സൗദിയിൽ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ പണി വീഴും: 10,000 റിയാൽ പിഴ ചുമത്താൻ നിർദ്ദേശം
സൗദിയിൽ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ പണി വീഴും: 10,000 റിയാൽ പിഴ ചുമത്താൻ നിർദ്ദേശം
ജിദ്ദ; സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കിച്ചില്ലെങ്കിൽ ഇനി മുതൽ പണി വീഴും. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്ക് എതിരെയാണ് ഇനി മുതൽ നടപടി ഉണ്ടാകുക.
ഇത്തരക്കാർക്ക് പ്രവേശനം നൽകിയാൻ 10,000 റിയാൽ പിഴ ചുമത്തും. സൗദി ടൂറിസം മന്ത്രാലയമാണ് നിർദ്ദേശം പുറത്ത് വിട്ടത്. ഫെബ്രുവരി ഒന്ന് മുതൽ പുതിയ നിർദ്ദേശം പാലിക്കണം.
ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ - ടൂർ ഓപറേറ്റർമാർ എന്നിവ അടക്കം ടൂറിസം സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശിക്കണം എങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കണം. ഈ നിർദ്ദേശം നിർബന്ധമായി സ്വീകരക്കണം എന്ന് അധികൃതർ അറിയിച്ചു.

രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പിന്നിട്ടവരുടെ ഇമ്യൂൺ സ്റ്റാറ്റസ് തവക്കൽനാ ആപ്പിൽ വീണ്ടും ഇമ്യൂൺ ആവാൻ ഫെബ്രുവരി ഒന്ന് മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധം ആണ് എന്നാണ് വകുപ്പിന്റെ നിർദ്ദേശം.
അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 3,045 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, സൗദി അറേബ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണം 3,000 കവിഞ്ഞു. നിലവിലെ രോഗികളില്‍ 424 പേര്‍ സുഖം പ്രാപിച്ചതായാണ് റിപ്പോർട്ട്. മരണ സംഖ്യയും രാജ്യത്ത് നേരിയ തോതില്‍ ഉയര്‍ന്നു. രാജ്യത്താകെ മൂന്നു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ, ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,65,482 ആണ്. രോഗമുക്തരുടെ എണ്ണം 5,43,553 ആയി മാറി. എന്നാൽ, ആകെ മരണ സംഖ്യ 8,886 ആയി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,043 ആയി ഉയര്‍ന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ 109 പേര്‍ ഗുരുതരാവസ്ഥയിൽ ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടുന്നു. ബാക്കിയുള്ളവരുടെ നില തൃപ്തികരം ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉയരുന്നത്. ഇവിടെ 855 പേര്‍ക്കാണ് പുതുതായി റിയാദില്‍ രോഗം ബാധിച്ചത്. ജിദ്ദയില്‍ 647 ഉം മക്കയില്‍ 398 ഉം ഹുഫൂഫില്‍ 152 ഉം ദമ്മാമില്‍ 144 ഉം മദീനയില്‍ 70 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,18,83,039 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,50,73,276 ആദ്യ ഡോസും 2,32,75,176 രണ്ടാം ഡോസും 35,34,587 ബൂസ്റ്റര്‍ ഡോസുമാണ്.

അതിനൊപ്പം, ഖത്തറില്‍ കേവിഡ് സ്ഥിരീകരിച്ചത്, 2,273 പേര്‍ക്ക് ആണ്. പൊതു ജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന 193 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 246,467 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 586 പേര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരാണ്. എന്നാൽ, കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 618 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,57,504 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications