കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് ഏഴു ദിവസം ക്വാറന്റീൻ ഇല്ല; മുംബൈ വിമാനത്താവളത്തിൽ ജന തിരക്ക്

പ്രവാസികൾക്ക് ഏഴു ദിവസം ക്വാറന്റീൻ ഇല്ല; മുംബൈ വിമാനത്താവളത്തിൽ ജന തിരക്ക്

Google Oneindia Malayalam News

ദുബായ് : മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടി. വിമാന ടിക്കറ്റ് നിരക്കും ഇതിന് പിന്നാലെ ഉയർന്നു. വിമാനത്താവളത്തിലെ ആർടിപിസിആർ പരിശോധനയും ഇനി വേണ്ട. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഏഴു ദിവസം ക്വാറന്റീൻ ഒഴിവാക്കിയ സാഹചര്യത്തിലാണ് തിരക്ക്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ടവർ കഴിഞ്ഞ ദിവസം മുതൽ മുംബൈ വഴിയാണ് യാത്ര ചെയ്യുന്നത്. അടുത്ത ആഴ്ചയിലും ഇത്തരത്തിൽ മുംബൈയിലേക്ക് യാത്രാ തിരക്കുണ്ട്. പ്രവാസികൾക്ക് കേരളം ക്വാറന്റീൻ നിർബന്ധമാക്കിയതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ഈ തിരക്ക്.

അതേസമയം യു എ ഇ യിലേക്ക് എത്തുന്നവർ പി സി ആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. എന്നിട്ട് മാത്രമേ വിമാനടിക്കറ്റ് എടുക്കാവൂ എന്ന നിർദ്ദേശവും ഉണ്ട്.

1

അതേസമയം യു എ ഇ യിലേക്ക് എത്തുന്നവർ പി സി ആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. എന്നിട്ട് മാത്രമേ വിമാനടിക്കറ്റ് എടുക്കാവൂ എന്ന നിർദ്ദേശവും ഉണ്ട്. അതേ സമയം, യുഎഇയില്‍ ഇന്ന് 3,014 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,067 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇന്തോനേഷ്യയ്ക്ക് പുതിയ തലസ്ഥാനം; നുസന്താരയിലേക്ക്; എന്തുകൊണ്ട് ജക്കാർത്തയെ ഒഴിവാക്കി ?ഇന്തോനേഷ്യയ്ക്ക് പുതിയ തലസ്ഥാനം; നുസന്താരയിലേക്ക്; എന്തുകൊണ്ട് ജക്കാർത്തയെ ഒഴിവാക്കി ?

2

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,04,831 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,16,945 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,64,731 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,204 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 50,010 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

3

എന്നാൽ, സൗദി അറേബ്യയില്‍ ബുധനാഴ്ച 5,928 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 24 മണിക്കൂറിനിടയില്‍ നിലവിലെ രോഗബാധിതരില്‍ 4,981 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 632,736 ഉം രോഗമുക്തരുടെ എണ്ണം 578,812 ഉം ആണ്. ആകെ മരണസംഖ്യ 8,912 ആയി. ചികിത്സയിലുള്ള 45,012 രോഗികളില്‍ 492 പേരുടെ നില ഗുരുതരമാണ്.

സൗത്തില്‍ മാത്രമല്ല വടകരയിലും കൊടുവള്ളിയിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നു: സിപിഎംസൗത്തില്‍ മാത്രമല്ല വടകരയിലും കൊടുവള്ളിയിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നു: സിപിഎം

4

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.47 ശതമാനവും മരണനിരക്ക് 1.40 ശതമാനവുമായി തുടരുന്നു. 24 മണിക്കൂറിനിടെ 212,169 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തിയത്. പുതുതായി റിയാദ് 1,525, ജിദ്ദ 753, മക്ക 332, മദീന 281, ദമ്മാം 214, ഹുഫൂഫ് 211, റാബിഗില്‍ 122 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,490,47 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,249,571 ആദ്യ ഡോസും 23,512,524 രണ്ടാം ഡോസും 5,728,376 ബൂസ്റ്റര്‍ ഡോസുമാണ്.

5

അതേ സമയം, ഒമാനില്‍ ബുധനാഴ്ച കഴിഞ്ഞ 24 മണിക്കൂറിനിടെ 1,619 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 350 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,16,472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,03,112 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,124 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam
6

നിലവില്‍ 95.8 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 121 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 15 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English summary
Those from UAE travellers have no quarantine for seven days; more Crowd at Mumbai Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X