• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോസ്റ്റൽ വോട്ടുകൾ, ഓൺലൈൻ പ്രചരണങ്ങൾ; കൊവിഡിനിടയിൽ അമേരിക്ക അങ്കത്തട്ടിലേക്ക്

വാഷിങ്ടൺ; കൊവിഡിനിടയിലും അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടിലാണ്. നവംബർ 3 നാണ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് ഇക്കുറിയും ഭരണതുടർച്ച ലഭിക്കുമോ അതോ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച രാജ്യമായ അമേരിക്കയിൽ മഹാമാരിയും തിരഞ്ഞടുപ്പിനെ സ്വാധീനിക്കുമെന്ന് തീർച്ച. കൊവിഡിനിടയിലെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയെന്നതിനെ കുറിച്ച് കൂടുതൽ അറിയാം

തിര‍ഞ്ഞെടുപ്പിലേക്ക്

തിര‍ഞ്ഞെടുപ്പിലേക്ക്

യുഎസ് നിയമം അനുസരിച്ച്, തിരഞ്ഞെടുപ്പ് ദിവസം എല്ലായ്പ്പോഴും നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ്. 2020 ൽ ആ ദിവസം നവംബർ 3 ആണ്.1857 മുതൽ പ്രസിഡൻറ് തിര‍ഞ്ഞെടുപ്പിന്റെ തീയതി ഇത്തരത്തിലാണ് നിശ്ചയിക്കുന്നത്. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നത് സാങ്കേതികമായി ഈ ദിനത്തിലല്ല. തിരഞ്ഞെടുപ്പ് പ്രക്രിയ മാസങ്ങൾക്ക് മുൻപേ തന്നെ ആരംഭിക്കും.

രണ്ട് പാർട്ടികൾ

രണ്ട് പാർട്ടികൾ

അമേരിക്കയിൽ പ്രധാനമായും രണ്ട് പാർട്ടികളാണ് ഉള്ളത്. റിപബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും. നിലവിലെ പ്രസിഡന്റായ ഡോണൾഡ് ട്രംപ് തന്നെയാണ്റിപബ്ലിക്കൻ സ്ഥാനാർത്ഥി. ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡനാണ്. നാല് ഘട്ടങ്ങളിലാണ് പ്രധാനമായും തിരഞ്ഞെടുപ്പ് നടക്കുന്നത്.ആദ്യ ഘട്ടം പ്രൈമറി/കോക്കസ്.ജനറൽ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന ഘട്ടമാണ് പ്രമൈറി. ചർച്ചകളിലൂടെയും വോട്ടെടുപ്പുകളിലൂടെയും പാർട്ടി അംഗങ്ങൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഘട്ടമാണ് കോക്കസ്.

ഇലക്റ്ററൽ കോളേജ്

ഇലക്റ്ററൽ കോളേജ്

അമേരിക്കൻ ഭരണഘടന പ്രകാരം ഇലക്ടറൽ കോളേജ് വഴിയാണ് പ്രസിന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുക. ഇലക്ടറൽ കോളജേിലെ അംഗങ്ങൾ ഓരോ സംസ്ഥാനത്തേയും പ്രതിനിധാനം ചെയ്യുന്ന നിശ്ചിത എണ്ണം ഇലക്ടർമാർ ഉണ്ടാകും. അമേരിക്കയിലെ 50 സ്‌റ്റേറ്റുകളിൽ നിന്നുള്ള 538 ഇലക്ടറൽ വോട്ടുകൾ ഉൾപ്പെടുന്നതാണ് ഇലക്ട്രൽ കോളേജ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 270 വോട്ടുകളാണ്.

പ്രാഥമിക വോട്ടെടുപ്പ്

പ്രാഥമിക വോട്ടെടുപ്പ്

അമേരിക്കയിലെ പ്രാഥമിക വോട്ടെടുപ്പ്ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. പോസ്റ്റൽ ബാലറ്റ് വോട്ടിംഗാണ് ആരംഭിച്ചത്. നിരവധി പേരാണ് മഹാമാരയുടെ പശ്ചാത്തലത്തിൽ ഇക്കുി പോസ്റ്റൽ വോട്ടിനായി അപേക്ഷിച്ചത്. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത് നിൽക്കുന്ന അമേരിക്കയിൽ ഇക്കുറി പോസ്റ്റൽ വോട്ടുകൾ ഏറെ സഹായകരമാണെന്നാണ് വിലയിരുത്തൽ.അതേസമയം പോസ്റ്റൽ ബാലറ്റിന് എതിരാണ് ട്രംപ്. പോസ്റ്റ് ബാലറ്റ് തട്ടിപ്പാണെന്നാണ് ട്രംപ് ആരോപിച്ചത്. വോട്ടെണ്ണി കഴിഞ്ഞ് പോസ്റഅറൽ ബാലറ്റാണ് കൂടുതലെ്കിൽ സ്ഥാനമൊഴിയില്ലെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു.

പ്രചരണങ്ങളും ധനസമാഹരണവും

പ്രചരണങ്ങളും ധനസമാഹരണവും

പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും പുതുവഴികൾ പരീക്ഷിക്കാൻ കാരണമായിട്ടുണ്ട്. ജോ ബൈഡൻ പരാമ്പരാഗത രീതികൾ ഉപേക്ഷിച്ച് പ്രചരണങ്ങൾ ഓൺലൈനാക്കി മാറ്റി. വെർച്വൽ കാമ്പെയ്നിലൂടെയുള്ള ധനസമാഹരണത്തിനാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. അതേസമയം ട്രംപാകട്ടെ പരമാവധി നേരിട്ടുള്ള പ്രചരണങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചത്. വ്യക്തിഗത പ്രചാരണങ്ങൾ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് ട്രംപിന്റെ വൻതോതിലുള്ള ധനസമാഹരണ നേട്ടത്തെ മറികടക്കാൻ ബിഡന്റെ വെർച്വൽ കാമ്പെയ്‌നുകൾ സഹായിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു..

കൊവിഡും ട്രംപും

കൊവിഡും ട്രംപും

ഡൊണാൾഡ് ട്രംപിന് രോഗം സ്ഥിരീകരിച്ച ശേഷവും അദ്ദേഹം പൊതുറാലികളിൽ പങ്കെടുക്കുകയും നിരവധി വരുന്ന അനുയായികളെ അഭിസംബോധന ചെയ്യുകയുംചെയ്തിരുന്നു. രോഗത്തെ നിസാരവത്കരിച്ചുള്ള നീക്കങ്ങളാണ് ട്രംപിൽ നിന്ന് ഉണ്ടായതെന്ന വിമർശനത്തിന് ഇക്കാര്യങ്ങൾ വഴിവെച്ചിരുന്നു. ട്രംപിന്റെ ഈ നടപടികളെല്ലാം തിരഞ്ഞെടുപ്പിൽ സ്വാധീനഘടമകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഞങ്ങളുടെ തെറ്റ് മനസിലായി;

ഒടുവിൽ മാപ്പ് ചോദിച്ച് വിദ്യാർത്ഥികൾ, വീഡിയോ പങ്കുവെച്ച് എംജി ശ്രീകുമാർ

'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്

അറസ്റ്റിനൊരുങ്ങി കസ്റ്റംസ്?; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും

English summary
This is how america conducting election during pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X