കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ ഒടുക്കാതെ യുഎഇ വിടാം, അവസാന തിയതി ഡിസംബര്‍ 31

Google Oneindia Malayalam News

ദുബായ്: വിസാ കാലവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ അനധികൃതമായി യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് പിഴ നല്‍കാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം. ഡിസംബര്‍ 31 ന് ഉള്ളില്‍ ഇത്തരം അനധികൃത താമസക്കാര്‍ക്ക് പിഴ ഒടുക്കാതെ യഎഇ വിടാമെന്നും വേണ്ടവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പറഞ്ഞു. ആനുകൂല്യത്തിന്‍റെ അവസരം മുതലെടുത്ത് ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ 48 മണിക്കൂർ മുൻപ് ഫെ‍ഡറൽ അതോറിറ്റി ഒാഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (െഎസിഎ) വിവരം അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

മാർച്ച് ഒന്നിന് മുൻപ് സന്ദർശക, ടൂറിസ്റ്റ്, റസിഡൻസി വീസാ കാലാവധി കഴിഞ്ഞവർ പിഴയിൽ ഇളവിന് അർഹരാണ്. ഈ വര്‍ഷത്തിനുള്ളില്‍ രാജ്യം വിട്ടാല്‍ പിഴ ഒഴിവാക്കിക്കിട്ടും. അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന വിസാ കാലാവധി കഴിഞ്ഞവര്‍ യാത്രക്ക് 6 മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെ പ്രത്യേക കേന്ദ്രത്തിലെത്തി ഹ്രസ്വകാല പൊതുമാപ്പിന്റെ ഇളവ് സ്വന്തമാക്കണം.

uae

ദുബായ്, അൽ മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ നാട്ടിലേക്ക് പുറപ്പെടുന്നവര്‍ ദുബായ് സിവിൽ ഏവിയേഷൻ സെക്യുരിറ്റി സെന്ററിൽ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് റിപോർട് ചെയ്യണം. അനധികൃത താമസക്കാര്‍ വീസ കാലാവാധി കഴിഞ്ഞവര്‍ ഈ മാസം 31 ന് മുന്‍പ് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അറിയിച്ചു. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് നവംബർ 17നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഡിസംബര്‍ 31 വരെ നീണ്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

English summary
Those whose visa has expired can leave country without penalty, uae sets december 31 as deadline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X