'ഇത് യുദ്ധത്തിന്‍റെ കാലം അല്ല' പുടിനോട് തുറന്നടിച്ച മോദിയെ പുകഴ്ത്തി പാശ്ചത്യ മാധ്യമങ്ങള്‍
പ്രധാനമന്തി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് പ്രധാനമന്ത്രി നടത്തിയ പരാമർശമാണ് കൈയ്യടി നേടിയത്. ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെയായിരുന്നു യുദ്ധത്തിനുള്ള സമയമല്ലിതെന്ന് പുടിനോട് മോദി തുറന്നടിച്ചത്.
'ഉക്രെയ്നിലെ യുദ്ധത്തിൽ മോദി പുടിനെ ശാസിച്ചു," വാഷിംഗ്ടൺ പോസ്റ്റ് തലക്കെട്ട് ഇങ്ങനെയായിരുന്നു. "അതിശയകരമായ ഒരു പരസ്യമായ ശാസനയിൽ, മോദി പുടിനോട് പറഞ്ഞു: 'ഇന്നത്തെ യുഗം യുദ്ധകാലമല്ല, ഇതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഫോണിൽ നേരത്തെ സംസാരിച്ചിട്ടുണ്ട്' യുഎസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

69 കാരനായ റഷ്യന്‍ ശക്തൻ ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും അസാധാരണമായ സമ്മർദ്ദത്തിന് വിധേയനായാകുന്നതാണ്, കാണുന്നത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് ലേഖനത്തിൽ പറയുന്നു.വാഷിംഗ്ടൺ പോസ്റ്റിന്‍റെയും ന്യൂയോർക്ക് ടൈംസിന്റെയും വെബ്‌പേജിലെ പ്രധാന വാർത്ത പുടിനോട് ഇന്ത്യൻ പ്രധാന മന്ത്രി പറഞ്ഞ വാക്കുകളായിരുന്നു.'ഇരു നേതാക്കളും തങ്ങളുടെ ദീർഘകാല ചരിത്രത്തെ പരാമർശിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെ സ്വരം സൗഹൃദപരമായിരുന്നു. മോദി അഭിപ്രായപ്രകടനം നടത്തുന്നതിന് മുമ്പ്, ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക തനിക്ക് മനസ്സിലായെന്ന് പുടിൻ പറഞ്ഞു' ന്യൂയോർക്ക് ടൈംസ് ദിനപത്രം പറയുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും മോദിയും തരതമ്യം ചെയ്തായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.അധിനിവേശം ആരംഭിച്ചതിന് ശേഷം പുടിനുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉക്രെയിന്‍ യുദ്ധം സംബന്ധിച്ച് റഷ്യൻ പ്രസിഡന്‍റിനോട് പതിഞ്ഞ സ്വരത്തിലാണ് അഭിപ്രായം പറഞ്ഞതെങ്കില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പരസ്യമായി അഭിപ്രായം പ്രകടനം നടത്തി " ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തുഫെബ്രുവരിയില്‍ ആരംഭിച്ച യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇരുവരും ആദ്യമായാണ് നേരില്‍ക്കാണുന്നത്.

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് മോദിസ കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു. ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല, ഫോണ്‍ സംഭാഷണങ്ങളില്‍ ഞാന്‍ നിങ്ങളോട് അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയില്‍ എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി ഒരുമിച്ചാണ്' പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം മോദിയുടെ പ്രതികരണത്തോട് പുടിന്‍ പ്രതികരണം ഇങ്ങനെയായിരുന്നു, "ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും നിങ്ങൾ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും നിങ്ങളുടെ നിലപാട് എനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. നിർഭാഗ്യവശാൽ, എതിർകക്ഷിയായ ഉക്രെയ്‌നിന്റെ നേതൃത്വം, ചർച്ചയുടെ വഴി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു, 'യുദ്ധഭൂമിയിൽ' അവർ പറയുന്നതുപോലെ, സൈനിക മാർഗങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഞങ്ങൾ നിങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നുണ്ട്"- പുടിന്‍ പറഞ്ഞു.












Click it and Unblock the Notifications