Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരും ജോലി തരുന്നില്ല, തന്നെ ഒരു സാധാരണ മനുഷ്യനായി കാണൂ'; അഭ്യര്‍ത്ഥനയുമായി ‘ബ്ലാക്ക് ഏലിയൻ’

ആരൂം ജോലി തരുന്നില്ല, തന്നെ ഒരു സാധാരണ മനുഷ്യനായി കാണൂ'.. 'ബ്ലാക്ക് ഏലിയൻ' എന്നറിയപ്പെടുന്ന ഫ്രഞ്ച് വംശജനായ യുവാവിന്‍റെതാണ് അഭ്യര്‍ഥന.അന്യഗ്രഹ ജീവിയെപ്പോലെയാവാൻ ദേഹം മുഴുവൻ ടാറ്റൂ ചെയ്യതതിന് ശേഷമുള്ള ദുരനുഭവങ്ങളെക്കുറിച്ചാണ് ആന്റണി ലൊഫ്രഡോ എന്ന യുവാവ് തുറന്ന് പറയുന്നത്. തന്നെ ഒരു സാധാരാണക്കാരനായി കാണാൻ പലരും മടികാണിക്കുന്നുവെന്നാണ് ലൊഫ്രഡോയുടെ പരാതി.

താൻ അടുത്ത് ചെല്ലുമ്പോൾ മാറിനിൽക്കാനാണ് ചില ആളുകള്‍ പറയുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം കാരണം തനിക്ക് നല്ലൊരു ജോലി പോലും ലഭിക്കുന്നില്ലന്നും 34കാരനായ യുവാവ് പറയുന്നു.അന്യഗ്രഹജീവിയെ പോലെയാകാൻ ശരീരം മുഴുവൻ ടാറ്റു ചെയ്തതോടെയാണ് ഫ്രഞ്ച് പൗരനായ ആന്റണി ലൊഫ്രഡോ ലോക ശ്രദ്ധ പിടിച്ച് പറ്റുന്നത്. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ആന്‍റണി ടാറ്റൂ ചെയ്തിരുന്നു.

1

കൃഷ്ണമണിയിൽ പോലും ആന്റണി ടാറ്റൂ പതിപ്പിച്ചിട്ടുണ്ട്. തുർന്ന് ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും, മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തും ആന്റണി ലോക ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് നിരവധി പിയെർസിങ്ങുകൾ അണിയുകയും തല മൊട്ടയടിക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ രൂപ സാദൃശ്യത്തിനായി ചെവികളും മുറിച്ച് നീക്കി.

2

ശസ്ത്രക്രിയയിലൂടെ ഇടതുകൈയിലെ രണ്ട് വിരലുകളാണ് ആന്‍റണി പിന്നീട് നീക്കിയത്. ഇതിന്‍റെ ചിത്രങ്ങളും യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പൂർണമായും അന്യഗ്രഹ ജീവിയെപോലെയാവുകയാണ് തന്‍റെ 'ബ്ലാക് ഏലിയൻ പ്രൊജക്ട്' വഴി താൻ ലക്ഷ്യമിടുന്നതെന്ന് നേരത്തെ തന്നെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇതിനായി എന്ത് ത്യാഗവും സഹിക്കാൻ തയാറാണെന്നായിരുന്നു ആന്‍റണിയുടെ പക്ഷം.

3

ശരീരത്തിൽ ചെയ്യുന്ന ഓരോ മാറ്റവും സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് ആന്‍റണി പങ്കുവച്ചിരുന്നത്. കൂടുതല്‍ പൂര്‍ണതയ്ക്കായി തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച് ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്നും ആന്റണി പറഞ്ഞിരുന്നു. എന്നാല്‍ ബോഡി മോഡിഫിക്കേഷൻ തന്റെ സംസാരശേഷിയെ ബാധിച്ചെന്നു ഇടയ്ക്ക് ആന്‍റണി വെളിപ്പെടുത്തി.

4

മേൽച്ചുണ്ട് മുറിച്ചു കളഞ്ഞുള്ള മോഡിഫിക്കേഷനാണ് സംസാര ശേഷിയെ ബാധിച്ചത്. എന്നാല്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലന്ന് ആന്‍റണി പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ശരീരത്തിലെ ചർമം മുഴുവൻ നീക്കം ചെയ്ത് ലോഹം പിടിപ്പിക്കുകയായിരുന്നു യുവാവിന്‍റെ അടുത്ത ലക്ഷ്യം.

5

കൈകൾ, കാലുകൾ, വിരലുകൾ, തലയുടെ പിൻഭാഗം എന്നിവിടങ്ങളിലും കൂടുതൽ മോഡിഫിക്കേഷന്‍ നടത്തുമെന്നും ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ലോഫ്രെഡോ പറഞ്ഞിരുന്നു. ബോഡി മോഡിഫിക്കേഷന് ഫ്രാൻസിൽ നിരോധനമുള്ളതിനാൽ സ്പെയിനിലെ ബാർസിലോനയിലുള്ള പ്രസിദ്ധനായ ബോഡി മോഡിഫയർ ഓസ്കാർ മാർക്കുസാണ് ആന്റണിയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താൻ സഹായിച്ചത്. സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യവേ ആണ് രൂപമാറ്റം എന്ന ചിന്ത ഉണ്ടാകുന്നത്.

6

തുടർന്ന് ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് പോയ ലോഫ്രെഡോ വർഷങ്ങൾക്ക് ശേഷം ബ്ലാക്ക് ഏലിയൻ പ്രൊജക്ടുമായാണ് യൂറോപ്പിലേക്ക് തിരിച്ചെത്തിയത്.നെടുകെ പിളർന്ന നാവും നീട്ടി ഹെൽബോയ് രൂപത്തിലുള്ള ശരീരം കാണിച്ച് തെരുവുകളിലൂടെ നടക്കുകയാണ് അന്റോണിയോയുടെ പ്രധാന വിനോദം. ഒന്നര മില്ല്യൺ ഫോളോവേഴ്‌സാണ് ആന്‍റണിയുടെ ദ ബ്ലാക്ക് ഏലിയൻ പ്രോജക്‌ട് എന്ന ഇൻസ്റ്റഗ്രാം പേജിനുള്ളത്.

ക്യൂട്ട് എന്നല്ലാതെ എന്തു പറയാന്‍; കാപ്പുച്ചിനോക്കൊപ്പമുള്ള ശ്രുതിയുടെ അടിപൊളി ഫോട്ടോസ് ഏറ്റെടുത്ത് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+