ഇറാന് പകയോടെ കാത്തിരിക്കുന്നു!! പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകം... ഉന്നം മൂന്ന് പേരെ
ഖാസിം സുലൈമാനിയുടെ വധം ഇറാന് മറന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രസ്താവന. അവസരത്തിനായി കാത്തിരിക്കുകയാണ് അവര്‍

ടെഹ്റാന്: പ്രത്യേക പരിശീലനം ലഭിച്ച ഇറാന് സൈനികരാണ് വിപ്ലവ ഗാര്‍ഡ്. ഇതിന് നേതൃത്വം നല്കിയ ശക്തനായ കമാന്ററായിരുന്നു ഖാസിം സുലൈമാനി. 2020ല്‍ ഇറാഖിലെ ബഗ്ദാദില്‍ വച്ച് അമേരിക്കന്‍ സൈന്യം ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. ലോകം ഞെട്ടലോടെയാണ് ഈ വാര്‍ത്ത അന്ന് കേട്ടത്. ഏറ്റവും മുതിര്‍ന്ന സൈനിക മേധാവിയെ മറ്റൊരു രാജ്യം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തുക എന്നത് അപൂര്‍വമായി മാത്രമേ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളൂ.
അങ്ങനെ സംഭവിച്ചാല്‍ തന്നെ ഘോരമായ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ ഇറാന് കാര്യമായ തിരിച്ചടി നല്‍കിയില്ല. ഇതോടെ ഇറാന് ഭയന്ന് പിന്മാറി എന്നാണ് കരുതിയത്. എന്നാല്‍ സേനാ മേധാവിയുടെ പുതിയ പ്രസ്താവന ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്....

യുദ്ധമുഖത്തേക്ക്
ഇറാന്റെ സൈനികര്‍ ആദരവോടെ നോക്കിക്കണ്ടിരുന്ന കമാന്ററായിരുന്നു ഖാസിം സുലൈമാനി. സൈനിക കമാന്റര്‍ എന്ന നിലയില്‍ മാത്രമല്ല അവര്‍ അദ്ദേഹത്തെ കണ്ടിരുന്നത്. രാജ്യത്തിന്റെ രക്ഷകനായും വിലയിരുത്തുന്നവരുണ്ട്. ഈ വ്യക്തിയെ ആണ് അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത്. 2020ല്‍ നടന്ന ഈ സംഭവത്തോടെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടും എന്നാണ് കരുതിയത്.

തിരിച്ചടി നിര്‍ത്തി
എന്നാല്‍ ഇറാന് ശക്തമായ തിരിച്ചടി നല്‍കിയില്ല. ഇറാഖില്‍ തമ്പടിച്ചിരുന്ന അമേരിക്കന്‍ സൈന്യത്തിന്റെ കേന്ദ്രം ഇറാന് ആക്രമിച്ചു. ഇരയായ അമേരിക്കന്‍ സൈനികര്‍ക്ക് മുറിവുണ്ടാകുകയും ഇത് വ്രണപ്പെട്ട് ഗുരുതരമായ അസുഖം ബാധിക്കുന്നതുമായ അവസ്ഥയിലെത്തി എന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പൊടുന്നനെ ഇറാന് തിരിച്ചടി നിര്‍ത്തുകയാണ് ചെയ്തത്.

ഉണങ്ങാത്ത മുറിവ്
എന്തുകൊണ്ട് ഇറാന് ഖാസിം സുലൈമാനിക്ക് പകരം ചോദിച്ചില്ല എന്ന ചോദ്യം അന്ന് തന്നെ ചില പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ ഉന്നയിച്ചിരുന്നു. ഇറാന്റെ പിന്മാറ്റം ഏവരെയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഖാസിം സുലൈമാനിയുടെ വധം ഉണങ്ങാത്ത മുറിവായി ഇറാന്റെ മനസിലുണ്ട് എന്ന് തെളിയിക്കുന്നതാണ് പുതിയ പ്രസ്താവന.

മൂന്ന് പേരെ വകവരുത്തും
ഇറാന് വിപ്ലവ ഗാര്‍ഡിന്റെ വ്യോമ വിഭാഗത്തിന്റെ മേധാവിയാണ് അമീര്‍ അലി ഹജിസാദി. ഖാസിം സുലൈമാനിയുടെ വധത്തിന് പകരം ചോദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ, സുലൈമാനിയെ വധിക്കാന്‍ മുന്‍കൈയ്യെടുത്ത ഉന്നത യുഎസ് കമാന്റര്‍ എന്നിവരെ കൊലപ്പെടുത്തുമെന്നാണ് ഹജിസാദി പ്രഖ്യാപിച്ചത്.

ഇറാന് ഉദ്ദേശിക്കുന്നത്
അവസരത്തിനായി ഇറാന് കാത്തിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്. സാധാരണ സൈനികരെ കൊലപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് ഹജിസാദി പറഞ്ഞു. അത്തരത്തിലുള്ള തിരിച്ചടിയല്ല ഇറാന് ഉദ്ദേശിക്കുന്നത്. ദൈവം സഹായിച്ചാല്‍ ഞങ്ങള്‍ ട്രംപിനെ കൊല്ലും. സുലൈമാനിയെ കൊല്ലാന്‍ ഉത്തരവിട്ട കമാന്ററെയും വെറുതെ വിടില്ലെന്നും ഹജിസാദി പറഞ്ഞു.

പുതിയ ക്രൂയിസ് മിസൈല്‍
1650 കിലോമീറ്റര്‍ പ്രഹര ശേഷിയുള്ള ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഹജിസാദിയുടെ പ്രഖ്യാപനം. ഇറാന്റെ പുതിയ മിസൈല്‍ അമേരിക്കന്‍ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. റഷ്യയ്ക്കൊപ്പം നിന്ന് ഇറാന് അമേരിക്കക്കെതിരായ നീക്കം നടത്തുന്നു എന്ന ആരോപണം ശക്തിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഹജിസാദിയുടെ പ്രതികരണം.

ഇറാന്റെ ഡ്രോണുകള്‍
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ശക്തമാണ്. യുക്രൈനെ സഹായിക്കാന്‍ അമേരിക്ക മുന്നിലുണ്ട്. യുക്രൈനില്‍ അടുത്തിടെ പതിച്ച ഡ്രോള്‍ വിമാനങ്ങള്‍ ഇറാന് നിര്‍മിതമാണ് എന്നാണ് പുതിയ ആരോപണം. അതുകൊണ്ടുതന്നെ റഷ്യയ്ക്ക് എല്ലാവിധ പിന്തുണയും ഇറാന് നല്കുന്നു എന്ന് അമേരിക്ക ആരോപിക്കുന്നു. ഇതിനിടെയാണ് ട്രംപിനെ തന്നെ കൊല്ലാന്‍ ഇറാന് കാത്തിരിക്കുന്നുവെന്ന പ്രഖ്യാപനം.
-
യുഎസ് ഉപരോധത്തില്‍ ഇളവ്; ഇറാനിയന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ -
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത്












Click it and Unblock the Notifications