കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക കൊടുത്ത പണി ഏറ്റു! ഹാഫിസ് സയീദിന്റെ സംഘടനയെ സഹായിച്ചാല്‍ തടവും പിഴയുമെന്ന് പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്ക പാകിസ്താനുള്ള സുരക്ഷാ സഹായം നിര്‍ത്തലാക്കിയതിന് പിന്നാലെ ഹാഫിസ് സയീദിനോട് നിലപാട് കടുപ്പിച്ച് പാകിസ്താന്‍. ഹാഫിസ് സയീദ് സ്ഥാപകനായ രണ്ട് സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഘടനയ്ക്ക് സംഭാവന നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവ് ലഭിക്കുമെനിനും വന്‍ തുക പിഴ ചുമത്തുമെന്നുമാണ് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

<strong>ആരായിരുന്നു സുശീല ഗോപാലൻ?? മിസ്റ്റർ വിടി ബൽറാം നിങ്ങൾ അപമാനിച്ചത് എകെജിയെ മാത്രമല്ല, ഇവരെയും കൂടിയാണ്!</strong>ആരായിരുന്നു സുശീല ഗോപാലൻ?? മിസ്റ്റർ വിടി ബൽറാം നിങ്ങൾ അപമാനിച്ചത് എകെജിയെ മാത്രമല്ല, ഇവരെയും കൂടിയാണ്!

റിലയന്‍സ് ജി</a><a class=യോയ്ക്കും എയര്‍ടെല്ലിനും കിടിലന്‍ പണി: ഐഡിയയില്‍ 93 രൂപയ്ക്ക് ഡാറ്റയും വോയ്സ് കോളും!" title="റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും കിടിലന്‍ പണി: ഐഡിയയില്‍ 93 രൂപയ്ക്ക് ഡാറ്റയും വോയ്സ് കോളും!" />റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും കിടിലന്‍ പണി: ഐഡിയയില്‍ 93 രൂപയ്ക്ക് ഡാറ്റയും വോയ്സ് കോളും!

നേരത്തെ സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് ഹാഫിസ് സയീദിന്റെ ജമാത്ത് ഉദ് ദവയെയെയും ഫലാഹ് ഇന്‍സാനിയത്തിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. നിരോധിത പാക് ഭീകരസംഘടന ലഷ്കര്‍ ത്വയ്ബയുടെ സംഘടനയാണ് ഹാഫിസ് സയീദ് സ്ഥാപകനായിട്ടുള്ള ഫലാഹ് ഇ ഇന്‍സാനിയത്ത്. 2014ല്‍ അമേരിക്കയാണ് ലഷ്കര്‍ ഇ ത്വയ്ബയെ ആഗോള തലത്തില്‍ നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ നിരോധിത സംഘടനകള്‍ക്ക് സംഭാവനകള്‍ കൈമാറുന്നവര്‍ക്ക് കര്‍ശന താക്കീതുമായാണ് പാകിസ്താന്‍ ചട്ടം കൊണ്ടുവന്നിട്ടുള്ളത്.

 ഫണ്ട് നല്‍കുന്നത് കുറ്റകൃത്യം!!

ഫണ്ട് നല്‍കുന്നത് കുറ്റകൃത്യം!!

1948ലെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആക്ടിന്റെ കീഴില്‍ വരുന്ന 1997ലെ ഭീകരവിരുദ്ധ നിയമം പ്രകാരം നിരോധിത സംഘടനകള്‍ക്ക് സംഭാവനകളും ഫണ്ടുകളും നല്‍കുന്നത് കുറ്റകൃത്യമാണ്. നിരീക്ഷണ പട്ടികയിലുള്ളതോ നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതോ ആയ സംഘടനകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇതോടെ പത്ത് ലക്ഷം മുതല്‍ പത്ത് മില്യണ്‍ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും പാകിസ്താന്‍ ചൂണ്ടിക്കാണിക്കുന്നു. ജമാഅത്ത് ഉദ് ദവയ്ക്ക് പണം നല്‍കുന്നതില്‍ നിന്ന് വ്യക്തികളെയും സംഘടനകളെയും വിലക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്ന പണം തെറ്റായ കൈകളിലെത്തരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പരസ്യം പുറത്തിറക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

 വിലക്കേര്‍പ്പെടുത്തിയത് 72 സംഘടനകള്‍ക്ക്

വിലക്കേര്‍പ്പെടുത്തിയത് 72 സംഘടനകള്‍ക്ക്

പാകിസ്താനില്‍ പ്രവര്‍ത്തിച്ചുവരുന്ന 72 സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നതിനാണ് വിലക്കുള്ളത്. വിലക്കേര്‍പ്പെടുത്തിയ സംഘടനകളുടെ പേരുകള്‍ പരസ്യപ്പെടുത്തിയ പാക് സര്‍ക്കാര്‍ മസൂദ് അസര്‍ സ്ഥാപകനായ ലഷ്കര്‍ ഇ ത്വയ്ബയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമാഅത്ത് ഉദ് ദവ, ഫലാ ഇ ഇന്‍സാനിയത്ത് എന്നിവയും പട്ടികയില്‍പ്പെടുന്നവയാണ്.

 ഫണ്ട് സ്വീകരിക്കുന്നതിന് സമ്പൂര്‍ണ്ണ വിലക്ക്

ഫണ്ട് സ്വീകരിക്കുന്നതിന് സമ്പൂര്‍ണ്ണ വിലക്ക്

സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് ജമാഅത്ത് ഉദ് ദവയിലേയ്ക്കും ഫലാഹ് ഇ ഇന്‍സാനിയത്തിലേയ്ക്കുമുള്ള എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിട്ടുള്ളത്. ഇതോടെ ഇരു സംഘടനകള്‍ക്കും പുറത്തുനിന്ന് ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയുക. സംഘടനയ്ക്ക് പണം നല്‍കുന്നതിന് കമ്പനികള്‍ക്കും വിലക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഉപരോധം സംബന്ധിച്ച ചട്ടപ്രകാരമാണ് നീക്കമെന്ന് പാക് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് നല്‍കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 മസൂദ് അസറിനും സയീദിനും പൂട്ട്

മസൂദ് അസറിനും സയീദിനും പൂട്ട്

പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിന്റെയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പണമോ സംഭാവനകളോ നല്‍കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നാണ് പാകിസ്താന്‍ ഏറ്റവുമൊടുവില്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. യുഎന്‍ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയും യുഎസും രംഗത്തുണ്ട്.

 വിലക്ക് ലംഘിച്ചാല്‍ പിഴ

വിലക്ക് ലംഘിച്ചാല്‍ പിഴ

ജമാഅത്തെ ഉദ് ദവയ്ക്കും ഫലാഹ് ഇ ഇന്‍സാനിയത്തിനും വിലക്കേര്‍പ്പെടുത്തിയ വിജ്ഞാപനം ലംഘിക്കുന്നവരില്‍ നിന്ന് 10 മില്യണ്‍ വരെയുള്ള തുകയാണ് പിഴയായി ഈടാക്കുകയെന്നും പാക് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴയായി ഈടാക്കുമെന്ന് സര്‍ക്കാരിന് പുറമേ സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ സംഘടനകളില്‍ പാസ്ബാന്‍ ഇ അഹ് ലേ ഹാദിത്ത്, പസ്ബാന്‍ ഇ കശ്മീര്‍ എന്നീ സംഘടനകളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.

സംഘടനക്ക് മൂക്കുകയറിടും

സംഘടനക്ക് മൂക്കുകയറിടും

അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്‍റെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടുകെട്ടാന്‍ പാക് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സയീദിന്റെ ജീവകാരുണ്യ പ്രവ‍ര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നീക്കം നടത്തുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. പ്രവിശ്യാ - ഫെഡറല്‍ സര്‍ക്കാരുകളുമായി ചേര്‍ന്ന് ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുന്നതിനായി രഹസ്യ ഉത്തരവിറക്കാനാണ് നീക്കമെന്നും റോയിറ്റേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഡിസംബര്‍ 19 ന് ചേര്‍ന്ന യോഗത്തിന് പുറമേ പല ഉന്നതതല യോഗങ്ങളും പാകിസ്താനില്‍ നടന്നതായും റോയിറ്റേഴ്സ് പറയുന്നു.

 രണ്ടും ഭീകര സംഘടനകള്‍

രണ്ടും ഭീകര സംഘടനകള്‍


ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നീ സംഘടനകളെ അമേരിക്ക നേരത്തെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദാണ് 1987ല്‍ ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഹാഫിസ് സയീദ് തന്നെ പലതവണ രംഗത്തെത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ സയീദിനെ വിചാരണ ചെയ്യാന്‍ പര്യാപ്തമായ തെളിവുകളില്ലെന്നാണ് പാക് കോടതിയും വ്യക്തമാക്കിയിരുന്നു. ഹാഫിസ് സയീദിന്റെ രണ്ട് ജീവകാരുണ്യ സംഘടനകളായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നിവ ഏറ്റെടുക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നതിനായി ധനകാര്യ മന്ത്രാലയം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും അ‍ഞ്ച് പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 19ന് പാക് ധനകാര്യമന്ത്രലായത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിറ്റേഴ്സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

 ട്രംപ് കൊടുത്തത് കനത്ത തിരിച്ചടി

ട്രംപ് കൊടുത്തത് കനത്ത തിരിച്ചടി

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷം ട്രംപ് പാകിസ്താനുള്ള 1.15 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം മരവിപ്പിക്കുകയും ചെയ്തിരുന്നു.

English summary
Days after the US suspended more than $1 billion in security assistance to Pakistan, Islamabad said on Saturday that those providing funds to banned groups, including the so-called charities run by Mumbai attack mastermind Hafiz Saeed, will face up to 10 years in prison along with a hefty fine. Their properties can also be confiscated, it said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X