കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊരു റിയാലിറ്റി ഷോ അല്ല; ബൈഡന് വേണ്ടി പ്രചാരണം നടത്തവെ ട്രംപിനെ വിമര്‍ശിച്ച് ബാറക് ഒബാമ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വേണ്ടി പ്രചാരണത്തിനിറങ്ങി മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. പെന്‍സുല്‍വാലിയയിലായിരുന്നു ബാറാക് ഒബാമയുടെ പ്രചാരണ പരിപാടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബറാക് ഒബാമ വിമര്‍ശനം ഉന്നയിച്ചത്. ജോലികള്‍ ഗൗരവമായി എടുക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ട്രംപ് തന്നെ തെളിയിച്ചതായി ബരാക് ഒബാമ പറഞ്ഞു.

"ഇതൊരു റിയാലിറ്റി ഷോയല്ല. ഇത് യാഥാർത്ഥ്യമാണ്, ജോലി ഗൗരവമായി എടുക്കാൻ തനിക്ക് കഴിവില്ലെന്ന് തെളിയിച്ചതിന്റെ അനന്തരഫലങ്ങൾക്കൊപ്പം ജീവിക്കാൻ നമുക്കെല്ലാവർക്കും കഴിഞ്ഞു''- ഒബാമ പെന്‍സുല്‍വാലിയയില്‍ പറഞ്ഞു. "നേതാക്കൾ എല്ലാ ദിവസവും കള്ളം പറയുകയാണെങ്കിൽ" രാജ്യത്ത് ജനാധിപത്യം പ്രാവര്‍ത്തികമാവില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള ഡെമോക്രാറ്റിക് പ്രതീക്ഷകളുടെ പ്രധാന ഘടകമായ യുവ വോട്ടർമാരിലും ആഫ്രിക്കൻ അമേരിക്കന്‍ വംശജര്‍ക്കും ഇടയിൽ പോളിംഗ് വർദ്ധിപ്പിക്കാൻ അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ബൈഡന്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

barack-obama

Recommended Video

cmsvideo
'MyNameIs'' Campaign Viral After Republican Senator Mispronunced Kamala Harris' Name

ഫ്ലോറിഡ സർവകലാശാലയുടെ യുഎസ് തിരഞ്ഞെടുപ്പ് പ്രൊജക്ട് കണക്കനുസരിച്ച് കുറഞ്ഞത് 40 ദശലക്ഷം അമേരിക്കക്കാർ ഇതിനകം വോട്ട് ചെയ്തു കഴിഞ്ഞു. 2016 ലെ മൊത്തം പോളിംങിന്‍റെ 30 ശതമാനം വരുമിത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, ദേശീയ തിരഞ്ഞെടുപ്പിലെ ശരാശരിയിൽ ട്രംപിനെക്കാൾ 7.9 പോയിന്റ് ലീഡ് ബൈഡനുണ്ടെന്നാണ് റിയൽക്ലിയർ പോളിറ്റിക്സ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.

English summary
This is not a reality show; Barack Obama criticizes Trump while campaigning for Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X