35 കുട്ടികളുളള പാകിസ്ഥാനിയ്ക്ക് 100 തികയ്ക്കാന്‍ നാലാം വിവാഹം
ക്വേട്ട: നിലവില്‍ മൂന്നു ഭാര്യമാരും അതില്‍ 35 കുട്ടികളുമുണ്ട്. കുട്ടികളുടെ എണ്ണം 100 തികക്കാന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ് പാകിസ്ഥാനിലെ ക്വാട്ട സ്വദേശി സര്‍ദാര്‍ ജാന്‍ മുഹമ്മദ് ഖില്‍ജി. ഖില്‍ജിയുടെ അഭിപ്രായത്തില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത് മതസേവനമാണ്. ഭാര്യമാരും കുട്ടികളും 46 കാരനായ ഖില്‍ജിയുടെ ആവശ്യത്തിനു പിന്തുണയേകിയിട്ടുണ്ട്. നാലാം വിവാഹത്തിന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പരസ്യം നല്‍കിയിരിക്കുയയാണ് ഖില്‍ജി.
മെഡിക്കല്‍ ടെകനീഷ്യനായ ഖില്‍ജി മൂന്നു ഭാര്യമാരോടും മക്കളോടുമൊപ്പം ഒരു വീട്ടിലാണ് താമസം. വളരെ സന്തോഷ ത്തോടെ കഴിയുന്ന കുടുംബമാണ് തന്റേതെന്നാണ് ഇയാള്‍ പറയുന്നത്. കുട്ടികള്‍ക്ക് ഖുറാന്‍ പഠിക്കുന്നതിനായി വീട്ടില്‍ തന്നെ മദ്രസയും ഖില്‍ജി നടത്തുന്നുണ്ട്. 400 ഓളം കുട്ടികള്‍ ഇവിടെ വിദ്യാര്‍ത്ഥികളായുണ്ട്. ഖില്‍ജിയുടെ മൂത്ത കുട്ടിയ്ക്ക് 15 ഉം ഇളയ കുട്ടിയ്ക്ക് ഒരാഴ്ച്ചയുമാണ് പ്രായം.

അടുത്ത രണ്ടാഴ്ച്ചക്കുളളില്‍ തനിക്ക് രണ്ടു കുട്ടികള്‍ കൂടി പിറക്കുമെന്ന് ഖില്‍ജി പറഞ്ഞു. ഖില്‍ജിയെ കുറിച്ചുളള വാര്‍ത്ത പാക് മാധ്യമങ്ങളിലൂടെയാണ് പുറം ലോകമറിഞ്ഞത് .ഫേസ്ബുക്ക് വഴി ഇതിനകം ഒട്ടേറെ വിവാഹ അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ഖില്‍ജി പറയുന്നു












Click it and Unblock the Notifications