Get Updates
Get notified of breaking news, exclusive insights, and must-see stories!

വധഭീഷണി; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരത്തെ അറസ്റ്റ് ചെയ്തു

ലണ്ടന്‍: വധഭീഷണി മുഴക്കിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഹാം യുണൈറ്റഡ് സ്‌ട്രൈക്കര്‍ ദിയാഫ്ര സക്കോയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ദിയാഫ്രയെ നേരത്തെ ഒരു കേസുമായി ചോദ്യം ചെയ്തിരുന്നു ഇതുമായി ബന്ധപ്പെട്ടാണ് ഭീഷണി എന്നാണ് വിവരം.

ഫുട്‌ബോള്‍ താരമാണ് അറസ്റ്റിലായതെന്ന് ആദ്യം പോലീസ് അറിയിച്ചിരുന്നില്ല. ലണ്ടന്‍ ഹാര്‍വറിങ് പോലീസ് ആണ് ദിയാഫ്രയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ദിയാഫ്രയില്‍ നിന്നും വധഭീഷണിയുണ്ടായതായി ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.

arrest

അതേസമയം ദിയാഫ്രയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഏതെങ്കിലും കേസ് അദ്ദേഹത്തില്‍ ചാര്‍ജ് ചെയ്തിട്ടില്ലെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഒരു പരാതിയുമായി ബന്ധപ്പെട്ട് ദിയാഫ്രയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കി. ദിയാഫ്ര ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മികച്ച അത്‌ലറ്റും വേഗമേറിയ കളിക്കാരുമായാണ് ദിയാഫ്ര വിലയിരുത്തപ്പെടുന്നത്. 2014ല്‍ വെസ്റ്റ്ഹാമിലെത്തിയ ദിയാഫ്ര 26 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും 10 ഗോളുകള്‍ നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെത്തുന്നതിനു മുന്‍പ് ഫ്രഞ്ച് ക്ലബ്ബായ എഫ്‌സി മെറ്റ്‌സിന്റെ കളിക്കാരനായിരുന്നു ദിയാഫ്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+