ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ വെട്ടിക്കൊന്നു
ധാക്ക: ബംഗ്ലദേളില്‍ വീണ്ടും ബ്ലോഗറെ വെട്ടിക്കോന്നു. ബംഗ്ലാദേശിലെ സില്‍ഹെറ്റ് പട്ടണത്തില്‍ മതേതര ബ്ലോഗ് എഴുത്തുകാരനായ ആനന്ദ ബിജോയ് ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.
മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകളാണ് ആനന്ദയെ വടിവാളു കൊണ്ട് വെട്ടിയതെന്ന് സില്‍ഹെറ്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഫൈസല്‍ മഹ്മൂദ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

മുക്തോ മോണ എന്ന വെബ്‌സൈറ്റിന് വേണ്ടി ആനന്ദ ബിജോയ് ദാസ്‌ബ്ലോഗ് എഴുതിയിരുന്നു.ഈ വെബ്‌സൈറ്റ് നടത്തിയിരുന്ന അവിജിത് റോയ് ഈ ഫെബ്രുവരിയില്‍ ധാക്കയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.
ഈ വര്‍ഷം ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബ്ലോഗറാണ് ബിജോയ് ദാസ്.അവിജിത് റോയിയെ കൊലപ്പെടുത്തിയവര്‍ തന്നെയാണ് ഈ കൊലയ്ക്ക് പിന്നിലെന്നും സംശയമുണ്ട്.


Click it and Unblock the Notifications