കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡിപ്പിച്ച പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ആയിരക്കണക്കിന് കുറ്റവാളികള്‍ ജയില്‍ മോചിതരായി, പക്ഷെ..

  • By ഭദ്ര
Google Oneindia Malayalam News

അങ്കര: പീഡിപ്പിച്ച പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കോടതി അനുവാദം നല്‍കിയതോടെ ആയിരക്കണക്കിന് പ്രതികളാണ് തുര്‍ക്കി ജയിലില്‍ നിന്നും മോചിതരായിട്ടുള്ളത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളെ പ്രതികള്‍ തന്നെ വിവാഹം ചെയ്ത് പ്രായശ്ചിതം ചെയ്യിപ്പിക്കുകയാണ് കോടതിയുടെ ലക്ഷ്യം.

എന്നാല്‍ കോടതിയുടെ നിര്‍ദേശ പ്രകാരം നടക്കുന്ന കാര്യത്തില്‍ ഇഷ്ടമില്ലാത്ത പുരുഷന്മാര്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ഒരു തെറ്റും ചെയ്യാതെ പുരുഷന്റെ ക്രൂരതയ്ക്ക് ഇരയായി അവസാനം ജീവിത കാലം മുഴുവന്‍ സമൂഹത്തിന് മുന്നില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥയെ പലരും എതിര്‍ക്കുന്നുണ്ട്.

rape

പല കേസുകളിലും കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും ഈ നിയമം പഴുതൊരുക്കുന്നുണ്ട്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെങ്കില്‍ ഒരാള്‍ മാത്രം പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ ബാക്കി മൂന്ന് പേരും ശിക്ഷ അനുഭവിക്കാതെ ജയില്‍ മോചിതരാകുന്നു.

നിയമപരമായി വിവാഹം കഴിഞ്ഞ് കുട്ടികളുള്ള പുരുഷന്മാര്‍ പീഡിപ്പിച്ച ഇരകള്‍ എന്തു ചെയ്യണം എന്നീ ചോദ്യങ്ങള്‍ക്കൊന്നും കോടതിയ്ക്ക് ഉത്തരം നല്‍കാനില്ല. ഇത്തരത്തില്‍ പല കേസുകളിലെയും പ്രതികളെ രക്ഷിക്കുകയാണ് പുതിയ ഉത്തരവ് സഹായിക്കുന്നത് എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

English summary
Thousands of sexual offenders in Turkey have married their victims in a bid to avoid jail. This was revealed in a damning report submitted by the country’s parliamentary committee on sexual offences, highlighting the miscarriage of justice to victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X