അമേരിക്കയില്‍ 3 നവജാത ശിശുക്കള്‍ക്ക് സിക വൈറസ്
ന്യൂയോര്‍ക്ക: മൂന്ന് നവജാത ശിശുക്കള്‍ക്ക് സിക വൈറസ് ബാധയുള്ളതായി അമേരിക്കന്‍ ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. സിക വൈറസ് ബാധിതരായ അമ്മമാരില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പടര്‍ന്നതെന്ന് US Centers for Disease Control and Prevention (CDC) അറിയിക്കുന്നു. രോഗം ബാധിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ അവിടുത്തെ താമസക്കാരോ ആയിരുന്നു ഇവര്‍.
അമേരിക്കയില്‍ പ്രാദേശിക തലത്തില്‍ രോഗബാധയുണ്ടായിട്ടില്ല. എന്നാല്‍, രോഗബാധിത പ്രദേശങ്ങളായ ലാറ്റിന്‍ അമേരിക്ക, കരീബയിന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ വഴി അമേരിക്കന്‍ പൗരന്മാര്ക്കും രോഗബാധയുണ്ടാവുകയായിരുന്നു. ഇതേതുടര്‍ന്ന്, രോഗം ബാധിച്ച 234 അമ്മമാര്‍ ഈവര്‍ഷം ആദ്യം മുതല്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്.

രോഗബാധിതരായ അമ്മമാര്‍ പ്രസവിച്ച ചില കുട്ടികള്‍ക്ക് തുടക്കത്തില്‍ രോഗം കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍, വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇവര്‍ക്ക് രോഗം പടര്‍ന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഗം പ്രാദേശിക തലത്തില്‍ വ്യാപിക്കാതിരിക്കാന്‍ കടുത്ത മുന്‍കരുതലാണ് അമേരിക്കന്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്.
രോഗബാധിതരായ ഗര്‍ഭിണികളെ ഒരു തരത്തിലും കൊതുകുമായുള്ള സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കുന്നില്ല. വൈറസ് ബാധയുണ്ടായാല്‍ കുട്ടികള്‍ക്ക് മാരകമായ അസുഖങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗമായതിനാല്‍ രോഗം ബാധിച്ച കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. സിക വൈറസിന് പ്രതിവിധി കണ്ടെത്തിയില്ലാത്തതിനാല്‍ അവ പകരാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications