കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്കാര്‍ക്ക് എന്ത് ഒബാമ!!! ഇത് ഞങ്ങളുടെ രാജ്യം, ഞങ്ങളുടെ വിമാനത്താവളം, അധികം കളിക്കേണ്ടെന്ന്

Google Oneindia Malayalam News

ഹാങ്ഷു(ചൈന): അമേരിക്ക ഇപ്പോള്‍ അല്‍പമെങ്കിലും ഭയക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനയെ എങ്ങനെയെങ്കിലും കാല്‍ക്കീഴിലാക്കാന്‍ വേണ്ടിയുള്ള എല്ലാ പണികളും അമേരിക്ക ചെയ്യുന്നുണ്ട്. ദക്ഷിണ ചൈനകടല്‍ വിവാദമുതല്‍ ഇന്ത്യയുമായി സൈകനികതാവളങ്ങള്‍ പങ്കിടുന്ന കരാര്‍ ഉണ്ടാക്കിയത് വരെ അതിന്റെ ഭാഗമായിട്ടാണ്.

പക്ഷേ ചൈനയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ അമേരിക്കക്കാരനാണെന്നോ അമേരിക്കന്‍ പ്രസിഡന്റ് ആണെന്നോ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ചൈനയാണ് രാജ്യം, കമ്യൂണിസം(അങ്ങനെയാണ് അവര്‍ പറയുന്നത്) ആണ് രീതി!!!

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒബാമ ചൈനയില്‍ എത്തിയപ്പോഴാണ് ആ ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്... ഇത് ഞങ്ങളുടെ രാജ്യം, ഞങ്ങളുടെ വിമാനത്താവളം...

എവിടെ പോയാലും

എവിടെ പോയാലും

അമേരിക്കന്‍ പ്രസിഡന്റ് ഏത് രാജ്യം സന്ദര്‍ശിക്കുമ്പോഴും കാര്യങ്ങള്‍ അമേരിക്കയുടെ ഇഷ്ടം പോലെയേ നടക്കാറുള്ളൂ. പണ്ട് ബില്‍ ക്ലിന്റണും ഇപ്പോള്‍ ഒബാമയും ഒക്കെ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴെല്ലാം അങ്ങനെ തന്നെ ആയിരുന്നു.

ചൈനയില്‍

ചൈനയില്‍

എന്നാല്‍ ചൈനയില്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെ അല്ല നടന്നത്. അമേരിക്കന്‍ രീതികള്‍ പറ്റില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ കര്‍ശനമായിത്തന്നെ പറഞ്ഞു.

ഒബാമ വരുമ്പോള്‍

ഒബാമ വരുമ്പോള്‍

പ്രസിഡന്റ് ബരാക്ക് ഒബാമ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ചോദ്യങ്ങള്‍ ചോദിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്ന പതിവുണ്ട്. എന്നാല്‍ ചൈനയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു റിബണ്‍ കെട്ടി മാറ്റി നിര്‍ത്തി.

അമേരിക്കയുടെ ചൊറിച്ചില്‍

അമേരിക്കയുടെ ചൊറിച്ചില്‍

എന്നാല്‍ ഈ നടപടി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്ന് മാറ്റണം എന്നായിരുന്നു ചൈനീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

അമേരിക്കന്‍ വിമാനം

അമേരിക്കന്‍ വിമാനം

ഇത് അമേരിക്കയുടെ വിമാനമാണ്, ഞങ്ങളുടെ പ്രസിഡന്റ് ആണ് വന്നിറങ്ങുന്നത്- ഇങ്ങനെ ആയിരുന്നത്രെ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം.

ചൈനയാണ് രാജ്യം

അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ മറുപടി ചൈനീസ് ഉദ്യോഗസ്ഥന് ക്ഷമിക്കാവുന്നതിലും അധികമായിരുന്നു. ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങളുടെ വിമാനത്താവളമാണ് എന്നായിരുന്നു മറുപടി.

വൈറല്‍

വൈറല്‍

ചൈനീസ് ഉദ്യോഗസ്ഥന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. പക്ഷേ അതിനപ്പുറത്തേക്ക് അമേരിക്ക ഇതിനെ ഒരു വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

ചൈനയ്ക്ക് അടി

ചൈനയ്ക്ക് അടി

മാധ്യമ സ്വാതന്ത്ര്യത്തെ ചൈന ഹനിച്ചു എന്ന രീതിയില്‍ ആണ് ഒബാമ പോലും പിന്നീട് ഇതിനോട് പ്രതികരിച്ചത്. ചൈനയില്‍ ഇത് ആദ്യത്തെ സംഭവം അല്ലെന്നും ഒബാമ പറഞ്ഞു.

English summary
'This is our country, our airport,' shouts Chinese official as Barack Obama lands for G20 summit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X