ഭൂകമ്പത്തിലും കുലുങ്ങാതെ തായ്‌പേയ് 101 കെട്ടിടം; തായ്‌വാനിലെ ഒബ്സര്‍വേറ്ററി രക്ഷപ്പെട്ടത് ഇങ്ങനെ
തായ്‌പേയ് സിറ്റി: തായ്‌വാനെ പിടിച്ച് കുലുക്കിയിരിക്കുകയാണ് അതിശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 6.9 തീവ്രതാണ് ഭൂകമ്പത്തിന് രേഖപ്പെടുത്തിയത്. സുനാമി മുന്നറിയിപ്പുകള്‍ അടക്കം ഇതിലൂടെ വന്നിരുന്നു. എന്നാല്‍ ഭൂകമ്പത്തിനിടെ അമ്പരപ്പിച്ച കാര്യങ്ങളും തായ്‌വാനില്‍ നടന്നു. ലോകത്തെ വലിയ കെട്ടിടങ്ങളിലൊന്നായ തായ്‌പേയ് 101 ഒബ്‌സര്‍വേറ്ററി ഈ ഭൂകമ്പത്തെ അതിജീവിച്ചിരിക്കുകയാണ്.
യാതൊരു തകരാറുകളും കൂടാതെയായിരുന്നു ഇത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എങ്ങെ ഒബ്‌സര്‍വേറ്ററിയുടെ അകത്തുണ്ടായിരുന്നവരെ സേഫാക്കി എന്നെല്ലാം അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

image courtesy:tripsavvy.com
ഭൂകമ്പത്തിന്റെ സമയത്ത് ഒബ്‌സര്‍വേറ്ററിയുടെ പ്രവര്‍ത്തനം ഒന്നടങ്കം നിര്‍ത്തിയാണ് ഇവര്‍ അതിജീവിച്ചത്. ഗോള്‍ഡന്‍ ബോള്‍ ആണ് പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിയത്. ചിഷാങ് ടൗണ്‍ഷിപ്പിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. അതുപോലെ വലിയ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. തായ്‌പേയ് സിറ്റിയിലെ ഏറ്റവും വലിയ കെട്ടിടം കൂടിയാണ് 101 ഒബ്‌സര്‍വേറ്ററി. 106 നിലകളാണ് ഈ കെട്ടിടത്തിനുള്ളത്. ഭൂകമ്പത്തെ ഇവര്‍ നിയന്ത്രിച്ച് നിര്‍ത്തിയത് കൊണ്ട് കെട്ടിടത്തിനകത്ത് നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. അത് മാത്രമല്ല അതിലൂടെ ആളുകള്‍ക്ക് ബുദ്ധിമുട്ടുകളും ഉണ്ടായില്ല.

IMAGE COURTESY:SDPNOTICIAS
ഭൂകമ്പം ഉണ്ടായ ആ സനിമിഷം തായ്‌പേയ് 101 ഒബ്‌സര്‍വേറ്ററി ചെയ്ത കാര്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിശക്തമായ ഭൂകമ്പമായിട്ടും ഒന്ന് കുലുങ്ങുക പോലും ചെയ്തിരുന്നില്ല ഈ കെട്ടിടം. അതുകൊണ്ടാണ് കെട്ടിടത്തിനുള്ളിലെ ആളുകള്‍ സേഫായത്. ഈ കെട്ടിടം നിര്‍മിച്ച സാങ്കേതിക വിദ്യ കാരണമാണ് ഭൂകമ്പത്തിന് പോലും ഒബ്‌സര്‍വേറ്ററിക്ക് നാശനഷ്ടമുണ്ടാക്കാനാവാതെ പോയത്. ഈ കെട്ടിടത്തിന്റെ നടുവിലായി സ്‌റ്റെബിലൈസര്‍ ബോള്‍ ഉണ്ട്. അതാണ് ഭൂകമ്പത്തെ പ്രതിരോധിക്കുന്നത്.

IMAGE COURTESY:SDPNOTICIAS
തായ്‌പേയ് ഒബ്‌സര്‍വേറ്ററിക്ക് ഉള്ളിലുണ്ടായിരുന്നവര്‍ ഭൂകമ്പം ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. ഭൂകമ്പത്തെ പ്രതിരോധിച്ച് നിര്‍ത്തുന്നതില്‍ ഗോള്‍ഡന്‍ ബോള്‍ വിജയിക്കുകയായിരുന്നു. അത് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചുവെന്ന് തന്നെ പറയാം. അതേസമയം ഈ ഗോള്‍ഡന്‍ ബോളിനെ അദ്ഭുതത്തോടെയാണ് ജനങ്ങള്‍ നോക്കി കണ്ടത്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതി പലരും ആദ്യമായിട്ടാണ് കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഈ ബോള്‍ ക്ലോക്കിന്റെ ശബ്ദത്തോടെ ആടുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

IMAGE COURTESY:GETYOURGUIDE
തായ്പേയ് ഒബ്‌സര്‍വേറ്ററിയിലെ ഗോള്‍ഡന്‍ ബോള്‍ ഭൂകമ്പം വരുമ്പോള്‍ പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കും. വായു പ്രവാഹത്തെ നിയന്ത്രിക്കുന്ന ഈ സംഗതി, ഒരു റിയാക്ഷന്‍ ഫോഴ്‌സിനെ ഉണ്ടാകും. ഇവ ഭൂകമ്പത്തിലൂടെയുണ്ടാവുന്ന ഷോക്കിനെയും തരംഗങ്ങളെയും തടഞ്ഞ് നിര്‍ത്തും. അതുകൊണ്ട് എത്ര ശക്തമായ ഭൂകമ്പമുണ്ടായാലും തായ്‌പേയ് 101 ഒബ്‌സര്‍വേറ്ററിക്ക് ഇതിനുള്ള ജനങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്താന്‍ സാധിക്കും. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ വിന്റ് ഡാമ്പ്‌നറാണ് ഈ കെട്ടിടത്തിലുള്ളത്.












Click it and Unblock the Notifications