കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളിലെ ഹൈസ്‌കൂളില്‍ തുടര്‍ച്ചയായ മൂന്ന് സ്‌ഫോടനങ്ങള്‍, 25 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു?

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ തുടര്‍ച്ചയായ മൂന്ന് സ്‌ഫോടനങ്ങള്‍. 25 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ കാബൂളിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് അഫ്ഗാന്‍ സുരക്ഷാ സേന വ്യക്തമാക്കി. പരിസര പ്രദേശത്തുള്ള നിരവധി പേര്‍ ഷിയാ ഹസാര വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ അഫ്ഗാനിലെ മത ന്യൂനപക്ഷമാണ്. ഹസാരകളെ തുടര്‍ച്ചയായി സുന്നി തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമിക്കാറുണ്ട്. ഐസിസിന്റെ ആക്രമണം അടക്കം ഇവര്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. മൂന്ന് സ്‌ഫോടനങ്ങളാണ് ഹൈസ്‌കൂളില്‍ നടന്നതെന്ന് കാബൂള്‍കമാന്‍ഡറിന്റെ വക്താവ് ഖാലിദ് സദ്രാന്‍ പഞ്ഞു. ഷിയാ വിഭാഗത്തിലുള്ളവരാണ് മരിച്ചതെന്നും സദ്രാന്‍ പറഞ്ഞു.

1

കാബൂളിലെ ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗം മേധാവി നാല് പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഇതുവരെ സ്ഥിരീകരിച്ചത്. പതിനാല് പേര്‍ക്ക് പരിക്കേറ്റെന്നും പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ അക്രമ സംഭവങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. താലിബാന്‍ അധികാരം നേടിയതോടെ എല്ലാം സുരക്ഷിതമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വന്‍ തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായതായിട്ടാണ് യുഎസ് അടക്കമുള്ളവര്‍ വിലയിരുത്തുന്നത്. നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം നേരത്തെ ഐസിസ് ഏറ്റെടുത്തിരുന്നു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
three blasts in kabul's high school, 25 students feared killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X