മുതലത്തോലില്‍ നിന്നും ബാഗ്
ഹോങ്‌ഗോങ് : സ്ത്രീകള്‍ പൊതുവേ ബാഗിനോട് താല്പര്യം കാണിക്കുന്നവരാണ്. ഒരു ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഏറ്റവും കൂടിയ വിലയ്ക്ക് ബാഗ് വാങ്ങിയെന്ന ബഹുമതി ഇനി ഏഷ്യന്‍ വംശജനായ ക്രിസ്റ്റി ഹൗസിന് സ്വന്തം.
മുതലത്തോല്‍ കൊണ്ട് നിര്‍മിച്ച റോസ് നിറത്തിലുളള ഒരു ബാഗ് ഒരു കോടി 42 ലക്ഷം രൂപ ഇന്ത്യന്‍ രൂപയ്ക്കാണ് ഇയാള്‍ സ്വന്തമാക്കിയത്. ലേല സെന്റര്‍ ഉദ്ദേശിച്ചതിലും 15 മടങ്ങ് വിലയാണ് ഇയാള്‍ നല്‍കിയത്.പതിനെട്ട് കാരറ്റ് സ്വര്‍ണവും വജ്രവും പതിപ്പിച്ചിട്ടുണ്ട് ഈ ബാഗില്‍.

ബിര്‍ക്കിന്‍ സീരിസിലുളള ബാഗിന് നടിയും ഗായികയുമായ ജയിന്‍ ബിര്‍ക്കിന്റെ പേരാണ് നല്‍കിയിട്ടുളളത്. 35 സെന്റീമീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവുമുണ്ട് ബാഗിന്.
ബാഗ് ശേഖരണം ഒരു ഹരമായി കൊണ്ടുനടക്കുന്നവര്‍ വന്‍ വില കൊടുത്ത് ബാഗ് വാങ്ങാന്‍ തയാറാണെന്ന് ഈ രംഗത്ത് നിന്നുളളവര്‍ പറയുന്നു. എന്തു കൊണ്ടു ബാഗ് ഉണ്ടാക്കിയാലും വാങ്ങന്‍ ആളുകള്‍ തയ്യാറാണ്.












Click it and Unblock the Notifications