പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് കാര്‍ മോഷ്ടിച്ചത്.

മോഷ്ടിച്ച കാറുമായി മുന്നോട്ട് പോകുമ്പോഴാണ് പിന്‍ സീറ്റില്‍ എട്ടുവയസുകാരനായ സ്‌കൂള്‍ കുട്ടി വളരെ കൂള്‍ ആയി ഇരിയ്ക്കുന്നത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ മാത്രമല്ല കുട്ടിയേയും തങ്ങള്‍ കട്ടെടുത്തുവെന്ന വിവരം അപ്പോഴാണ് കള്ളന്‍മാര്‍ക്ക് മനസിലായത്. പിന്നെ ഒട്ടും വൈകിയില്ല നിമിഷ കവിത പോലെ കള്ളന്‍മാര്‍ ഉഗ്രനൊരു കള്ളക്കഥ മെനഞ്ഞു.

Crime

അമ്മയ്ക്ക് സ്‌കൂളിലേയ്ക്ക് വരാന്‍ പറ്റില്ലെന്നും അതിനാല്‍ കുട്ടിയെ സ്‌കൂളില്‍ എത്തിയ്്ക്കാന്‍ തങ്ങളെ ഏല്‍പ്പിച്ചതാണെന്നും. കള്ളന്‍മാരുമായി കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ് കുട്ടി വളരെ സന്തോഷത്തോടെ സ്‌കൂളില്‍ എത്തി. കള്ളന്‍മാരാകട്ടെ മോഷ്ടിച്ച കാറുമായി സ്ഥലം വിട്ടു.

പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയ അമ്മ കാറിനേയും കുട്ടിയേയും കാണാതെ വിഷമിച്ചു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ആദ്യം കുട്ടിയെ തിരഞ്ഞെത്തിയത് സ്‌കൂളില്‍. കഌസില്‍ കുട്ടിയെ കണ്ടെത്തയതോടെ പൊലീസിന് പകുതി ആശ്വാസം അമ്മയ്ക്ക് സന്തോഷം. കുട്ടിയെ കിട്ടിയെങ്കിലും കാര്‍ ഇതുവരേയും കണ്ടെത്തിയിട്ടില്ല. രണ്ടംഗ സംഘമാണ് കാര്‍ കടത്തിയത്. യുവതിയുടെ ഐഫോണ്‍ കാറില്‍ തന്നെയുണ്ടായിരുന്നു. അതിനാല്‍ എത്രയും വേഗം കാര്‍ കണ്ടെത്താനാകുമെന്നാണ ്‌പൊലീസ് പ്രതീക്ഷിയ്ക്കുന്നത്.

English summary
In a bizarre incident, thieves stole a car from Virginia and drove off and it was only a little while later that they realised that an eight-ear-old boy was sitting in the rear seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X