കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ 3 നവജാത ശിശുക്കള്‍ക്ക് സിക വൈറസ്

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക: മൂന്ന് നവജാത ശിശുക്കള്‍ക്ക് സിക വൈറസ് ബാധയുള്ളതായി അമേരിക്കന്‍ ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. സിക വൈറസ് ബാധിതരായ അമ്മമാരില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പടര്‍ന്നതെന്ന് US Centers for Disease Control and Prevention (CDC) അറിയിക്കുന്നു. രോഗം ബാധിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ അവിടുത്തെ താമസക്കാരോ ആയിരുന്നു ഇവര്‍.

അമേരിക്കയില്‍ പ്രാദേശിക തലത്തില്‍ രോഗബാധയുണ്ടായിട്ടില്ല. എന്നാല്‍, രോഗബാധിത പ്രദേശങ്ങളായ ലാറ്റിന്‍ അമേരിക്ക, കരീബയിന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ വഴി അമേരിക്കന്‍ പൗരന്മാര്‍ക്കും രോഗബാധയുണ്ടാവുകയായിരുന്നു. ഇതേതുടര്‍ന്ന്, രോഗം ബാധിച്ച 234 അമ്മമാര്‍ ഈവര്‍ഷം ആദ്യം മുതല്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്.

zika-virus-brazil

രോഗബാധിതരായ അമ്മമാര്‍ പ്രസവിച്ച ചില കുട്ടികള്‍ക്ക് തുടക്കത്തില്‍ രോഗം കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍, വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇവര്‍ക്ക് രോഗം പടര്‍ന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഗം പ്രാദേശിക തലത്തില്‍ വ്യാപിക്കാതിരിക്കാന്‍ കടുത്ത മുന്‍കരുതലാണ് അമേരിക്കന്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്.

രോഗബാധിതരായ ഗര്‍ഭിണികളെ ഒരു തരത്തിലും കൊതുകുമായുള്ള സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കുന്നില്ല. വൈറസ് ബാധയുണ്ടായാല്‍ കുട്ടികള്‍ക്ക് മാരകമായ അസുഖങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗമായതിനാല്‍ രോഗം ബാധിച്ച കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. സിക വൈറസിന് പ്രതിവിധി കണ്ടെത്തിയില്ലാത്തതിനാല്‍ അവ പകരാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

English summary
Three babies affected with Zika virus born in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X