ഹോണ്ടുറാസിൽ ഇടതുപക്ഷം അധികാരത്തിലേക്ക്, വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോ?
12 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ഹോണ്ടുറാസിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്നതിന്റെ ആഹ്ളാദം പങ്കുവെച്ച് സിപിഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്. ഇടതുസർക്കാരിനെ 2009ൽ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്താക്കിയത്. ഹോണ്ടുറാസ് വിജയം വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോ എന്നാണ് തോമസ് ഐസക് കുറിച്ചിരിക്കുന്നത്.
തോമസ് ഐസകിന്റെ കുറിപ്പ്: '' മൂന്ന് വര്ഷം കൊണ്ട് ദാരിദ്ര്യം 10 % കുറച്ചു. രണ്ടു ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ സഹായം. അവർക്ക് സൗജന്യ വൈദ്യുതി. മിനിമം കൂലി 80 % വർദ്ധിപ്പിച്ചു. എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം. ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷണം. പലിശ നിരക്ക് കുറച്ചു. ചെറുകിട കൃഷിക്കാർക്ക് സബ്‌സിഡി. ഇത്രയൊക്കെ ചെയ്ത ഒരു സർക്കാരിനെ ജനങ്ങൾ വോട്ടു ചെയ്തു പുറത്താക്കുമോ? സാധ്യതയില്ല. അത് കൊണ്ട് ഹോണ്ടുറാസിലെ ഇടതുപക്ഷ പ്രസിഡൻറ് മാനുവൽ സെലായയെ 2009 ൽ ഒരു പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി.

എന്താണ് അദ്ദേഹം ചെയ്ത കുറ്റം? 2006 ൽ ജയിച്ചപ്പോൾ ലിബറൽ പാർട്ടി നേതാവ് ആയിരുന്നു. എന്നാൽ വെനിസ്വെലൻ പ്രസിഡണ്ട് ഷാവേസിന്റെ സുഹൃത്തായി. അദ്ദേഹം ഉണ്ടാക്കിയ ആൽബ എന്ന ലാറ്റിൻ അമേരിക്കൻ രാജ്യ സംഘടനയിൽ ഹോണ്ടുറാസും ചേർന്നു. അമേരിക്കക്ക് ഈ സംഘടനയിൽ സ്ഥാനം കൊടുത്തിരുന്നില്ല. പട്ടാളം പ്രസിഡന്റിനെ തടങ്കലിലാക്കി. പിന്നെ കോസ്റ്റാറിക്കയിലേക്ക് നാട് കടത്തി.
2013 ലെ തെരഞ്ഞെടുപ്പിൽ ഭാര്യ സിയോമാറ കാസ്ട്രോ ലിബർട്ടി പാർട്ടിക്ക് രൂപം നൽകി മത്സരിച്ചു, എന്നാൽ അട്ടിമറിക്ക് ശേഷം അധികാരത്തിൽ വന്ന ഹെർണാണ്ടസ് വിജയിച്ചു. 2017 ലും മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഹെർണാണ്ടസ് തന്നെ അധികാരത്തിൽ തുടർന്നു . ഇപ്പോൾ റോബർട്ട് ബ്രൂസിനെ പോലെ 2021 ൽ മൂന്നാമത്തെ മത്സരത്തിൽ സിയോമാറ കാസ്ട്രോ വിജയം കണ്ടിരിക്കുകയാണ്.
ഹെർണാണ്ടസിന്റെ ദുർഭരണം രാജ്യത്തെ ഏതാണ്ട് നശിപ്പിച്ചു എന്ന് പറയാം . ഹോണ്ടുറാസ് മയക്കുമരുന്ന് കടത്ത് താവളമായി. പ്രസിഡന്റിന്റെ അനുജൻ കൊക്കെയ്ൻ കള്ളക്കടത്തിയതിന് അമേരിക്കയിൽ ജയിലിൽ ആണ്. പ്രസിഡന്റിനും ഇതിൽ പങ്ക് ഉണ്ടെന്നാണ് വിമർശനം . തന്മൂലം ഹെർണാണ്ടസ് മത്സരിക്കില്ല . പകരം ഭരണകക്ഷി ആയ നാഷണൽ പാർട്ടിക്ക് വേണ്ടി മറ്റൊരു നേതാവ് ആയ നാസ്‌റി അഫ് സുര ആണ് മത്സരിച്ചത്. 2017 ന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷം വലിയ ജാഗ്രത പുലർത്തി . അന്തർദേശീയ മേൽനോട്ടവും ഉണ്ടായിരുന്നു . 50% ൽ ഏറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇടത് പക്ഷ സ്ഥാനാർത്ഥിക്ക് 53 ശതമാനത്തിലേറെ വോട്ടു കിട്ടി . ഇപ്പോൾ വോട്ടെണ്ണൽ എന്തോ കാരണത്താൽ നിർത്തി വച്ചിരിക്കുകയാണ് .
കഴിഞ്ഞതവണയും ഇങ്ങനെയാണ് അട്ടിമറി തുടങ്ങിയത് . പക്ഷെ ഇത്തവണ അത് നടക്കും എന്ന് തോന്നുന്നില്ല . കാരണം സിയോമാറ കാസ്ട്രോക്ക് തൊട്ടടുത്ത വലത്‌പക്ഷ സ്ഥാനാർത്ഥിയെക്കാൾ 20% വോട്ടു കൂടുതലുണ്ട്. അവസാന പ്രഖ്യാപനം വരാൻ ഇനിയും രണ്ടോ മൂന്നോ ദിവസം എടുത്തേക്കാം . പക്ഷെ രാജ്യമെമ്പാടും ഇടതുപക്ഷം ആഹ്ലാദത്തിലാണ്. ഹോണ്ടുറാസ് വിജയം വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോ ? സമീപ കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ഗ്വാട്ടിമാല , ചിലി , നിക്വരാഗ്വ , വെനിസ്വല എന്നീ രാജ്യങ്ങളിൽ ഇടതുപക്ഷം ആണ് വിജയിച്ചത്. ദാ ഇപ്പോൾ ഹോണ്ടുറാസിലും''.
Recommended Video
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications