കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിക്കും

ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന്‍ പരീക്ഷിക്കാന്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെ തെരഞ്ഞെടുത്തതായി ലോകാരോഗ്യ സംഘടന. ഘാന, കെനിയ, മലാവി എന്നീ രാജ്യങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

  • By Akhila
Google Oneindia Malayalam News

ജോഹന്നാസ്‌ബെര്‍ഗ്: ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന്‍ പരീക്ഷിക്കാന്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെ തെരഞ്ഞെടുത്തതായി ലോകാരോഗ്യ സംഘടന. ഘാന, കെനിയ, മലാവി എന്നീ രാജ്യങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

വാക്‌സിന്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ പതിനായിര കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. മസ്തിഡിസോ മൊയ്ത്തി പറഞ്ഞു.

malaria

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന രോഗാവസ്ഥയാണ് മലേറിയ. ഓരോ വര്‍ഷവും 200 മില്യണ്‍ ആളുകളാണ് മലേറിയ ബാധിക്കുകെയും ഏകദേശം അരലക്ഷം പേര് മരിക്കുകെയും ചെയ്യുന്നുണ്ട്. ആഫ്രിക്കയിലെ സബ് സഹ്‌റാന്‍ മേഖലകളിലെ ആളുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

2000 മുതല്‍ 2015 വരെ മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ശതമാനമായി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

English summary
Three African countries chosen to test first malaria vaccine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X