ഫേസ്ബുക്കില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ടൈഗര്‍ മേമന് കറാച്ചിയില്‍ അറസ്റ്റില്‍
കറാച്ചി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ടൈഗര്‍ മേമനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായ ടൈഗര്‍ മേമന് അല്ല പക്ഷേ ഈ ടൈഗര്‍ മേമന്. ടൈഗര്‍ മേമന്റെ പേര് ഉപയോഗിച്ച് ഫേസ്ബുക്കില്‍ വിലസിയ ഫര്ഖാന് അലി എന്ന ചെറുപ്പക്കാരനാണ് പോലീസിന്റെ പിടിയിലായത്.
കറാച്ചിയിലെ ഒരു സൈബര്‍ കഫേയില്‍ നടത്തിയ റെയ്ഡിലാണ് ടൈഗര്‍ മേമന് എന്ന ഫര്ഖാന് അലിയെ പോലീസ് പിടിച്ചത്. ഫേസ്ബുക്കിലൂടെ ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ടൈഗര്‍ മേമനെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞ് ആളുകള്‍ ആദ്യം ഞെട്ടിപ്പോയെങ്കിലും പിന്നീട് സത്യാവസ്ഥ തിരിച്ചറിഞ്ഞു.

ടൈഗര്‍ മേമന് അറസ്റ്റിലായി എന്നറിഞ്ഞ് പാകിസ്താനിലുള്ളവര്‍ സ്ഥിരീകരണം തേടിയത് യഥാര്‍ഥ മേമന് അവിടെയുണ്ട് എന്നതിന് തെളിവാണ് എന്നാണ് ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. 1993 ലെ മുംബൈ ബോംബ് സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായ ടൈഗര്‍ മേമനെ പാകിസ്താന് സംരക്ഷിക്കുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ പാകിസ്താന് ഇത് സമ്മതിച്ചിട്ടില്ല. 1993 ലെ മുംബൈ ബോംബ് സ്ഫോടനക്കേസില്‍ പ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ കഴിഞ്ഞ മാസം ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications