ത്രെഡ്സിന് ആദ്യ നിരോധനം: പണികിട്ടിയത് ഈ രാജ്യത്ത്; യുഎസ്സിന് നല്കിയ തിരിച്ചടിയാണോ?
വാഷിംഗ്ടണ്‍: മെറ്റയുടെ ത്രെഡ്സ് ലോകമാകെ തരംഗമായിരിക്കുകയാണ്. എന്നാല്‍ ആപ്പ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ തന്നെ ആദ്യ നിരോധനം വന്നിരിക്കുകയാണ്. ത്രെഡ്സിനുള്ള ആദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇറാനിലാണ്. ആപ്പില്‍ കയറാന്‍ ശ്രമിച്ച പലരും ഇത് ബ്ലോക്ക് ചെയ്തെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് ത്രെഡ്സില്‍ അക്കൗണ്ട് ഉണ്ട് എന്നതാണ് ഏറ്റവും രസകരം.
റെയ്സി അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ത്രെഡ്സിന് ഇറാന് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യാഴാഴ്ച്ചയാണ് റെയ്സി ത്രെഡ്സില്‍ അക്കൗണ്ട് തുടങ്ങിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെ 27000 ഫോളോവേഴ്സും അദ്ദേഹം സ്വന്തമാക്കിയിരുന്നു.അതേസമയം റെയ്സിയുടെ അക്കൗണ്ടില്‍ നിന്ന് ഇതുവരെ പോസ്റ്റൊന്നും വന്നിട്ടില്ല. അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ഓഫീസിലെ സ്റ്റാഫുകളാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ പല ഇറാനിയന്‍ പൗരന്മാരും ത്രെഡ്സ് ലഭ്യമാകുന്നില്ലെന്ന് ഇതിന് പിന്നാലെ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് നിരോധനം വന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയെല്ലാം ഇതുപോലെ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട്. ഇവ ലോഗിന്‍ ചെയ്യണമെങ്കില്‍ വിപിഎന്‍ അല്ലെങ്കില്‍ പ്രോക്സി സേവനങ്ങള്‍ ആവശ്യങ്ങള്‍. ഇറാനില്‍ പലരും ത്രെഡ്സില്‍ അക്കൗണ്ട് ഉണ്ടാക്കിയത് പ്രോക്സികള്‍ ഉപയോഗിച്ചാണ്.
തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇബ്രാഹിം റാസി ഓണ്‍ലൈന്‍ ബിസിനസുകളെ കുറിച്ച് വലിയ പ്രചാരണം നടത്തിയത്. അന്ന് സോഷ്യല്‍ മീഡിയ പ്രചാരണത്തെ കുറിച്ചും റാസി സംസാരിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെല്ലാം അദ്ദേഹം ബ്ലോക് ചെയ്തിരിക്കുകയാണെന്ന് മാധ്യമപ്രവര്ത്തകന് എഹസാന്‍ ബോദാഹി പറഞ്ഞു. ത്രെഡ്സിന്റെ ഭാഗമായ അദ്ദേഹം, ഇപ്പോള്‍ അതേ സോഷ്യല്‍ മീഡിയ നിരോധിച്ചുവെന്നും ബോദാഹി പറഞ്ഞു.
അതേസമയം ഇറാനിലെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് നിരോധനം നിലനില്‍ക്കുമ്പോഴാണ് അധികാര കേന്ദ്രങ്ങളെല്ലാം പരിധികളില്ലാതെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്.ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനിക്ക് ട്വിറ്ററില്‍ സജീവമായ അക്കൗണ്ടുണ്ട്. എന്തുകൊണ്ട് ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ത്രെഡ്സ് യൂറോപ്പിലും ലഭ്യമാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ യൂറോപ്പിലാകെ ത്രെഡ്സ് ലഭ്യമാക്കാന്‍ മെറ്റ ശ്രമിച്ചിട്ടില്ല. ഇവിടെ റെഗുലേറ്ററി പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് മെറ്റ ഈ ആപ്പ് അവതരിപ്പിക്കാത്തത് എന്നാണ് സൂചന. യൂറോപ്പ്യന്‍ സമിതിയില്‍ നിന്ന് ആപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാറ്റാനായി മെറ്റ കാത്തിരിക്കുകയാണ്. യൂറോപ്പ്യന്‍ കമ്മീഷന് അനുമതി നല്കിയാല് ഉടന്‍ ലോഞ്ച് ചെയ്യും. ഇയു പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പ്രകാരം സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈ നിയമം പക്ഷേ യൂസര്‍മാരുടെ സോഷ്യല്‍ മീഡിയ ഉപഭോഗത്തെ നിയന്ത്രിക്കുന്നതിന് തുല്യമായിട്ടാണ് വന്നത്.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications