കുഞ്ഞുമനസ്സും മലിനമാകണ്ട,പാകിസ്താനില്‍ പിടിച്ചെടുത്തത് ആയിരക്കണക്കിന് കളിത്തോക്കുകള്‍!!
കറാച്ചി: കറാച്ചിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ആയിരക്കണക്കിന് കളിത്തോക്കുകള്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ കളിത്തോക്കുകളുടെ വില്‍പന നിരോധിച്ചിരുന്നു. തെരുവു കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നിരേധനം.
കറാച്ചിയിലെ ബോള്‍ട്ടണ്‍ മാര്‍ക്കറ്റ്, ചക്കിവാര എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കളിത്തോക്കുകള്‍ പിടിച്ചെടുത്തതിനു ശേഷവും അവയുടെ വില്‍പന നടത്തിയ 22 കച്ചവടക്കാരെ കറാച്ചി പോലീസ് അറസ്റ്റ് ചെയ്തു.

റംസാന്‍ പ്രമാണിച്ച് ഇത്തരം കളിത്തോക്കുകളുടെ വില്പന വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയിരുന്നു. കളിത്തോക്കുകള്‍ ഉപയോഗിച്ചു കളിക്കുന്നത് കുട്ടികളില്‍ ചെറുപ്പം മുതലേ അക്രമ വാസന വളരാന്‍ കാരണമാകുമെന്നും അങ്ങനെ കളിപ്പാട്ടമാണെങ്കില്‍ പോലും കളിത്തോക്കുകള്‍ ഒരു പൊതു ശല്യമായി തീരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications