മൂന്നാം ലോകമഹായുദ്ധത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രം..!! ആണവയുദ്ധത്തില്‍ ലോകം കത്തിയെരിയും..!!
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ മൂന്‍പെങ്ങുമില്ലാത്ത വിധം ശത്രുതയിലേക്ക് നീങ്ങുന്ന നാളുകളാണ് കടന്നുപോകുന്നത്. ഇരുരാജ്യങ്ങളും ഒരു മൂന്നാംലോകമഹായുദ്ധം തുടങ്ങാന്‍ പോകുന്നതിന്റെ പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയുടെ നിലപാട് ഒരു യുദ്ധത്തിലേക്ക് ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിക്കുമെന്ന് ലോകം ഭയക്കുന്നു. അതിനിടെ മൂന്നാം ലോക മഹായുദ്ധം അടുത്ത മാസം നടക്കുമെന്ന പ്രവചനവും വന്നിരിക്കുന്നു. ലോകം ആശങ്കയിലാണ്.
Read Also: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്ത പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം..!! കിട്ടിയത് അഡാറ് പണി..!!
Read Also: ശശികലയുടെ തന്ത്രങ്ങള്‍ പാഴായി..!! സ്വപ്‌നം കണ്ട കസേരയില്‍ പനീര്‍ശെല്‍വം വാഴും..!!
Read Also: മോഹന്‍ലാല്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവന്‍..!! ആരാധകരും..!!തെറി കേട്ടിട്ടും കുലുങ്ങാതെ കെആർകെ !

ദൈവത്തിന്റെ സന്ദേശവാഹകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹൊറാസിയോ വിജേഗാസ് എന്ന പ്രവാചകനാണ് മൂന്നാം ലോകമഹായുദ്ധം നടക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂയെന്ന് പ്രവചിച്ചിരിക്കുന്നത്. ഡെയ്‌ലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പ്രവചനം.

ഇദ്ദേഹത്തിന്റെ പ്രവചനം പ്രകാരം അടുത്ത മാസം, അതായത് മെയ് 13ാം തിയ്യതി മൂന്നാം ലോകമഹായുദ്ധം ആരംഭിക്കും. ആണവയുദ്ധത്തില്‍ മുങ്ങി ലോകം ദുരിതത്തിലാവുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്നാണ് ഹൊറാസിയോ പ്രവചിക്കുന്നത്. ഈ പ്രവചനത്തിന് ബൈബിളാണ് ഇദ്ദേഹത്തിന് ആധാരം.

മുന്‍പ് ഡൊണാള്‍ഡ് ട്രംപ് 2015ല്‍ അധികാരത്തിലെത്തുമെന്ന് ഇയാള്‍ പ്രചരിച്ചിരുന്നതായി അവകാശവാദം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകമഹായുദ്ധവും പ്രവചിച്ചിരിക്കുന്നത്. കൊടുംദുരിതത്തിന്റെ നാളുകളാവുമെങ്കിലും ലോകാവസാനം സംഭവിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.

ട്രംപിന്റെ അധികാരമേല്‍ക്കല്‍ കൂടാതെ സിറിയയെ അമേരിക്ക ആക്രമിക്കുമെന്നും ഇയാള്‍ പ്രവചിച്ചിരുന്നതായി അവകാശവാദമുയര്‍ത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് ചൈന, റഷ്യ, ഉത്തര കൊറിയ പോലുള്ള രാജ്യങ്ങളുമായി പ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രവചിച്ചിരുന്നേ്രത ടെക്‌സാസില്‍ ജീവിച്ചുന്ന ഈ പ്രവാചകന്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹൊറാസിയോ ഉറക്കത്തില്‍ ഒരു സ്വപ്‌നം കാണുകയുണ്ടായത്രേ. ആകാശത്ത് നിന്നും തീഗോളങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നത് ആണ് സ്വപ്‌നത്തില്‍ കണ്ടത്. ഇതാണേ്രത മൂന്നാം ലോകമഹായുദ്ധം വരാന്‍ പോകുന്നുവെന്ന് ഇദ്ദേഹത്തിന് വെളിപാട് കിട്ടാന്‍ കാരണം.

ന്യൂക്ലിയര്‍ ബോംബുകളാണ് താന്‍ സ്വപ്‌നത്തില്‍ കണ്ട തീഗോളങ്ങളെന്നാണ് ഇദ്ദേഹം പറയുന്നത്. തന്നെ ദൈവം ഒറ്റയാനായി നിര്‍ത്തിയിരിക്കുന്നത് ദൈവത്തിന്റെ സന്ദേശങ്ങള്‍ ഭൂമിയിലെത്തിക്കാന്‍ ഉദ്ദേശിച്ചാണെന്നും ഈ സ്വയം പ്രഖ്യാപിത ദൈവദൂതന്‍ പറയുന്നു.

വിശുദ്ധ കന്യാമറിയം ഭൂമിയില്‍ സന്ദര്‍ശനം നടത്തിയ ദിവസമായ മെയ് 13ന് തന്നെ യുദ്ധത്തിന് ആരംഭം കുറിക്കുമെന്നും ഇയാള്‍ പറയുന്നു. ഈ ദിവസം കന്യാമറിയം പോര്‍ച്ചുഗലില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ലോകത്തിന്റെ നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും ആണ് കാതോലിക്ക് വിശ്വാസം.












Click it and Unblock the Notifications