കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ ആണുങ്ങള്‍ ഇനി സ്വയംഭോഗം ചെയ്യാന്‍ ഒന്ന് അറയ്ക്കും!!! പിഴ? സ്തീകൾക്ക് മാത്രം പോരല്ലോ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ടെക്‌സസ്: ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെരെ ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങള്‍ ഒരുപാടുണ്ട്. ചിലപ്പോഴെല്ലാം സ്ത്രീകളുടെ മരണത്തിന് വരെ ഇത്തരം നിയമങ്ങള്‍ വഴിവയ്ക്കാറുണ്ട്. പലസ്ഥലങ്ങളിലും മതപരമായ കീഴ് വഴക്കങ്ങളും ഇതിനെല്ലാം കാരണമാകാറുണ്ട്.

എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് മാത്രമാണ് ഇതിന്റെയെല്ലാം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്. അതിന് കാരണക്കാരനായ പുരുഷന് ഒരു ബുദ്ധിമുട്ടും ഇല്ല. അങ്ങനെ ആയാല്‍ ശരിയാകുമോ!!

ടെക്‌സസിലെ ഈ രാഷ്ട്രീയക്കാരി മുന്നോട്ട് വയ്ക്കുന്ന നിയമം ഒന്ന് കണ്ട് നോക്കണം. ഒട്ടുമിക്ക പുരുഷന്‍മാരുടേയും അടിവയറ്റില്‍ നിന്ന് ഒരു കാളല്‍ ഉയര്‍ന്ന് വരും എന്ന് ഉറപ്പ്.

 അമേരിക്കയില്‍ സംഭവിക്കുന്നത്

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഗര്‍ഭച്ഛിദ്രത്തിനെതിരെ കൊണ്ടുവരുന്ന നിയമങ്ങള്‍ ഇപ്പോഴേ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. വിചിത്ര നിയമങ്ങളുടെ നാടായി അമേരിക്ക മാറുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുരുഷന്‍മാരെ ഞെട്ടിക്കാന്‍

പൊതുവെ ഇത്തരം നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കാണ് ബുദ്ധിമുട്ടുണ്ടാക്കുക. എന്നാല്‍ പുരുഷന്‍മാരെ ഞെട്ടിക്കുന്ന ഒരു നിയമവുമായിട്ടാണ് ടെക്‌സസിലെ രാഷ്ട്രീയക്കാരി ഇപ്പോള്‍ മുന്നോട്ട് വരുന്നത്.

സ്വയംഭോഗം ചെയ്താല്‍ പണികിട്ടുമോ?

സ്വയംഭോഗം ചെയ്യാത്ത പുരുഷന്‍മാര്‍ തുലോംതുച്ഛമായിരിക്കും. അങ്ങനെയുള്ള പുരുഷന്‍മാരോട് സ്വയംഭോഗം ചെയ്യരുത് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. ചെയ്യരുത് എന്ന് മാത്രമല്ല, ചെയ്താല്‍ പിഴയും അടക്കേണ്ടി വന്നാലോ!

ജെസീക്ക ഫരാര്‍

ജസീക്ക ഫരാര്‍ എന്ന ഡെമോക്രാറ്റ് ആണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരണം എന്ന് ആവശ്യപ്പെടുന്നത്. വെറുതേ അങ്ങ് ആവശ്യപ്പെടുകയല്ല ജസീക്ക ചെയ്യുന്നത്, കാര്യകാരണങ്ങള്‍ നിരത്തുന്നുണ്ട്.

ഒരു സ്വയംഭോഗത്തിന് 100 ഡോളര്‍ പിഴ

സ്വയംഭോഗം ചെയ്താല്‍ പുരുഷന്‍മാര്‍ക്ക് 100 ഡോളര്‍ പിഴ ഈടാക്കണം എന്നാണ് ജസീക്കയുടെ ആവശ്യം. അതായത് ഏതാണ്ട് 6.500 രൂപ പിഴ!

അനുമതി വാങ്ങിയിട്ട് ആകാം

വേണമെങ്കില്‍ പുരുഷന്‍മാര്‍ക്ക് സ്വയംഭോഗം ചെയ്യാം. അതിന് പ്രത്യേക അനുമതി വാങ്ങണം. എന്നിട്ട് ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ വച്ച് ചെയ്യാം എന്നാണ് ജസീക്ക പറയുന്നത്.

സ്ത്രീകള്‍ അനുഭവിക്കുന്നത്

ടെക്‌സസിലെ അബോര്‍ഷന്‍ നിയമങ്ങള്‍ കര്‍ശനമാണ്. അബോര്‍ഷന് 24 മണിക്കൂര്‍ മുമ്പ് സ്ത്രീകള്‍ ട്രാന്‍്‌സ വദൈനല്‍ അള്‍ട്രാ സൗണ്ട് ടെസ്റ്റിന് വിധേയരാകണം. സ്ത്രീകളുടെ മനസ്സ് മാറ്റിക്കാനുള്ള തന്ത്രമാണത്രെ ഇത്. ഇതെല്ലാം തികച്ചും സ്ത്രീവിരുദ്ധമാണെന്ന പക്ഷക്കാരിയാണ് ജസീക്ക.

ജനിക്കാത്ത കുഞ്ഞിനോട്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ പുരുഷന്റെ സ്വയം ഭോഗം ജനിക്കാതെ പോകുന്ന കുഞ്ഞിനോടുള്ള ചെയ്ത്താണെന്നാണ് ജസീക്കയുടെ പക്ഷം. അതിന് ഏറ്റവും നല്ലതാണ് സ്വയംഭോഗത്തിന് പിഴശിക്ഷ!

സ്ത്രീകള്‍ക്ക് മാത്രം എന്താ

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തില്‍ ഉള്ള ആവലാതിയാണല്ലോ ഗര്‍ഭച്ഛിദ്ര നിരോധനങ്ങള്‍ക്ക് പിന്നില്‍. അപ്പോള്‍ പുരുഷന്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ പുറത്ത് പോകുന്ന പുംബീജങ്ങളുടെ കാര്യത്തിലും സ്റ്റേറ്റിന് ഉത്തരവാദിത്തം വേണ്ടേ എന്ന ചോദിച്ചാല്‍ എന്ത് മറുപടി പറയും?

ഗര്‍ഭത്തിന് വേണ്ടിയല്ലാതെ

ഗര്‍ഭധാരണത്തിന് വേണ്ടിയോ, അല്ലെങ്കില്‍ ബീജദാനത്തിന് വേണ്ടിയോ അല്ലാത്ത സ്വയംഭോഗം പാഴാണ് എന്നും ശിക്ഷ അര്‍ഹിക്കുന്നതാണ് എന്നും ജസീക്ക വാദിക്കുന്നുണ്ട്. സംഗതി നിയമമാകുമോ എന്നൊന്നും പറയാന്‍ പറ്റില്ല. നിയമം ആകാതിരിക്കാനാണ് സാധ്യതകൂടുതല്‍. എന്നാല്‍ ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കുന്ന നിയമങ്ങളിലെ സ്ത്രീ വിരുദ്ധച ചര്‍ച്ചയാക്കാന്‍ ജസീക്കയുടെ നിയമനിര്‍ദ്ദേശത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരും.

English summary
The United States of America is slowly but steadily turning into a land of bizarre laws. And now, another US lawmaker has created shock waves with her views on masturbation. But, for all the right reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X