• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയുടെ 2000 കോടി സഹായം; സല്‍മാന്‍ രാജകുമാരന് 'തോക്ക്' സമ്മാനിച്ച് പാകിസ്താന്‍

cmsvideo
  സൽമാൻ രാജകുമാരന് സ്വർണം പൂശിയ തോക്ക് | Oneindia Malayalam

  ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പാക് സന്ദർശനം ആശങ്കയോടെയാണ് ഇന്ത്യ നോക്കി കണ്ടത്. പുൽവാമയിലെ തീവ്രവാദ ആക്രമണത്തെ തുടർന്ന് രാജ്യാന്തര സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ പാകിസ്താന് ആശ്വാസമായിരുന്നു സൽമാൻ രാജകുമാരന്റെ സന്ദർശനം.

  2000 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് സൗദി പാകിസ്താന് വാഗ്ദാനം ചെയ്തിരിക്കുന്നത്. തകർന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്നതാണ് പ്രഖ്യാപനം. സഹായഹസ്തവുമായി എത്തിയ സൽമാൻ രാജകുമാരന് വൻ സ്വീകരണമാണ് പാകിസ്ഥാൻ ഒരുക്കിയത്. ആരും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് സമ്മാനവും നൽകിയാണ് അദ്ദേഹത്തെ പാകിസ്താൻ യാത്രയാക്കിയത്.

  വൻ വരവേൽപ്പ്

  വൻ വരവേൽപ്പ്

  പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള സൈനിക വിമാനത്താവളത്തിലെത്തിയ സൗദി കിരീടാവകാശിയെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈനിക തലവൻ ജാവേദ് ബജ്വയും ചേർന്നാണ് സ്വീകരിച്ചത്. അമേരിക്ക അടക്കമുളള ലോകരാജ്യങ്ങൾ ഭീകരവാദത്തിന്റെ പേരിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയിലായിരുന്നു സൗദി കിരീടാവകാശിയുടെ പാക് സന്ദർശനം.

  വൻ പ്രഖ്യാപനങ്ങൾ

  വൻ പ്രഖ്യാപനങ്ങൾ

  20 ബില്യൺ ഡോളറിന്റെ സാമ്പത്തിക കരാർ ആണ് സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഒപ്പിട്ടത്. ഇത് ഒരു തുടക്കം മാത്രമാണെന്നും വരും മാസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി. ഏഴോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചിരിക്കുന്നത്.

  പാകിസ്താന്റെ സമ്മാനം

  പാകിസ്താന്റെ സമ്മാനം

  ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് സൗദി കിരീടാവകാശി പാകിസ്താലെത്തിയത്. വിദേശ രാജ്യങ്ങളിൽ സന്ദർശനത്തിനെത്തുന്ന ഭരണാധികാരികൾക്ക് ആതിഥേയരായ രാജ്യങ്ങൾ ഉപഹാരങ്ങൾ നൽകുന്നത് പതിവാണ്. പാക് സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അത്തരത്തിൽ ഒരു ഉപഹാരം നൽകിയാണ് പാകിസ്താൻ യാത്രയാക്കിയത്.

  സ്വർണം പൂശിയ തോക്ക്

  സ്വർണം പൂശിയ തോക്ക്

  സ്വർണം പൂശിയ ഒരു തോക്കാണ് സൗദി കിരിടാവകാശിക്ക് പാകിസ്താൻ സമ്മാനമായി നൽകിയത്. ജെർമൻ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്ത ഹെക്ലർ ആൻഡ് കോച്ച് എംപി 5 എന്ന സബ് മെഷീൻ തോക്കാണ് പാക് സെനറ്റ് ചെയർമാൻ അദ്ദേഹത്തിന് സമ്മാനിച്ചത്. ഒപ്പം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഛായാചിത്രവും സമ്മാനിച്ചു.

  ഖെഷോഗി വധം

  ഖെഷോഗി വധം

  രാജകുമാരനെതിരെയും ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് ഖെഷോഗി കൊല്ലപ്പെടുന്നത്. സൽമാൻ രാജകുമാരന്റെ അറിവോടെ മാത്രമെ ഖെഷോഗിയുടെ കൊലപാതകം നടക്കുകയുള്ളുവെന്നാണ് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ എംബിഎസിന് തോക്ക് ഉപഹാരമായി നൽകിയ പാക് നടപടിയിൽ വിമർശനവും ഉയരുന്നുണ്ട്.

   2017 ൽ

  2017 ൽ

  2017 ജൂൺ 21നായിരുന്നു മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിന്റെ പുതിയ കിരീടാവകാശിയായി തിരഞ്ഞെടുക്കുന്നത്. ഇതോടെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി പദത്തിലേക്കും അദ്ദേഹം ഉയർത്തപ്പെട്ടു. മി. എവരിത്തിംഗ് എന്നാണ് പാശ്ചാത്ത്യമാധ്യമങ്ങൾ അദ്ദേഹത്തിന് നൽകിയ വിശേഷണം. സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവും ലൈസൻസ് അനുവദിക്കുന്നതുൾപ്പെടെ കാലോചിതമായ പല മാറ്റങ്ങൾക്കും തുടക്കം കുറിച്ചത് എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാനാണ്.

   ബഹുമതി നൽകി

  ബഹുമതി നൽകി

  പാക് സന്ദർശന വേളയിൽ പാകിസ്താനിലെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പാകിസ്താൻ ആദരിച്ചിരുന്നു. 2000 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് 'നിഷാൻ ഇ പാകിസ്താൻ' നൽകി ആദരിച്ചത്. സൗദി ജയിലിൽ കഴിയുന്ന 2107പാക് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിലും മുഹമ്മദ് ബിൻ സൽമാൻ ഒപ്പുവച്ചിരുന്നു.

  ഇന്ത്യയിലേക്ക്

  ഇന്ത്യയിലേക്ക്

  പാക് സന്ദർശനത്തിന് ശേഷം എംബിഎസ് നേരെ ഇന്ത്യയിലേക്കെത്തുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഇസ്ലാമാബാദിൽ നിന്നും റിയാദിലേക്ക് തിരിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. വിവിധ മേഖലകളിലായി 100 ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നും സൗദി കിരീടാവകാശി അറിയിച്ചിട്ടുണ്ട്. സൗദിയിൽ ജയിലിൽ കഴിയുന്ന 850 തടവുകാരെ വിട്ടയക്കാനും ധാരണയായി

  ഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇ

  English summary
  Pakistani senators presented Mohammed bin Salman a portrait and a gold-plated gun as he visited Islamabad on Monday, after signing trade deals worth $20billion with the country.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more