• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയ്ക്ക് ഭീഷണി; കാലാവസ്ഥാ പരിഷ്കരണ പരിപാടി വികസിപ്പിക്കാനൊരുങ്ങി ചൈന

ദില്ലി; കാലാവസ്ഥാ പരിഷ്കരണ പരിപാടി വികസിപ്പിക്കാനുള്ള നീക്കവുമായി ചൈന.5.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിൽ (2.1 ദശലക്ഷം ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു പരീക്ഷണാത്മക പരിപാടിയാണ് ചൈനയുടെ ലക്ഷ്യം. ഇത് ഇന്ത്യയുടെ മൊത്തം വലുപ്പത്തിന്റെ 1.5 ഇരട്ടിയാണ്.

കാർഷിക മേഖലകളെ സംരക്ഷിക്കുന്നതിനും പ്രധാന പരിപാടികൾക്ക് തടസമുണ്ടാകിതിരിക്കാൻ തെളിഞ്ഞ ആകാശം നിലനിർത്തുന്നതിനും ചൈന നേരത്തേ തന്നെ ക്ലൗഡ് സീഡിങ്ങ് പോലുള്ള കാലാവസ്ഥാ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇത്തരം സാധ്യതകൾ മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഷ്കരിക്കാനും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് ചൈന തയ്യാറാക്കുന്നു.

സ്റ്റേറ്റ് കൗൺസിലിന്റെ പ്രസ്താവന പ്രകാരം, "വികസിത കാലാവസ്ഥാ പരിഷ്കരണ സംവിധാനം" 2025 ഓടെ ചൈനയ്ക്ക് സ്വന്തമാകും. അടിസ്ഥാന ഗവേഷണത്തിലേയും പ്രധാന സാങ്കേതികവിദ്യകളിലുളള മുന്നേറ്റവുമാണ് ഇത് സാധ്യമാക്കാൻ ചൈനയെ സഹായിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.ദുരന്ത നിവാരണം, കാർഷിക ഉൽപാദനം, വനമേഖലയിലെയും പുൽമേടുകളിലെയും ഉണ്ടാകുന്ന തീപിടിത്തങ്ങളിൽ അടിയന്തര ഇടപെടലുകൾ, അസാധാരണമാംവിധം ഉയർന്ന താപനിലയോ വരൾച്ചയോ നേരിടാൻ തക്കതായ ശേഷിയും കൈവരിക്കുകയാണ് ഇതിലൂടെ ചൈന ലക്ഷ്യം വെയ്ക്കുന്നത്.

2008 ബീജിംഗ് ഒളിമ്പിക്സിന് മുന്നോടിയായി പുകമഞ്ഞ് കുറയ്ക്കുന്നതിനും മത്സരത്തിന് മുമ്പുള്ള മഴ ഒഴിവാക്കുന്നതിനും ഇത്തരം സാങ്കേതിക വിദ്യകൾ ചൈന ഉപയോഗപ്പെടുത്തിയിരുന്നു.ചൈന ഇത്തരം ആധുനിക കാലാവസ്ഥാ സാങ്കേതിക വിദ്യകളിൽ കഴിഞ്ഞ കുറേവർഷങ്ങളായി വരളെയധികം നിക്ഷേപം നടത്തുന്നുണഅട്.2012 നും 2017 നും ഇടയിൽ വിവിധ കാലാവസ്ഥാ പരിഷ്കരണ പരിപാടികൾക്കായി രാജ്യം 1.34 ബില്യൺ ഡോളർ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ

cmsvideo
  Chinese scientists now say India is origin of coronavirus | Oneindia Malayalam

  മറ്റ് രാജ്യങ്ങൾ കാലവസ്ഥാ സാങ്കേതികതകൾക്കായി കൂടുതൽ ചെലവഴിക്കുന്നുണ്ടെങ്കിലും ചൈനയുടെ ഇത്തരം നീക്കങ്ങളെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കി കാണുന്നത്.കാരണം

  ക്ലൗഡ് സീഡിങ്ങ് വഴി മഴമേഘങ്ങളെ കൃത്രിമമായി പെയ്യിക്കുമ്പോള്‍, ആ മേഘങ്ങള്‍ എവിടെയെത്തിയാണോ മഴ പെയ്യേണ്ടത് ആ പ്രദേശത്ത് മഴയില്ലാതെ വരും.തങ്ങളുടെ പ്രദേശത്ത് പെയ്യേണ്ട മഴ ചൈന ഇത്തരത്തിൽ കവര്‍ന്നെടുക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. നിലവിൽ ആഭ്യന്തര കാര്യങ്ങൾ മാത്രമാണ് ചൈന ഇത്തരം സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതെങ്കിലും ഭാവിയിൽ ശത്രുരാജ്യങ്ങൾക്കെതിരെ ഇവ പ്രയോഗിച്ചേക്കുമെന്നുള്ള ആശങ്കയും നിലനിൽക്കുന്നുമഅട്.

  English summary
  Threat to India; China ready to develop climate reform program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X