കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ടൈഗര്‍ മേമന്‍ കറാച്ചിയില്‍ അറസ്റ്റില്‍

  • By Muralidharan
Google Oneindia Malayalam News

കറാച്ചി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ടൈഗര്‍ മേമനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ടൈഗര്‍ മേമന്‍ അല്ല പക്ഷേ ഈ ടൈഗര്‍ മേമന്‍. ടൈഗര്‍ മേമന്റെ പേര് ഉപയോഗിച്ച് ഫേസ്ബുക്കില്‍ വിലസിയ ഫര്‍ഖാന്‍ അലി എന്ന ചെറുപ്പക്കാരനാണ് പോലീസിന്റെ പിടിയിലായത്.

കറാച്ചിയിലെ ഒരു സൈബര്‍ കഫേയില്‍ നടത്തിയ റെയ്ഡിലാണ് ടൈഗര്‍ മേമന്‍ എന്ന ഫര്‍ഖാന്‍ അലിയെ പോലീസ് പിടിച്ചത്. ഫേസ്ബുക്കിലൂടെ ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ടൈഗര്‍ മേമനെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞ് ആളുകള്‍ ആദ്യം ഞെട്ടിപ്പോയെങ്കിലും പിന്നീട് സത്യാവസ്ഥ തിരിച്ചറിഞ്ഞു.

tigermemon

ടൈഗര്‍ മേമന്‍ അറസ്റ്റിലായി എന്നറിഞ്ഞ് പാകിസ്താനിലുള്ളവര്‍ സ്ഥിരീകരണം തേടിയത് യഥാര്‍ഥ മേമന്‍ അവിടെയുണ്ട് എന്നതിന് തെളിവാണ് എന്നാണ് ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ ടൈഗര്‍ മേമനെ പാകിസ്താന്‍ സംരക്ഷിക്കുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ പാകിസ്താന്‍ ഇത് സമ്മതിച്ചിട്ടില്ല. 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ കഴിഞ്ഞ മാസം ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

English summary
Tiger Memon has been arrested in Pakistan. However this Tiger Memon was using the alias and blackmailing girls on Facebook which led to a raid in Karachi in which he was arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X