തുര്‍ക്കി പ്രസിഡന്റ് ടെലിവിഷനില്‍, ജനങ്ങള്‍ തെരുവിലിറങ്ങി, പട്ടാളക്കാരെ തുരത്തുന്നു
ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഒരു കൂട്ടം പട്ടാളക്കാര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടതായി സൂചന. പ്രസിഡന്റ് ത്വയ്യീബ് എര്ദോഗന് ടെലിവിഷന്‍ ചാനലുകളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. നിയമവിരുദ്ധമായ സൈനിക നടപടിക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പട്ടാള അട്ടിമറിയുടെ ഭാഗമായവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടെയാണ് സൈനിക വാഹനങ്ങള്‍ അങ്കാറയിലേക്കും ഇസ്താംബൂളിലേക്കും നീങ്ങിയത്. ഇന്ത്യന്‍ സമയം ഏകദേശം മൂന്നുമണിയോടെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപിച്ചു. ഇസ്താംബൂളിലും അങ്കാരയിലും വെടി ശബ്ദങ്ങളും സ്ഫോടനശബ്ദങ്ങളും കേള്‍ക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ ഇന്റര്‍നെറ്റ്, വൈദ്യുതി സംവിധാനം താറുമാറായി കിടക്കുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തു വരുന്നില്ല. ചില പ്രാദേശിക മാധ്യമങ്ങളുടെ കണക്കനുസരിച്ച് വിവിധ സംഭവങ്ങളിലായി ഇതുവരെ ഇരുപതോളം പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ജനാധിപത്യവും സമാധാനവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സൈനിക നീക്കമെന്ന് സംഘം വ്യക്തമാക്കി. രാജവ്യാപകമായി സൈനിക നിയമവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ തുടര്‍ന്ന് ജനങ്ങള്‍ വന്‍തോതില്‍ തെരുവിലിറങ്ങിയത് സൈന്യത്തിന് തിരിച്ചടിയായിട്ടുണ്ട്.
എര്‍ദോഗന്റെ അധികാരം നഷ്ടപ്പെടുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മേഖലയിലെ പ്രമുഖ സൈനിക ശക്തിയായ തുര്‍ക്കി നാറ്റോ മുന്നണിയിലും സജീവമാണ്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications