കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലില്‍ കൊവിഡ് വാക്സിന്‍ കുത്തിവെച്ചവര്‍ക്ക് ഫേഷ്യൽ പരാലിസിസ് സംഭവിച്ചതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ടെല്‍അവീവ്: ഇസ്രായേലില്‍ കൊറോണ വൈറസ് വാക്സിന്‍ സ്വീകരിച്ച പതിമൂന്നോളം പേര്‍ക്ക് നേരിയ തോതില്‍ പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഈ രീതിയിലുള്ള പാര്‍ശ്വഫലം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം പാർശ്വഫലങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വാക്സിന്‍റെ രണ്ടാമത്തെ ഡോസ് ഈ ആളുകൾക്ക് നൽകുന്നത് സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ട്.

സിപിഎമ്മില്‍ സജീവമായി പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം, കണ്ണൂരില്‍ മാറ്റം, ശൈലജയ്ക്ക് 2 മണ്ഡലങ്ങള്‍!!സിപിഎമ്മില്‍ സജീവമായി പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം, കണ്ണൂരില്‍ മാറ്റം, ശൈലജയ്ക്ക് 2 മണ്ഡലങ്ങള്‍!!

കുറഞ്ഞത് 28 മണിക്കൂറെങ്കിലും തനിക്ക് മുഖത്ത് പക്ഷാഘാതം ഉണ്ടായെന്നാണ് വാക്സിന്‍ സ്വീകരിച്ച ഒരാള്‍ വാര്‍ത്താ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അത് പൂർണമായും ഇല്ലാതായെന്ന് എനിക്ക് പറയാനാവില്ല, പക്ഷെ എനിക്ക് മറ്റ് വേദനകളൊന്നുമില്ല, കുത്തിവയ്പ്പ് നടന്ന ഒരു ചെറിയ വേദനയല്ലാതെ അതിനപ്പുറം മറ്റൊന്നുമില്ലെന്നും ഇദ്ദേഹം പറയുന്നു.

coronavirus

കഴിഞ്ഞ മാസം യുകെയിലും കൊവിഡ് വാക്സിന്‍ സ്വീകരിച്ച നാല് പേര്‍ക്ക് പക്ഷാഘാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020 ഡിസംബർ 20 നാണ് ഇസ്രായേൽ കോവിഡ് -19 വാക്സിനേഷൻ വിതരണം ആരംഭിച്ചത്. 60 വയസും അതിൽ കൂടുതലുമുള്ളവരിൽ 72 ശതമാനം പേർക്ക് ഇതിനകം ഇസ്രോയേല്‍ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.

ജിയോ ബേബി; ഷോര്‍ട്ട് ഫിലിമിന്‍റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട സംവിധായകന്‍- കുറിപ്പ്ജിയോ ബേബി; ഷോര്‍ട്ട് ഫിലിമിന്‍റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട സംവിധായകന്‍- കുറിപ്പ്

ഗ്യാസ് ബുക്കിംഗിന് തത്കാൽ സംവിധാനം: സൌകര്യം ഒറ്റ സിലിണ്ടറുള്ളവർക്ക് മാത്രം, ബുക്കിംഗ് എങ്ങനെ?ഗ്യാസ് ബുക്കിംഗിന് തത്കാൽ സംവിധാനം: സൌകര്യം ഒറ്റ സിലിണ്ടറുള്ളവർക്ക് മാത്രം, ബുക്കിംഗ് എങ്ങനെ?

English summary
Those who received the covid vaccine in Israel were reported to have suffered Facial paralysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X