കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി പ്രസിഡന്റ് ടെലിവിഷനില്‍, ജനങ്ങള്‍ തെരുവിലിറങ്ങി, പട്ടാളക്കാരെ തുരത്തുന്നു

  • By Desk
Google Oneindia Malayalam News

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഒരു കൂട്ടം പട്ടാളക്കാര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടതായി സൂചന. പ്രസിഡന്റ് ത്വയ്യീബ് എര്‍ദോഗന്‍ ടെലിവിഷന്‍ ചാനലുകളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. നിയമവിരുദ്ധമായ സൈനിക നടപടിക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പട്ടാള അട്ടിമറിയുടെ ഭാഗമായവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Turkey

വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടെയാണ് സൈനിക വാഹനങ്ങള്‍ അങ്കാറയിലേക്കും ഇസ്താംബൂളിലേക്കും നീങ്ങിയത്. ഇന്ത്യന്‍ സമയം ഏകദേശം മൂന്നുമണിയോടെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപിച്ചു. ഇസ്താംബൂളിലും അങ്കാരയിലും വെടി ശബ്ദങ്ങളും സ്ഫോടനശബ്ദങ്ങളും കേള്‍ക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ ഇന്‍റര്‍നെറ്റ്, വൈദ്യുതി സംവിധാനം താറുമാറായി കിടക്കുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തു വരുന്നില്ല. ചില പ്രാദേശിക മാധ്യമങ്ങളുടെ കണക്കനുസരിച്ച് വിവിധ സംഭവങ്ങളിലായി ഇതുവരെ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ജനാധിപത്യവും സമാധാനവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സൈനിക നീക്കമെന്ന് സംഘം വ്യക്തമാക്കി. രാജവ്യാപകമായി സൈനിക നിയമവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ തുടര്‍ന്ന് ജനങ്ങള്‍ വന്‍തോതില്‍ തെരുവിലിറങ്ങിയത് സൈന്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

എര്‍ദോഗന്റെ അധികാരം നഷ്ടപ്പെടുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മേഖലയിലെ പ്രമുഖ സൈനിക ശക്തിയായ തുര്‍ക്കി നാറ്റോ മുന്നണിയിലും സജീവമാണ്.

English summary
Those responsible for coup will have to pay, says Turkey President,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X