കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്റലോണിയന്‍ സ്വാതന്ത്ര്യം: ബാഴ്‌സലോണ ആഹ്ലാദത്തിമര്‍പ്പില്‍

  • By Desk
Google Oneindia Malayalam News

ബാഴ്‌സലോണ: സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതായി കാറ്റലോണിയന്‍ പാര്‍ലമെന്റിന്റെ പ്രഖ്യാപനം വന്നതുമുതല്‍ തലസ്ഥാന നഗരിയായ ബാഴ്‌സലോണ ആഹ്ലാദത്തിമര്‍പ്പിലാണ്. കൈയില്‍ കാറ്റലോണിയന്‍ പതാകയും ചുണ്ടില്‍ സ്വാതന്ത്ര്യത്തിന്റെ മധുരഗാനങ്ങളുമായി പതിനായിരങ്ങളാണ് തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും വാഹനങ്ങള്‍ ഹോണടിച്ചും ആളുകള്‍ ഘോഷയാത്ര നടത്തിയും ആടിയും പാടിയും സന്തോഷം പങ്കുവയ്ക്കുകയാണ് സ്വാതന്ത്ര്യാനുകൂലികളായ ബാഴ്‌സലോണക്കാര്‍. സ്വാതന്ത്ര്യ പ്രഖ്യാപനം വന്നതിന് നിമിഷങ്ങള്‍ക്കകം തന്നെ നഗരസിരാ കേന്ദ്രമായ സിറ്റാഡെല്‍ പാര്‍ക്ക് ജനസാഗരമായി മാറി. മഞ്ഞയും ചുവപ്പും വരകളും അറ്റത്തെ നീലയില്‍ ഒറ്റ നക്ഷത്രം മാത്രവുമുള്ള പതാകകള്‍ കൊണ്ട് നിറഞ്ഞിരുന്നു പ്രദേശം. എല്ലാവരുടെയും കൈകളില്‍ കാറ്റലോണിയന്‍ പതാകകള്‍ മാത്രം. പലരും പതാകകൊണ്ട് ദേഹം പുതച്ചിരിക്കുന്നു. സ്‌പെയിന്‍ പതാകകള്‍ എവിടെയും കാണാനില്ലായിരുന്നു.

വാതിലില്‍ തുരുതുരെ മുട്ടല്‍... കത്തിയുമായി കഴിച്ചുകൂട്ടിയ നാളുകള്‍, സണ്ണിയുടെ വെളിപ്പെടുത്തല്‍
നഗരത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തിയതോടെ ബാഴ്‌സലോണ പോലിസ് തെരുവുകള്‍ അടച്ചു. പൊതുയാത്രാ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. അസാധാരണ സാഹചര്യം കാരണം ബസ് സ്‌റ്റോപ്പുകള്‍ മാറ്റിയതായി ബസ്സുകളില്‍ സ്‌ക്രോളിംഗ് വന്നു. എങ്ങും ഉല്‍സവച്ഛായയില്‍ കുളിച്ചുനിന്നു. കാറ്റലാന്‍ പ്രസിഡന്റ് പുജിമോണ്ട് പാര്‍ലമെന്റിനു പുറത്തെ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനം ആഹ്ലാദാരവങ്ങളോടെ സ്വാതന്ത്ര്യാനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി. അല്‍പസമയത്തിനകം അതേസ്‌ക്രീനില്‍ സ്‌പെയിന്‍ പ്രധാമനന്ത്രി മരിയാനോ റജോയ് വന്ന് ശാന്തത വെടിയരുതെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത്യുച്ചത്തില്‍ കൂകിവിളിച്ചു.

catalonia

ജീവിതത്തിലെ ഏറ്റവും സന്തോഷനിമിഷങ്ങളാണിതെന്ന് 60കാരിയായ മാര്‍ത്താ സോള്‍ പറഞ്ഞു. എന്റെ കുട്ടിക്കാലം മുതല്‍ ഈയൊരു നിമിഷത്തിനായാണ് ഞാന്‍ കാത്തുനിന്നത്- ആനന്ദാതിരേകത്താന്‍ കണ്ണീരടക്കാനാവാതെ അവര്‍ പറഞ്ഞു. എന്റെ വികാരം എനിക്ക് പ്രകടിപ്പിക്കാനാവുന്നില്ല- അവര്‍ വിതുമ്പി. ഹിതപ്പരിശോധനയെ തുടര്‍ന്ന് കേന്ദ്ര പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് സ്വാതന്ത്ര്യവാദികളുടെ മോചനത്തിനായി ജനങ്ങള്‍ മുറവിളി കൂട്ടി. രാത്രി ഏറെ വൈകി ആഘോഷത്തിന്റെ ആവേശം ക്രമേണ കെട്ടടങ്ങിയപ്പോള്‍ സ്‌പെയിന്‍ പോലിസിന്റെ ഹെലിക്കോപ്റ്ററുകള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു; പുതിയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ ഓര്‍മപ്പെടുത്തലായി.

ഭീകരവാദം തുടര്‍ന്നാല്‍ കശ്മീര്‍ സിറിയ: മുന്നറിയിപ്പുമായി ദിനേശ്വര്‍ ശര്‍മ, വെല്ലുവിളി യുവാക്കള്‍!ഭീകരവാദം തുടര്‍ന്നാല്‍ കശ്മീര്‍ സിറിയ: മുന്നറിയിപ്പുമായി ദിനേശ്വര്‍ ശര്‍മ, വെല്ലുവിളി യുവാക്കള്‍!

English summary
Moments after the parliament of Catalonia voted to secede from Spain, its capital city Barcelona exploded in the sounds of fireworks, car horns and toasts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X