Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിയുപോളില്‍ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് പേര്‍, റഷ്യ എല്ലാം മറച്ചുവക്കുന്നു: സെലന്‍സ്‌കി

കീവ്: മരിയുപോള്‍ നഗരത്തിലേക്കുള്ള ഹുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങള്‍ റഷ്യ തടയുകയാണെന്നും ആയിരക്കണക്കിന് പേരുടെ കൊലപാതകം മറച്ചുവക്കുന്നതിനാണ് റഷ്യ ഇത്തരത്തില്‍ ചെയ്യുന്നതെന്നും യുക്രൈന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ സെലന്‍സ്‌കി. തുര്‍ക്കിയിലെ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മരിയുപോളില്‍ സംഭവിച്ചിരിക്കുന്നത് ദുരന്തമാണ്. അതൊരു നരകമായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് പേര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ റഷ്യക്ക് സാധിക്കില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളെ കൂട്ടത്തോടെ റഷ്യ കൊലപ്പെടുത്തിയെന്നും അതിനാലാണ് താന്‍ അവരെ നാസികളാണെന്ന് വിശേഷിപ്പിച്ചതെന്നും സെലന്‍സ്‌കി വ്യക്തമാക്കി. സമാധാന ചര്‍ച്ചകളിലൂടെ അല്ലാതെ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

1

അതേ സമയം യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ തീരുമാനം എടുക്കാനായി യുഎന്‍ ജനറല്‍ അസംബ്ലി വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തും. കീവിലെ ബുച്ചയില്‍ നിന്ന് പുറത്തു വരുന്ന വിവരങ്ങള്‍ ലോകമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. നൂറുകണക്കിന് പേരാണ് ബുച്ച നഗരത്തിന്റെ തെരുവുകളില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷമാണ് അമേരിക്ക ഈ നീക്കം ആരംഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

2

യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡാണ് 47 അംഗ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യയെ മാറ്റണമെന്ന് ആഹ്വാനം ചെയ്തത്. ബുച്ചയില്‍ നിന്ന് പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും റഷ്യക്കെതിരെ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മരിയുപോളില്‍ 5,000ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി മരിയുപോള്‍ മേയര്‍ പറഞ്ഞു. റഷ്യ പിന്‍വാങ്ങിയ നഗരങ്ങളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശേഖരിക്കുന്നത് യുക്രൈന്‍ തുടരുകയാണ്.

3

അതേ സമയം ഇന്ത്യ യുക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ചു. രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ആവശ്യമെന്നും ജയശങ്കര്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. യുക്രൈനിലെ ബുച്ചിയിലുണ്ടായ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടി വീരമൃത്യു വരിച്ച സോവിയറ്റ് സൈനികരുടെ ഓര്‍മയ്ക്കായി പണിത പ്രതിമ യുദ്ധത്തില്‍ തകര്‍ന്നിരിക്കുകയാണ്. റഷ്യയുടെ ബോംബാക്രമണത്തിലാണ് തകര്‍ന്നത്.

4

യുക്രൈന്റെ ഭാഗമായ ഡോണെറ്റ്സ്‌കിനെയും ലുഹാന്‍സ്‌കിനെയും ഫെബ്രുവരിയിലാണ് സ്വതന്ത്ര പ്രവിശ്യകളായി വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് യുക്രൈനിലെ അധിനിവേശം റഷ്യ ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മിസൈല്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ആയുധ സഹായം യുക്രൈന് നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

5

അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന ബുച്ചയിലെ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. യുക്രൈനിലെ അതിര്‍ത്തി മേഖലകളില്‍ റഷ്യ ഇപ്പോഴും ആക്രമണം തുടരുകയാണ്. മൈക്കോലിവില്‍ മൂന്ന് ആശുപത്രികള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നു.

6

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെ തുടര്‍ന്ന് റഷ്യയുടെ ആക്രമണത്തെ ചെറുതായിയെങ്കിലും ദുര്‍ബലമാക്കിയിട്ടുണ്ട്. അതേ സമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്നത് ആക്രമണങ്ങള്‍ ആണെന്നും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. പെണ്‍കുട്ടികളെ പോലും ക്രൂരമായി പീഡിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.അതേസമയം പോരാട്ടം കിഴക്കന്‍ യുക്രൈനിലേക്ക് നീണ്ടിരിക്കുകയാണ്. ഇത് റഷ്യ നിയന്ത്രണത്തില്‍ വെച്ചിരിക്കുന്ന മേഖലയാണ്. എന്നാല്‍ അതിശക്തമായ തിരിച്ചടിയാണ് യുക്രൈന്‍ സൈന്യം കിഴക്കന്‍ മേഖലയില്‍ നല്‍കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+