കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൊറോണ കേസ് പോലുമില്ല: എന്തു കൊണ്ട് അന്‍റാര്‍ട്ടിക്കയില്‍ മാത്രം വൈറസ് ബാധയില്ല?

Google Oneindia Malayalam News

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോമ വൈറസ് എന്ന മഹാമാരി 28000 ത്തില്‍ അധികം ആളുകളുടെ ജീവനാണ് ഇതുവരെ അപഹരിച്ചത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ മാത്രം ഒരു ലക്ഷം രോഗബാധിതരാണ് ഉള്ളത്.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 9134 പേര്‍ ഇവിടെ ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചു കഴിഞ്ഞു. സ്പെയ്നില്‍ 5690 പേരും ചൈനയില്‍ 3295 പേരും രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. വൈറസിനെ നേരിട്ട് നശിപ്പിക്കാന്‍ കഴിയുന്ന പ്രതിരോധ വാക്സിന്‍ ഇല്ല എന്നതാണ് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. അന്‍റാര്‍ട്ടിക്ക ഒഴികേയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോ​ണ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും ഇവിടെ മാത്രം രോഗം ബാധിക്കാതിരിക്കുന്നത്?.. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കൊറോണ ഭീതി

കൊറോണ ഭീതി

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ നില്‍ക്കുകയാണെങ്കിലും ഇതുവരെ ഒരു കൊറോണ കേസ് പോലും അന്‍റാര്‍ട്ടിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ധാരാളം മനുഷ്യര്‍ ഇപ്പോഴും അന്‍റാര്‍ട്ടിക്കയില്‍ ഉണ്ടെന്നിരിക്കെ തന്നെയാണ് ഇവിടെ ആര്‍ക്കും വൈറസ് ബാധിക്കാതിരിക്കുന്നത്. ഭൂമിയിലെ മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് അധികം ജനസാന്ദ്രതയില്ല എന്നത് തന്നെയാണ് ഇവിടെ ഉള്ളവര്‍ക്ക് വൈറസ് ബാധ എല്‍ക്കാത്തതിനുള്ള പ്രധാന കാരണം.

അന്‍റാര്‍ട്ടിക്കയില്‍ വസിക്കുന്നത്

അന്‍റാര്‍ട്ടിക്കയില്‍ വസിക്കുന്നത്

അയ്യായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് അന്‍റാര്‍ട്ടിക്കയില്‍ വസിക്കുന്നത്. അതില്‍ തന്നെ കൂടുതലും വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന ശാസ്ത്രജ്ഞരും ഗവേഷകരുമാണ്. അധികമാളുകള്‍ക്കൊന്നും ഇവിടേക്ക് വരാന്‍ കഴിയില്ലെന്നതും രോഗവ്യാപനം തടയുന്നതിന് ഇടയാക്കുന്നു. പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇല്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് സാധാരണ സമയങ്ങളില്‍ പോലും ഇവിടേക്ക് പ്രവേശനം അനുവദിക്കാറുള്ളു.

വന്നുകൂടാ എന്നില്ല

വന്നുകൂടാ എന്നില്ല

ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്‍റാര്‍ട്ടിക്കയിലും കൊറോണ വൈറസിന് വന്നുകൂടാ എന്നൊന്നുമില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ കൊറോണ വന്നേക്കാമെന്നുള്ള സാധ്യത മുന്നില്‍ കണ്ട് തന്നെ, അവിടെ കഴിയുന്നവരും പ്രതിരോധ മാര്‍ഗ്ഗങ്ങല്‍ സ്വീകരിക്കുന്നുണ്ട്. അന്‍റാര്‍ട്ടിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ മറ്റ് ഭൂഖണ്ഡങ്ങളിലേതിനേക്കാള്‍ ബുദ്ധിമുട്ട് ഇവിടുത്തെ രോഗി നേരിടേണ്ടി വരും എന്നതാണ് വസ്തുത.

ചികിത്സാ സൗകര്യം

ചികിത്സാ സൗകര്യം

ബേസുകളില്‍ ഒരു സമയത്ത് ഒരാളെ ചികിത്സക്കുന്നതിനുള്ള സൗകര്യമാണ് ഉള്ളത്. ഇതുകൊണ്ട് തന്നെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധയേറ്റാല്‍ ബുദ്ധിമുട്ട് വര്‍ധിക്കും. പിന്നീടുള്ള പരിഹാര മാര്‍ഗ്ഗ് ഇവരെ അന്‍റാര്‍ട്ടിക്കക്ക് പുറത്ത് എത്തിച്ച് ചികിത്സിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇത് വളരെ അധികം ചിലവേറിയതാണ്.

പ്രതിരോധ ശേഷിയില്ല

പ്രതിരോധ ശേഷിയില്ല

അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ ഒരു ഭൂഖണ്ഡത്തിനും കൊറോണ പ്രതിരോധ ശേഷിയില്ലെന്നാണ് ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക്കയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തന്നെ വ്യക്തമാക്കുന്നത്. മാരകമായ കൊറോണ വൈറസ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ വളരെ വേഗത്തിലാണ് പടര്‍ന്നു കൊണ്ടിരിക്കുന്നത്. അന്റാര്‍ട്ടിക്ക് താവളങ്ങള്‍ എല്ലാവിധ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 രോഗിയായ കോൺഗ്രസുകാരൻ മഹാ അപരാധി..; 'പിണറായി എന്തൊരു നീചഹൃദയനാണ്, യഥാർഥ രോഗി മുഖ്യനാണ്' രോഗിയായ കോൺഗ്രസുകാരൻ മഹാ അപരാധി..; 'പിണറായി എന്തൊരു നീചഹൃദയനാണ്, യഥാർഥ രോഗി മുഖ്യനാണ്'

 മൃതദേഹം വിട്ടുക്കൊടുക്കില്ല: ഭാര്യയടക്കമുള്ളവരെ കാണിച്ചത് വീഡിയോയിലുടെ, ചടങ്ങില്‍ 4 പേര്‍ മാത്രം മൃതദേഹം വിട്ടുക്കൊടുക്കില്ല: ഭാര്യയടക്കമുള്ളവരെ കാണിച്ചത് വീഡിയോയിലുടെ, ചടങ്ങില്‍ 4 പേര്‍ മാത്രം

English summary
This is why is there no virus in Antarctica
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X