കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് ഏത് നിമിഷവും തകരും !!അമേരിക്കയെ കാത്തിരിക്കുന്നത് വൻദുരന്തം!വീഡിയോ

വടക്കന്‍ കാലിഫോര്‍ണിയയിലെ ഓറോവില്ലെ ഡാംമിന്‌റെ സംഭരണ ശേഷിയില്‍ കൂടുതല്‍ വെള്ളം ഇപ്പോള്‍ അണക്കെട്ടില്‍ ഉണ്ട്. ശക്തമായ മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.

  • By മരിയ
Google Oneindia Malayalam News

കാലിഫോര്‍ണിയ: അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ട് ഏത് നിമിഷവും തകരുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയില്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ ഓറോവില്ലെ ഡാംമിന്‌റെ സംഭരണ ശേഷിയില്‍ കൂടുതല്‍ വെള്ളം ഇപ്പോള്‍ അണക്കെട്ടില്‍ ഉണ്ട്. ശക്തമായ മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.

അപകട സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രദേശത്ത് അടിയന്തരാവസ്ഥ

എപ്പോള്‍ വേണമെങ്കിലും അണക്കെട്ട് തകര്‍ന്ന് വീഴാമെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്‌റ് ഓഫ് വാട്ടര്‍ റിസോഴ്‌സിന്‌റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഓറോവില്‍ ഡാം പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

താമസക്കാരെ ഒഴിപ്പിച്ചു

അണക്കെട്ടിന്‌റെ വൃഷ്ടി പ്രദേശത്തും ഡാം സൈറ്റിനോടും ചേര്‍ന്ന് താമസിക്കുന്ന 1 ലക്ഷത്തിലധികം പേരെ ഇതിനോടകം സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുമ്പോള്‍ തന്നെ അപകട മുന്നറിയിപ്പ് സ്ഥലവാസികള്‍ക്ക് നല്‍കിയിരുന്നു. അണക്കെട്ട് ഉടന്‍ തകരുന്ന സാധ്യത വന്നാല്‍ അത് വലിയ ദുരന്തത്തിന് കാണമാകുമെന്നാണ് വിലയിരുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ഹെലികോപ്റ്ററില്‍ ദുരന്ത നിവാരണ സേന അണക്കെട്ടിന്‌റെ ഉപരിതലം എപ്പോഴും വീക്ഷിക്കുന്നുണ്ട്. 2 മീറ്റര്‍ കൂടി നിറഞ്ഞാല്‍ അണക്കെട്ടിന്‌റെ പരമാവധി സംഭരണ ശേഷിയില്‍ കൂടുതല്‍ വെള്ളം ആകും. ഇതിന് അപ്പുറത്തേക്ക് താങ്ങാന്‍ അണക്കെട്ടിന് ശേഷി ഇല്ല. ഷട്ടര്‍ തര്‍ന്ന് വെള്ളം കുത്തിയൊലിച്ച് വരികയാണെങ്കില്‍ തടയാനായി കല്ലുകള്‍ നിരത്തിയിട്ടുണ്ട്.

ദുരിതാശ്വാസ കേന്ദ്രങ്ങള്‍

പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകുന്നവരെ താമസിപ്പിക്കുന്നതിനായി ഷിക്കാഗോയിലും കാലിഫോര്‍ണിയയിലും ദുരിതാശ്വാസ കേന്ദ്രങ്ങല്‍ തുടങ്ങിയിട്ടുണ്ട്. ആളുകള്‍ കൂട്ടമായി ഒഴിഞ്ഞ് പോകുന്നത് കൊണ്ട് ഇടിവേയ്ക്കുള്ള എല്ലാ റോഡുകളിലും ഗതാഗത തടസ്സം രൂക്ഷമാണ്.

1962-68 കാലഘട്ടത്തിലാണ് ഓറോവില്‍ ഡാം പണിതതത്. അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്. 230 മീറ്ററാണ് സംഭരണ ശേഷം. കാലിഫോര്‍ണിയയിലും പരിസരങ്ങളും തുടരുന്ന ശക്തമായ മഴയും മഞ്ഞ് വീഴ്ചയും കാരണമാണ് അണക്കെട്ട് നിറഞ്ഞ് കവിഞ്ഞത്.

English summary
Thursday, engineers began releasing water from the dam after noticing large chunks of concrete were missing from a spillway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X