വിളിച്ചത് അയല്‍ക്കാരെ, ആഘോഷത്തിനെത്തിയത് നാടു മുഴുവന്‍, പാളിപ്പോയ പിറന്നാള്‍ ആഘോഷം
മെക്സിക്കോയില്‍ പിറന്നാള്‍ ആഘോഷം നിയന്ത്രണാതീതമായി. പിതാവിന്‍റെ വീഡിയോ ക്ഷണം വൈറലായതാണ് കാരണം
മെക്‌സിക്കോ സിറ്റി: ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ പിറന്നാള്‍, വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് എല്ലാവരെയും ക്ഷണിക്കുന്നവര്‍ ഈ വാര്‍ത്തയറിഞ്ഞാല്‍ അത്തരമൊരു പോസ്റ്റിടാന്‍ ഒന്നു ഭയക്കും. കാരണം സ്വന്തം മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഫേസ്ബുക്കിലൂടെ ക്ഷണിച്ച് പണി കിട്ടിയിരിക്കുകയാണ് ഒരു മെക്‌സിക്കോക്കാരന്.
പിറന്നാള്‍ വേദി പൂരപ്പറമ്പായതോടെ ആളുകളെ നിയന്ത്രിക്കാനാവാതെ കുടുംബാംഗങ്ങള്‍ വലഞ്ഞു. ആയിരക്കണക്കിന് പേരാണ് പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തത്.
അമേരിക്കയില്‍ സ്വീറ്റ് സിക്സ്റ്റീനു (മധുരപ്പതിനാറ്) സമാനമായി മെക്‌സിക്കോയിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും 15ാം വയസ്സാണ് ആഘോഷിക്കുന്നത്. കിന്‍സിയനെറായെന്നാണ് ഈ ചടങ്ങിന്‍റെ പേര്.

മെക്‌സിക്കോയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. സാന്‍ ലൂയിസ് പൊറ്റോസിയിലുള്ള ലാ ജോയ എന്ന ഗ്രാമമാണ് ലോകത്തെ ചര്‍ച്ചാവിഷയമായ സംഭവം അരങ്ങേറിയത്.

മകളുടെ പിറന്നാളാണെന്നും എല്ലാവരും പങ്കെടുക്കണമെന്നും റൂബി ഫേസ്ബുക്കില്‍ കുടുംബത്തൊടൊപ്പം പേസ്റ്റ് ചെയ്ത വീഡിയോ പലരും ഷെയര്‍ ചെയ്തതോടെ വൈറലായി മാറി.
മാത്രമല്ല വ്യത്യസ്ത തരം ഭക്ഷണങ്ങള്‍, കുതിരപ്പന്തയം, സംഗീതപരിപാടി എന്നിവയടങ്ങുന്ന ഗംഭീര പരിപാടികളും പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവുമെന്നും റൂബിയുടെ അച്ഛന്‍ വീഡിയോയില്‍പറയുന്നുണ്ട്.

ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് പിറന്നാള്‍ ആഘോഷത്തിനു ക്ഷണിക്കുമ്പോള്‍ താന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റൂബിയുടെ പിതാവ് പറഞ്ഞു.

സമീപപ്രദേശത്തുള്ളവരെ മാത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഭര്‍ത്താവ് ക്ഷണിച്ചതെന്നും ലോകത്തിനു മുഴുവനുമുള്ള ക്ഷണമല്ല ഇതെന്നും ഭാര്യ പറഞ്ഞു.

ആയിരക്കണക്കിനു പേര്‍ തടിച്ചുകൂടിയതോടെ ആഘോഷം അലങ്കോലപ്പെട്ടുവെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതോടെ എല്ലാവരും ദയവ് ചെയ്തു സഹകരിക്കണമെന്നും ചടങ്ങ് നടത്താന്‍ സഹായിക്കണമെന്നും റൂബിയുടെ അച്ഛന് മൈക്കിലൂടെ അഭ്യര്‍ഥിക്കേണ്ടിവന്നു.












Click it and Unblock the Notifications