ഇങ്ങനെ പോയാല്‍ അധികകാലം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍; നാല് വര്‍ഷം കൊണ്ട് 165 കിലോ കുറച്ച് യുവാവ്
മുത്തശ്ശിക്കായിരുന്നു തന്റെ പൊണ്ണത്തടി ഏറ്റവും കുറഞ്ഞ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നത്. അതിനായി അവര്‍ ഏറെ പ്രോത്സാഹിപ്പിച്ചു എന്നും നിക്കോളാസ് പറയുന്നു

മിസിസിപ്പി: പൊണ്ണത്തടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലര്‍ ഏറെ നാളായി ഇതിന് ചികിത്സ തേടുന്നുണ്ട്. മറ്റ് ചിലരാകട്ടെ ഇത് ഗൗനിക്കാതെ നടക്കുകയും ചെയ്യും. എന്നാല്‍ യുഎസിലെ മിസിസിപ്പിയിലെ ഒരു യുവാവിന്റെ കഥ പൊണ്ണത്തടിയുള്ളവര്‍ക്ക് ഏറെ പ്രചോദനകരമായിരിക്കും എന്ന് തീര്‍ച്ചയാണ്.
മൂന്ന് വര്‍ഷം കൊണ്ട് 165 കിലോ ആണ് ഈ യുവാവ് കുറച്ചത്. നിക്കോളാസ് ക്രാഫ്റ്റ് എന്ന 42 കാരന്‍ ആണ് നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ട് മാത്രം ജീവിതം തിരികെ പിടിച്ചത്. 2019 ല്‍ 300 കിലോഗ്രാമോളം ഭാരമായിരുന്നു നിക്കോളാസ് ക്രാഫ്റ്റിന് ഉണ്ടായിരുന്നത്.
ഒരിക്കല്‍ നിക്കോളാസ് ക്രാഫ്റ്റിനോട് ഡോക്ടര്‍ പറഞ്ഞത് അദ്ദേഹം ഒരു ടൈം ബോംബിന് സമാനമാണ് എന്നായിരുന്നു. 300 കിലോയോളം ഭാരമുണ്ടായിരുന്ന നിക്കോളാസ് ക്രാഫ്റ്റ് നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ മരിക്കും എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
അത് അദ്ദേഹത്തിന്റെ മനസില്‍ ഒരു കൊള്ളിയാനുണ്ടാക്കി. അന്ന് മുതല്‍ ആഹാര കാര്യത്തില്‍ ശ്രദ്ധ ചെലുത്തി നിക്കോളാസ് ക്രാഫ്റ്റ് തന്റെ തടി കുറക്കാനുള്ള ശ്രമം ആരംഭിച്ചു. ഡയറ്റിംഗിലൂടെ ആദ്യ മാസത്തില്‍ ഏകദേശം 18 കിലോ കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കുട്ടിക്കാലം മുതല്‍ തന്റെ അമിതഭാരവുമായി മല്ലിടുകയാണെന്നും ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തനിക്ക് 136 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും നിക്കോളാസ് ക്രാഫ്റ്റ് പറഞ്ഞു. എനിക്ക് വിഷാദരോഗമായിരുന്നു. ഇത് കാരണം ഞാന്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
ഒടുവില്‍ പൊണ്ണത്തടി കാരണം സഞ്ചരിക്കാന്‍ പോലും പറ്റാതായി. ശരീരവേദന, കാല്‍മുട്ട് വേദന, ശ്വാസതടസ്സം എന്നിവയും പൊണ്ണത്തടി കാരണം വന്നു. സാധാരണ വാഹനങ്ങളില്‍ കയറാന്‍ പോലും നിക്കോളാസ് ക്രാഫ്റ്റിന് സാധിക്കുമായിരുന്നില്ല. അത് കാരണം കുടുംബ പരിപാടികള്‍ക്ക് പോകുന്നതും യാത്ര ചെയ്യുന്നതും പോലും നിര്‍ത്തേണ്ടി വന്നു.
ഒരിക്കല്‍ ഒരു ഡോക്ടറെ കണ്ടതാണ് ജീവിതം ഈ നിലയിലേക്ക് മാറ്റി മറിച്ചത്. ഇനിയും പൊണ്ണത്തടി താന്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഞാന്‍ മരിക്കുമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. ഇതോടെ തനിക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും ഭക്ഷണശീലം മാറ്റാന്‍ തയ്യാറാണെന്നും നിക്കോളാസ് പറഞ്ഞു.
എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ നിക്കോളാസ് പ്രത്യേക ഭക്ഷണക്രമം ഒന്നും സ്വീകരിച്ചില്ല, എന്നാല്‍ കലോറി ഉപഭോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജങ്ക് ഫുഡ് പൂര്‍ണമായി ഉപേക്ഷിച്ചു. വണ്ണം കുറയ്ക്കാന്‍ തന്നെ മുത്തശ്ശിയും പ്രോത്സാഹിപ്പിച്ചു എന്ന് നിക്കോളാസ് ക്രാഫ്റ്റ് പറഞ്ഞു.












Click it and Unblock the Notifications