കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ലക്ഷക്കണക്കിന് കടല്‍ക്കാക്കകള്‍ തീരത്തണയുന്നു...നേപ്പാളില്‍ ഭൂചലനം; വരുന്നത് വന്‍ ദുരന്തം?

പ്രകൃതി ക്ഷോഭങ്ങള്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അത്തരം എന്തെങ്കിലും പ്രകൃതി ദുരന്തത്തിന്‍റെ സൂചനയാണോ റാസല്‍ഖൈമയില്‍ കാണുന്നത് എന്നും ചിലര്‍ സംശയിക്കുന്നുണ്ട്

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: കഴിഞ്ഞ ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്നുള്ള വീഡിയോകള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറല്‍ ആയി. കാരണം ദശലക്ഷക്കണക്കിന് കടല്‍ കാക്കകള്‍ ആണ് തീരത്തേക്ക് പറന്നു വന്നത്. അവ തീരത്ത് വന്നണഞ്ഞപ്പോള്‍ കടല്‍ തീരം കറുത്ത നിറമായി.

എന്തുകൊണ്ടാണ് കടല്‍ കാക്കകള്‍ ഇങ്ങനെ തീരത്ത് വന്നിരിക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പ്രകൃതി ക്ഷോഭങ്ങള്‍ മറ്റ് ജീവികള്‍ക്ക് മുന്‍കൂട്ടി ്അറിയാന്‍ കഴിയുന്നതിന്റെ സൂചനയാണോ ഇത്?

അതിനിടയില്‍ നേപ്പാളില്‍ ഭൂചലനനും അനുഭവപ്പെട്ടു. നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ലോകത്ത് മുമ്പ് വിതച്ചിട്ടുള്ള വന്‍ ദുരന്തങ്ങള്‍ കൂടി ഓര്‍ക്കുമ്പോള്‍ ലോകം ഭയചകിതമാണ്.

ഭീതി

ഭീതി

കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി ലോകത്ത് തുടര്‍ച്ചയായി വലിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഇനിയുള്ള ദിവസങ്ങളിലും അത്തരം ഭൂചലനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

റാസല്‍ഖൈമ

റാസല്‍ഖൈമ

യുഎഇയില്‍ റൊസല്‍ഖൈമയില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതും ആണ്. ലക്ഷക്കണക്കിന് കടല്‍ കാക്കകളാണ് തീരത്തണയുന്നത്.

എന്താണ് കാരണം

എന്താണ് കാരണം

അടുത്ത കാലത്തൊന്നും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടല്‍ കാക്കകള്‍ കൂട്ടത്തോടെ തീരത്തേക്ക് പറക്കുകയാണ്. അവ കടല്‍ തീരത്ത് കൂട്ടത്തോടെ വന്നിരിക്കുന്നു.

എന്തിന്റെ സൂചന

എന്തിന്റെ സൂചന

എന്താണ് കടല്‍ കാക്കകളുടെ ഈ കൂട്ടത്തോടെയുള്ള വരവിന്റെ കാരണം എന്ന് അന്വേഷിക്കുകയാണ് ശാസ്ത്ര ലോകം. കടലില്‍ എന്തോ വലിയ മാറ്റം വരുന്നതിന്റെ സൂചനയാണോ എന്നും സംശയിക്കുന്നുണ്ട്.

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍

വന്‍ പ്രകൃതിദുന്തങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ഇത്തരത്തില്‍ ജീവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാസല്‍ ഖൈമയില്‍ നിന്നുള്ള കാഴ്ചയും അത്തരം ഒരു മുന്നറിയിപ്പാണോ എന്നാണ് സംശയിക്കുന്നത്.

ഭൂചലനങ്ങള്‍

ഭൂചലനങ്ങള്‍

കഴിഞ്ഞ രണ്ട് ആഴ്ചകളായി ലോകത്ത് പലയിടത്തും വലിയ ഭൂചലനങ്ങള്‍ രേഖപ്പെടുത്തി. ന്യൂസിലാന്റില്‍ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യവും ഉണ്ടായി.

ഭൂചലനങ്ങള്‍

ഭൂചലനങ്ങള്‍

റാസല്‍ ഖൈമയിലംെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിറകെയാണ് ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളില്‍ ശക്തമായ ഭൂചനം രേഖപ്പെടുത്തിയത് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. എല്‍ സാല്‍വദോറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.

പേടിപ്പിക്കുന്ന കണക്കുകള്‍

പേടിപ്പിക്കുന്ന കണക്കുകള്‍

നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ലോകത്ത് ഏറ്റവും അധികം ദുരന്തങ്ങള്‍ ഉണ്ടായിട്ടുള്ള മാസങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. 2004 ല്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയ സുനാമി ഉണ്ടായത് ഡിസംബര്‍ 26 ന് ആയിരുന്നു

അത് എപ്പോള്‍

അത് എപ്പോള്‍

ലോകം ഒരു വന്‍ ഭൂചലനത്തെ ഭയക്കുന്നുണ്ട്. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആയിരിക്കും അതിന്റെ പ്രഭവ കേന്ദ്രം എന്നാണ് കണക്കാക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ ജീവന്‍ ആ ഭൂചലനം കവര്‍ന്നെടുക്കും എന്നാണ് ശാസ്ത്രജ്ഞര്‍ ഭയക്കുന്നത്.

വ്യതിയാനം

വ്യതിയാനം

വെരി ഹൈ ഫ്രീക്വന്‍സി റേഡിയോ തരംഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വ്യതിയാനം ഉള്ളതായും വിദഗ്ധര്‍ പറയുന്നുണ്ട്. പല ഭൂചലനങ്ങള്‍ക്ക് മുമ്പും ഇത്തരം വ്യതിയാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

വീഡിയോ

ഇതാണ് റാസല്‍ഖൈമയില്‍ നിന്നുള്ള ആ വീഡിയോ

English summary
Thousands of Sea crows Gathering on coast of Ras Al Khaimah, may its a warning. One erthquake is reported in Nepal Also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X