കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം നിരോധനം: എല്ലാം മാധ്യമങ്ങളുടെ തലയില്‍, കൈകഴുകി പുണ്യാളനായി ട്രംപ്‌

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികള്‍ക്കുള്ള വിലക്കിന് ന്യായീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരവുകൊണ്ട് ഉദ്ദേശിച്ചത് മുസ്ലിം നിരോധനമല്ലെന്നും നീക്കം ആശങ്കയുണ്ടാക്കിയെന്നുമാണ് ട്രംപിന്റെ വിശദീകരണം. മുസ്ലിം അഭയാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ വിശദീകരണം.

അമേരിക്ക കുടിയേറ്റക്കാരുടെ രാഷ്ട്രമാണെന്നും അടിച്ചമര്‍ത്തല്‍ മൂലം പലായനം ചെയ്യുന്നവരോട് അനുകമ്പ കാണിക്കും. എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് അമേരിക്കന്‍ ജനതയെയും അതിര്‍ത്തികളെയും സുരക്ഷിതമാക്കാനുള്ളതാണെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവനയില്‍ പറയുന്നു. ധീരരായവര്‍ക്ക് താമസിക്കാനുള്ള ഭൂമിയാണ് അമേരിക്കയെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു.

മതമല്ല ഭീകരവാദം

മതമല്ല ഭീകരവാദം

ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടപത്തിയതിന് പിന്നില്‍ മതമല്ലെന്നും ഭീകരവാദത്തില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കുന്നത് വേണ്ടിയാണെന്നും ട്രംപ് പറയുന്നു. ലോകത്തെ മുസ്ലിം രാഷ്ട്രങ്ങളെ ഈ ഉത്തരവ് ബാധിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

പ്രതിരോധത്തില്‍

പ്രതിരോധത്തില്‍

വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മുസ്ലിം അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവിനെ ട്രംപ് പ്രതിരോധിയ്ക്കുന്നത്. നേരിട്ട് ട്വിറ്റര്‍ വഴി സംസാരിക്കുന്ന പ്രസിഡന്റിന്റെ നടപടിയില്‍ നിന്ന് വ്യത്യസ്തമായാണ് ട്രംപിന്റെ നീക്കം.

മാധ്യമങ്ങളാണ് തെറ്റ്

മാധ്യമങ്ങളാണ് തെറ്റ്

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി ഒരാള്ചയ്ക്കുള്ളില്‍ത്തന്നെ അമേരിക്കന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ആക്രമിച്ചിരുന്നു. മുസ്ലിം നിരോധനത്തെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് വ്യക്തമാണെന്നും ട്രംപ് പ്രേസ്താവനയില്‍ ആരോപിയ്ക്കുന്നു.

ഇളവില്ല വിലക്ക് മാത്രം

ഇളവില്ല വിലക്ക് മാത്രം

120 ദിവസത്തയേക്ക് മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കുന്നത്. സിറിയ, ലിബിയ, ഇറാന്‍, ഇറാഖ്, സൊമാലിയ, യെമന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് 90 ദിവസത്തേയ്ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഈജിപ്ത്, ലെബലനന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ വിലക്ക് ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.

താല്‍ക്കാലിക ആശ്വാസം

താല്‍ക്കാലിക ആശ്വാസം

വിസ ഉള്‍പ്പെടെ മതിയായ രേഖകളുമായെത്തിയ വിദേശികളെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കണമെന്ന് ട്രംപിന്റെ ഉത്തരവിന് ഭാഗിക സ്റ്റേ നല്‍കിയ ഫെഡറല്‍ കോടതി വ്യക്തമാക്കിയിരുന്നു. മസാച്യുസാറ്റ്‌സ്, ന്യൂയോര്‍ക്ക്, വിര്‍ജീനിയ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ട്രംപിന്റെ ഉത്തരവിന് പിന്നാലെ വിദേശികളെ തടഞ്ഞുവെച്ചിരുന്നു.

 ഒബാമയ്ക്ക് എന്ത് പങ്ക്

ഒബാമയ്ക്ക് എന്ത് പങ്ക്

നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഏഴ് രാഷ്ട്രങ്ങള്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ മുന്‍ സര്‍ക്കാര്‍ നടത്തിയിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

English summary
The US president insisted that it was not was "not a Muslim ban".Trump on Friday banned visitors from 7 Muslim-majority nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X