കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഇനിയും രൂക്ഷമാകും.... ബ്രിട്ടനില്‍ സാഹചര്യങ്ങള്‍ കടുപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ഇനിയും രൂക്ഷമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സാഹചര്യം മെച്ചപ്പെടുന്നതിന് മുമ്പ് ഒരുപാട് പ്രതിസന്ധികളെ ബ്രിട്ടന്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനിലെ ഓരോ വീട്ടിലേക്കും അദ്ദേഹം കാര്യങ്ങള്‍ വിവരിച്ച് കത്ത് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജോണ്‍സനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ അദ്ദേഹം സ്വയം ഐസൊലേഷനില്‍ പോവാന്‍ തയ്യാറാവുകയായിരുന്നു. ആവശ്യമെങ്കില്‍ കര്‍ശനമായ നിയന്ത്രണണങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള ഒരു കുറിപ്പ് ആരോഗ്യ വകുപ്പ് വഴി എല്ലാ വീടുകളിലും എത്തിക്കാനാണ് ജോണ്‍സന്റെ നീക്കം.

1

ബ്രിട്ടനില്‍ ഇതുവരെ 1019 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേരാണ് മരിച്ചത്. 17089 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൃത്യ സമയത്ത് കൃത്യമായ നടപടികള്‍ തുടക്കത്തില്‍ തന്നെ എടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ജനങ്ങള്‍ക്ക് അയച്ച കത്തില്‍ ജോണ്‍സണ്‍ പറയുന്നു. പൊതു പരിപാടികളും, ആഘോഷ ചടങ്ങുകളും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് ബാക്കിയെല്ലാം പൂട്ടിയിരിക്കുകയാണ്. രണ്ട് പേരില്‍ കൂടുതല്‍ പൊതു ഇടങ്ങളില്‍ ഒന്നിച്ച് കൂടാന്‍ പാടില്ലെന്നാണ് നിയമം. അതേസമയം കൂടുതല്‍ കേസുകളും മരണങ്ങളും ബ്രിട്ടനില്‍ ഇനിയും ഉണ്ടാവുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

കൊറോണ വൈറസ് ദേശീയ ദുരന്തം തന്നെയാണെന്ന് ജോണ്‍സണ്‍ പറഞ്ഞു. എല്ലാവരോടും വീടുകളില്‍ തന്നെ തങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും ഭക്ഷണത്തിന് കുറവുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും താന്‍ നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും ശുചിത്വത്തോടെ ഇരിക്കണമെന്നും, കൈകഴുകുന്നത് ഒരു ശീലമാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ഉത്തര അയര്‍ലന്‍ഡില്‍ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ തുക വര്‍ധിപ്പിച്ചിരിക്കുകയാണ്. കര്‍ശനമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

അതേസമയം പെറുവില്‍ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ തിരിച്ചെത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ സര്‍ക്കാര്‍ അയക്കും. അതിലൊന്ന് ഇന്ന് പുറപ്പെടും. ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന സഞ്ചാരികളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കി. ആഗോള തലത്തില്‍ കൊറോണ അതിശക്തമാണ്. സ്‌പെയിനില്‍ ഒരു ദിവസം 838 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 6528 പേരാണ് ഇതുവരെ മരിച്ചത്. ന്യൂയോര്‍ക്കില്‍ ക്വാറന്റൈന്‍ പ്രഖ്യാപിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രക്യാപിച്ചു. പകരം യാത്രാ വിലക്കുകള്‍ കൊണ്ടുവരും. 1,22000 കേസുകളാണ് ഇതുവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ രണ്ടായിരം കവിഞ്ഞു. ലോകത്ത് ഇതുവരെ 6,60000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 30000 പേര്‍ രോഗം ബാധിച്ച് മരിച്ചു.

English summary
things will get worse says british pm boris johnson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X